Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസഭ: ഹരിയാനയിലും രാജ്യസ്ഥാനിലും പോരാട്ടം കനക്കും: എംഎല്‍എമാരെ റിസോർട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ്

ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ രണ്ട് മാധ്യമ മുതലാളിമാരുടെ അവസാന നിമിഷത്തെ അപ്രതീക്ഷിത കടന്ന് വരവിലൂടെ രാജസ്ഥാനിലും ഹരിയാനയിലും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ബലാബലത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്.

രാജസ്ഥാനിലെ നാലിൽ രണ്ട് സീറ്റില്‍ കോൺഗ്രസും ഒന്നിൽ ബി ജെ പിയും വിജയിക്കുമെന്ന നിലയിലാണ് നിലവില്‍ രാജ്യസഭ അംഗം കൂടിയായ സീ ഗ്രൂപ്പ് ചെയർമാന്‍ സുഭാഷ് ചന്ദ്ര ബി ജെ പിയുടെ പിന്തുണയോടെ സ്വതന്ത്രനായി വീണ്ടും ഉപരിസഭയിലേക്ക് മത്സരിക്കാനുള്ള നാമനിർദേശ പത്രിക നല്‍കുന്നത്. കോൺഗ്രസിന്റെ പ്രമോദ് തിവാരിയെ വെല്ലുവിളിച്ചുകൊണ്ട് സുഭാഷ് ചന്ദ്ര നാലാം സീറ്റിൽ മത്സരിക്കുന്നത്.

സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസില്‍ അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും

സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസില്‍ അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള അസംതൃപ്തികള്‍ വീണ്ടും പൊട്ടിത്തെറിയിലേക്ക് എത്തിച്ച് അതിലൂടെ രാജ്യസഭ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. രാജ്യസഭാ സ്ഥാനാർത്ഥികളായ രൺദീപ് സുർജേവാല, മുകുൾ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരായതിനാല്‍ കോണ്‍ഗ്രസ് എംഎല്‍എമാർക്കിടയിലും അമർഷം ശക്തമാമാണ്.

ഗ്ലാമറസ് മിറർ ചിത്രം പങ്കുവെച്ച് പ്രേക്ഷകരുടെ സ്വന്തം മീനാക്ഷി: ചിത്രം ഏറ്റെടുത്ത് ആരാധകർ

(ആർ എൽ പി), ഭാരതീയ ട്രൈബൽ പാർട്ടി (ബി ടി പി), സി പി എം

വസുന്ധര രാജെ മന്ത്രിസഭയിലെ മുൻ മന്ത്രി ഘനശ്യാം തിവാരിയാണ് ബി ജെ പിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി. 200 അംഗ രാജസ്ഥാൻ നിയമസഭയിൽ ഓരോ സ്ഥാനാർത്ഥിക്കും വിജയിക്കാൻ 41 വോട്ടുകളുടെ പിന്തുണയാണ് വേണ്ടത് കോൺഗ്രസിന് 108 എം എൽ എമാരും ബി ജെ പിക്ക് 71 വോട്ടുമാണ് ഉള്ളത്. ബി ജെ പിക്ക് 30 മിച്ച വോട്ടുകളാണുള്ളത്, രണ്ടാമത്തെ സീറ്റ് നേടണമെങ്കിൽ 11 എണ്ണം കൂടി വേണം. അതേസമയം കോൺഗ്രസിന് മൂന്നാം സീറ്റിൽ വിജയിക്കാൻ 15 വോട്ടുകൾ കൂടി വേണം. ചെറുപാർട്ടികളും സ്വതന്ത്രരും സഭയിലുണ്ടെന്നതിനാല്‍ ഇവരുടെ നിലപാടും വിജയം നിർണ്ണയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കും. 13 സ്വതന്ത്രരും രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർ എൽ പി), ഭാരതീയ ട്രൈബൽ പാർട്ടി (ബി ടി പി), സി പി എം എന്നിവർക്കും രണ്ട് എംഎല്‍എമാർ വീതമുണ്ട്.

ബി ജെ പി ഭരിക്കുന്ന ഹരിയാനയിലും കോണ്‍ഗ്രസ് ഒരു സീറ്റിൽ

ബി ജെ പി ഭരിക്കുന്ന ഹരിയാനയിലും കോണ്‍ഗ്രസ് ഒരു സീറ്റിൽ കനത്ത പോരാട്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഐടിവി നെറ്റ്‌വർക്കിന്റെ മാനേജിംഗ് ഡയറക്ടർ കാർത്തികേയ ശർമ്മ ഹരിയാനയിൽ നിന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കടന്നുവരവ് കോൺഗ്രസിന്റെ അജയ് മാക്കന്റെ സാധ്യതകളേയാണ് വെല്ലുവിളിക്കുന്നത്.

ജെ ജെ പി നേതാവ് അജയ് സിംഗ് ചൗട്ടാല

മുൻ കോൺഗ്രസ് നേതാവ് വിനോദ് ശർമ്മയുടെ മകനും ഹരിയാന മുൻ സ്പീക്കർ കുൽദീപ് ശർമ്മയുടെ മരുമകനുമാണ് കാർത്തികേയ ശർമ്മ. ബി ജെ പിയുടെയും ജെ ജെപി യുടെയും (ജനനായക് ജനതാ പാർട്ടി) പിന്തുണയോടെയാണ് അദ്ദേഹം മത്സരിക്കുന്നത്. പാർട്ടിയിലെ 10 എം എൽ എമാരും കാർത്തികേയ ശർമയെ പിന്തുണയ്ക്കുമെന്ന് ജെ ജെ പി നേതാവ് അജയ് സിംഗ് ചൗട്ടാല പ്രഖ്യാപിച്ച് കഴിഞ്ഞു.

ബി ജെ പിക്ക് ഒമ്പത് മിച്ച വോട്ടുകൾ ശർമയ്ക്ക് കൈമാറാനാകും

ഒരു സീറ്റ് നേടണമെങ്കിൽ ഏത് പാർട്ടിക്കും 31 വോട്ടുകളുടെ പിന്തുണയാണ് വേണ്ടത്. കോൺഗ്രസിന് കൃത്യം 31 പേരുടെ പിന്തുണയാണ് ഉള്ളത്. ബി ജെ പിക്ക് ഒമ്പത് മിച്ച വോട്ടുകൾ ശർമയ്ക്ക് കൈമാറാനാകും. അവസാന നിമിഷത്തില്‍ കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ പേരെ തങ്ങളുടെ പാളയത്തിലെത്തിച്ച് കാർത്തികേയ ശർമ്മയെ വിജയിപ്പിക്കാനാണ് ബി ജെ പിയും ജെ ജെ പിയും ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+