കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭ തിരഞ്ഞെടുപ്പ് മെയ് 2 നകം നടത്തണം; ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി; രാജ്യസഭ തിരഞ്ഞെടുപ്പ് നിലവിലെ നിയമസഭ കാലയളവിനുള്ളില്‍ നടത്തണമെന്ന് ഹൈക്കോടതി.നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിർദ്ദേശം നൽകി. ഇപ്പോഴത്തെ നിയമസഭാംഗങ്ങൾക്കാണ് വോട്ടവകാശമെന്നും ഹൈക്കോടതി വ്യക്തമാക്കി. രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിർദ്ദേശം.

രാജ്യസഭ തെരഞ്ഞെടുപ്പ് പുതിയ നിയമസഭ നിലവില്‍ വന്നശേഷം നടത്തിയാൽ മതിയെന്ന് നിയമോപദേശം ലഭിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതയിൽ നേരത്തേ അറിയിച്ചിരുന്നു. കാലാവധി കഴിഞ്ഞ അംഗങ്ങൾ വോട്ട് ചെയ്യുന്നത് ധാർമികമായി ശരിയല്ലെന്ന് നിയമമന്ത്രാലയത്തിൽ നിന്ന് നിയമോപദേശം ലഭിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് മരവിപ്പിച്ചതെന്നുമായിരുന്നു കമ്മീഷൻ ഹൈക്കോടതിയിൽ പറഞ്ഞത്.

high court

പുതിയ നിയമസഭയാണ് ഇപ്പോഴത്തെ ജനഹിതം പ്രതിഫലിപ്പിക്കുന്നതെന്നും
നിലവിലെ അംഗങ്ങളുടെ കാലാവധി പൂർത്തിയാകുന്ന ഈ മാസം 21 ന് മുൻപ് തന്നെ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കമ്മീഷന്റെ വാദങ്ങൾ ഹൈക്കോടതി തള്ളി.

ഏപ്രിൽ 12നാണ്​ രാജ്യസഭ തെരഞ്ഞെടുപ്പ്​ നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നത്. വിജ്ഞാപനം പുറത്ത്​ വന്ന്​ 19 ദിവസത്തിന്​ ശേഷം മാത്രമേ തെരഞ്ഞെടുപ്പ്​ നടത്താനാകു. എന്നാൽ തീയതി പിന്നീട് നീട്ടുകയായിരുന്നു. നിയമപ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. നിലവിലെ സാഹചര്യത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുമുന്നണിക്ക് രണ്ട് അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാന്‍ സാധിക്കും.

ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

പാലായില്‍ ജോസ് വീഴും, അട്ടിമറി നേമത്തും നോര്‍ത്തിലും ഉദുമയിലും, 77 സീറ്റ് ഉറപ്പിച്ച് കോണ്‍ഗ്രസ്പാലായില്‍ ജോസ് വീഴും, അട്ടിമറി നേമത്തും നോര്‍ത്തിലും ഉദുമയിലും, 77 സീറ്റ് ഉറപ്പിച്ച് കോണ്‍ഗ്രസ്

Recommended Video

cmsvideo
പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

പൊതുമേഖലാ ബാങ്കുകൾ ആത്മഹത്യാ മുനമ്പാകുന്നു: കനറാ ബാങ്ക് ശാഖകള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐപൊതുമേഖലാ ബാങ്കുകൾ ആത്മഹത്യാ മുനമ്പാകുന്നു: കനറാ ബാങ്ക് ശാഖകള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

ആദ്യം കൊവിഡ് പിന്നാലെ ന്യൂമോണിയ: 18 ദിവസം ആശുപത്രിക്കിടക്കയിൽ, ആരോഗ്യ നില മെച്ചപ്പെട്ട് മണിയൻ പിള്ള രാജുആദ്യം കൊവിഡ് പിന്നാലെ ന്യൂമോണിയ: 18 ദിവസം ആശുപത്രിക്കിടക്കയിൽ, ആരോഗ്യ നില മെച്ചപ്പെട്ട് മണിയൻ പിള്ള രാജു

ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം

English summary
Rajya Sabha elections should be held before May 2; High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X