• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജ്യസഭ: ശ്രേയാംസ് കുമാറിനെതിരെ ലാൽ കൽപ്പകവാടിയെ ഇറക്കി കോണ്‍ഗ്രസ്; കമ്യൂണിസ്റ്റ് നേതാവിന്‍റെ മകന്‍

തിരുവനന്തപുരം: 24 ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടിയെയാണ്. ഇടത് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പായതിനാല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ യുഡിഎഫിനുള്ളില്‍ ആദ്യം സംശയം ഉണ്ടായിരുന്നു. എന്നാല്‍ ഭരണപക്ഷത്ത് നിന്നും ഒരാള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് ഒഴിവാക്കാണമെന്ന് മുന്നണി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

 ലാൽ കല്‍പകവാടി

ലാൽ കല്‍പകവാടി

കിസാൻ കോൺഗ്രസ് ദേശീയ കോ ഓർഡിനേറ്റർ കൂടിയായ ലാൽ മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തു ഹോർട്ടികോർപ് ചെയർമാനായിരുന്നു. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ടികെ വര്‍ഗീസ് വൈദ്യരുടെ മകനാണ് ലാൽ കല്‍പകവാടി. സ്ഥാനാര്‍ത്ഥി നീക്കത്തിന് പിന്നാലെ ലാല്‍ കല്‍പകവായുടെ മകനും സിപിഐ നേതാവുമായ അമ്പു വൈദ്യൻ കൽപകവാടി സിപിഐ വിട്ടു കോൺഗ്രസിലേക്ക് വരാനും തീരുമാനിച്ചു.

കേരള കോണ്‍ഗ്രസില്‍

കേരള കോണ്‍ഗ്രസില്‍

അതേസമയം, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയെ ചൊല്ലിയുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് മുന്നണിയില്‍ നിന്നും മാറ്റി നിര്‍ത്തിയ ജോസ് കെ മാണി പക്ഷം ആര്‍ക്ക് വോട്ട് ചെയ്യും എന്നതിലാണ് ആകാംക്ഷ. രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരം വരികയാണെങ്കില്‍ കേരള കോണ്‍ഗ്രസിലെ മുഴുവന്‍ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കുമെന്നാണ് പിജെ ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ജോസ് പക്ഷത്തിന്‍റെ നിലപാട്

ജോസ് പക്ഷത്തിന്‍റെ നിലപാട്

പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിനാണെന്നതിനാല്‍ രാജ്യസഭ തിരഞ്ഞെടുപ്പില്‍ വിപ്പ് നല്‍കേണ്ടത് റോഷിയാണെന്നുമായിരുന്നു ജോസ് പക്ഷത്തിന്‍റെ നിലപാട്. ചിഹ്നത്തില്‍ തര്‍ക്കം ഉള്ളതിനാല്‍ വിപ്പ് നിലനില്‍ക്കുമോ എന്ന സംശയവും ജോസ് പക്ഷത്തിനുണ്ട്. ഇതില്‍ ചര്‍ച്ച ചെയ്ത് രാഷ്ട്രീയ നിലപാട് എടുക്കുമെന്നുമാണ് ജോസ് പക്ഷം വ്യക്തമാക്കിയത്.

പുതിയ വിപ്പ്

പുതിയ വിപ്പ്

എന്നാല്‍ കഴിഞ്ഞ ദിവസം റോഷി അഗസ്റ്റിനെ മാറ്റി മോന്‍സ് ജോസഫിനെ കേരള കോണ്‍ഗ്രസിന്‍റെ പുതിയ വിപ്പായി പിജെ ജോസഫ് നിയമിച്ചിരുന്നു. പാര്‍ട്ടിയിലെ അഞ്ചില്‍ മൂന്ന് എം.എല്‍.എമാരുടെ പിന്തുണയോടെയാണ് വിപ്പിനെ തെരഞ്ഞെടുത്തതെന്നും ഇക്കാര്യം സ്പീക്കറെ അറിയിച്ചെന്നും ജോസഫ് വ്യക്തമാക്കി.

വീരേന്ദ്ര കുമാറിന്‍റെ വിയോഗത്തോടെ

വീരേന്ദ്ര കുമാറിന്‍റെ വിയോഗത്തോടെ

എംപി വീരേന്ദ്ര കുമാറിന്‍റെ വിയോഗത്തോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് കേരളത്തില്‍ മത്സരം നടക്കുന്നത്. എല്‍ഡിഎഫില്‍ സീറ്റ് എംപി വിരേന്ദ്ര കുമാറിന്‍റെ മകനും എല്‍ജെഡി സംസ്ഥാന അധ്യക്ഷനുമായ എംവി ശ്രേയാംസ് കുമാറിന് നല്‍കാനാണ് തീരുമാനം. ഏക സീറ്റിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാല്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് നിഷ്പ്രയാസം ജയിക്കാന്‍ സാധിക്കും

വിജ്ഞാപനം

വിജ്ഞാപനം

തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. ആഗസ്റ്റ് 13 വരെ നാനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയും. 14 നാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ആഗസ്റ്റ് 17ന് അവസാനിക്കും. തിരഞ്ഞെടുപ്പും ഫല പ്രഖ്യാപനവും ആഗസ്റ്റ് 24 തന്നെയായിരിക്കും. കോവിഡ് സഖ്യകള്‍ ഉയരുന്നതിനാല്‍ തിരഞ്ഞെടുപ്പ് തിയതില്‍ മാറ്റമുണ്ടായേക്കും എന്നും സൂചനയുണ്ട്.

 യുഡിഎഫ് വിട്ടതോടെ

യുഡിഎഫ് വിട്ടതോടെ

2016 ലാണ് യുഡിഎഫ് ടിക്കറ്റില്‍ എംപി വീരേന്ദ്ര കുമാര്‍ രാജ്യസഭയില്‍ എത്തുന്നത്. പിന്നീട് ഇദ്ദേഹം യുഡിഎഫ് വിട്ടതോടെ രാജ്യസഭ അംഗത്വവും രാജിവച്ചു. തുടര്‍ന്ന് എല്‍ഡിഎഫില്‍ ചേര്‍ന്ന വീരേന്ദ്ര കുമാറിനെ തന്നെ ഇടതുമുന്നണി മത്സരിപ്പിക്കുകയായിരുന്നു. സ്വതന്ത്രനായി മത്സരിച്ചായിരുന്നു 2018 മാർച്ചിൽ വീരേന്ദ്രകുമാർ വീണ്ടും രാജ്യസഭയിലെത്തിയത്.

ഉപാധി

ഉപാധി

രണ്ടു വർഷം കൂടിയാണ് ഇനി കാലാവധി അവശേഷിക്കുന്നത്. ഉപധികളോടെയാണ് ശ്രേയാംസ് കുമാറിന് എല്‍ഡിഎഫ് സീറ്റ് നല്‍കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞാല്‍ ഈ സീറ്റില്‍ വീണ്ടും അവകാശ വാദം ഉന്നയിക്കരുതെന്നാണ് സിപിഎം എല്‍ജെഡിഎക്ക് മുന്നില്‍ വെച്ച ഉപാധി. എല്‍ജെഡി ഇത് അംഗീകരിക്കുകയും ചെയ്തു.

ന്യൂനപക്ഷവും 45 %വരുന്ന ദളിതരും ആദിവാസികളും; നഷ്ട പ്രതാപം തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ് ചെയ്യേണ്ടത്

English summary
rajya sabha: lal kalpakavadi will be the candidate of udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X