റഹീമും ജെബി മേത്തറും സത്യപ്രതിജ്ഞ ചെയ്തത് ഇംഗ്ലീഷില്‍, ആറ് രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
ദില്ലി: കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ആറ് എംപിമാരാണ് മൊത്തം സത്യപ്രതിജ്ഞ ചെയ്തത്. സിപിഎം പ്രതിനിധി എഎ റഹീം, സിപിഐ പ്രതിനിധി അഡ്വ സന്തോഷ് കുമാര്‍, കോണ്‍ഗ്രസ് എംപി ജെബി മേത്തര്‍ എന്നിവരാണ് ചുമതലയേറ്റത്. കേരളത്തില്‍ നിന്നുള്ള മൂന്ന് എംപിമാരുടെ കാലാവധി നേരത്തെ കഴിഞ്ഞിരുന്നു. ഇവര്‍ക്ക് പകരമാണ് കേരളത്തില്‍ നിന്ന് പുതുതായി മൂന്ന് പേര്‍ രാജ്യസഭയിലെത്തിയത്. എകെ ആന്റണി, കെ സോമപ്രസാദ്, എംവി ശ്രേയാംസ്‌കുമാര്‍, എന്നിവരുടെ കാലാവധിയാണ് കഴിഞ്ഞത്.

ഇന്ന് ആദ്യ കോണ്‍ഗ്രസിന്റെ രാജ്യസഭാ അംഗം ജെബി മേത്തറാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാലെ സന്തോഷ് കുമാറും എഎ റഹീമും സത്യപ്രതിജ്ഞ ചെയ്തു. ജെബി മേത്തറും റഹീമും ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. സന്തോഷ് കുമാര്‍ മലയാളത്തില്‍ പ്രതിജ്ഞയെടുത്തു. നിവലില്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റാണ് റഹീം. സന്തോഷ് കുമാര്‍ സിപിഐയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷയാണ്. നേരത്തെ രാജ്യസഭയുടെ പടിയിറങ്ങിയത് സീനിയര്‍ നേതാക്കളാണെങ്കില്‍ ഇപ്പോള്‍ എത്തുന്നത് യുവനേതാക്കളാണ്. അസമില്‍ നിന്ന് പബിത്ര മാര്‍ഗരിറ്റ, രംഗ്വര നര്‍സാരി, നഗാലാന്‍ഡില്‍ നിന്ന് എസ് പാങ്‌നോണ്‍ കോന്യാക്ക് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.












Click it and Unblock the Notifications