Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗവർണറെ നിയന്ത്രിക്കണം'; രാഷ്ട്രപതിക്ക് പരാതി നൽകി ബിനോയ് വിശ്വം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി ബിനോയ് വിശ്വം എംപി. സർക്കാരിൻറെ ഭരണഘടനാ പ്രവർത്തനത്തിൽ ഗവർണർ ഇടപെടുന്നത് തടയണം എന്നാവശ്യപ്പെട്ടാണ് പരാതി. ഗവർണർ സർക്കാർ പോര് അസാധാരണമായ സാഹചര്യത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വത്തിന്റെ പരാതി.

ഗവർണർ സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയിലാണ്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതി വിഷയത്തില്‍ ഇടപെടണമെന്നും ബിനോയ് വിശ്വം കത്തിലൂടെ ആവശ്യപ്പെട്ടു. എല്ലാ പരിധികളും ലംഘിച്ച് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും ബിനോയ് വിശ്വം നൽകിയ പരാതിയിൽ പറയുന്നു.

binoy viswwam

facebook/BinoyViswam

ബിനോയ് വിശ്വം നൽകിയ പരാതിയിലെ പ്രധാന ആരോപണങ്ങൾ

'19 ന് അദ്ദേഹം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ രാഷ്ട്രീയ പ്രവര്‍ത്തകനെ പോലെ ആരോപണങ്ങള്‍ അഴിച്ചുവിട്ടു. നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സംസ്ഥാന സർക്കാരുമായി പരസ്യമായി ഏറ്റുമുട്ടുന്ന ഈ രീതി ഭരണഘടനാ വിരുദ്ധ നടപടിയാണ്.

'ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാണ് ഗവര്‍ണര്‍. ഇന്ത്യയിലെ എക്കാലത്തെയും മികച്ച നിയമജ്ഞരിൽ ഒരാളായ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ "ഗവര്‍ണര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിഷ്പക്ഷനായിരിക്കണമെന്നും വ്യക്തിപരമായ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി തന്റെ ഓഫീസ് ഉപയോഗിക്കാൻ പാടില്ലെന്നും" അദ്ദേഹത്തിന്റെ പ്രസിദ്ധമായ വിധിന്യായത്തില്‍ പറയുന്നുണ്ട്.

നിയമവും ഭരണഘടനയും അനുസരിച്ച് പ്രവര്‍ത്തിക്കാൻ ഗവർണർ ബാധിസ്ഥനാണ്. 1975 ലെ ഷംഷേർ സിങും പഞ്ചാബ് സര്‍ക്കാരും തമ്മിലുള്ള കേസിന്റെ വിധിന്യായത്തില്‍ ഗവർണർമാരുടെ പദവി ബ്രിട്ടീഷ് പാര്‍ലമെന്ററി സംവിധാനത്തിലെ രാജാവിന്റെ പദവിക്ക് സമാനമായ നാമമാത്രമായ അധികാരം മാത്രമാണെന്ന് സുപ്രീം കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്.

വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണം, ഗവര്‍ണറോട് പദവിക്ക് അനുസൃതമായ അന്തസും അച്ചടക്കവും പാലിക്കണമെന്ന നിർദ്ദേശം നല്‍കണം. സംസ്ഥാന സര്‍ക്കാരിന്റെ നയപരിപാടികളിലുള്ള ഗവര്‍ണറുടെ അനാവശ്യമായ ഇടപെടല്‍ ഒഴിവാക്കണമെന്നും ബിനോയ് വിശ്വം എംപി സമർപ്പിച്ച പരാതിയിൽ പറയുന്നു.

ഏറെ നാളായി തുടരുന്ന സർക്കാർ ഗവർണർ പോര് കഴിഞ്ഞ ദിവസം ഗവർണർ വാർത്ത സമ്മേളനം വിളിച്ചതോടെ അസാധാരണ സാഹചര്യത്തിലേക്ക് നീങ്ങിയിരുന്നു. കണ്ണൂർ വൈസ് ചാൻസലറെ നിയമിക്കാൻ മുഖ്യമന്ത്രി നേരിട്ടു സമ്മർദം ചെലുത്തിയെന്നാണ് ഗവർണറുടെ ആരോപണം.

മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഗവർണ ഉന്നയിക്കുന്നത്. കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പോലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് ഇടപെട്ട് വിലക്കിയെന്നു ഗവർണർ ഇന്നലെ ആരോപിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+