Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ചത് നിയമോപദേശ പ്രകാരം; തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ

തിരുവനന്തപുരം; രാജ്യസഭ തെരഞ്ഞെടുപ്പ് പുതിയ നിയമസഭ നിലവില്‍ വന്നശേഷം നടത്തിയാൽ മതിയെന്ന് നിയമോപദേശം ലഭിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതയിൽ. കാലാവധി കഴിഞ്ഞ അംഗങ്ങൾ വോട്ട് ചെയ്യുന്നത് ധാർമികമായി ശരിയല്ലെന്ന് നിയമമന്ത്രാലയത്തില് നിന്ന് നിയമോപദേശം ലഭിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് മരവിപ്പിച്ചതെന്നും കമ്മീഷൻ ഹൈക്കോടതിയിൽ പറഞ്ഞു.

ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

high court

നിലവിലെ നിയമസഭാംഗങ്ങൾ രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് ഉചിതമാകില്ലെന്ന് നിയമ മന്ത്രാലയം ശുപാർശയിൽ അറിയിച്ചു. പുതിയ നിയമസഭയാണ് ഇപ്പോഴത്തെ ജനഹിതം പ്രതിഫലിപ്പിക്കുന്നതെന്നും നിയമോപദേശത്തിൽ പറയുന്നു.
നിലവിലെ അംഗങ്ങളുടെ കാലാവധി പൂർത്തിയാകുന്ന ഈ മാസം 21 ന് മുൻപ് തന്നെ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. അതേസമയം എപ്പോൾ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടില്ല.

ഏപ്രിൽ 12നാണ്​ രാജ്യസഭ തെരഞ്ഞെടുപ്പ്​ നടത്താൻ തീരുമാനിച്ചത്​. വിജ്ഞാപനം പുറത്ത്​ വന്ന്​ 19 ദിവസത്തിന്​ ശേഷം മാത്രമേ തെരഞ്ഞെടുപ്പ്​ നടത്താനാകു. എന്നാൽ തീയതി പിന്നീട് നീട്ടുകയായിരുന്നു. നിയമപ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. നിലവിലെ സാഹചര്യത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുമുന്നണിക്ക് രണ്ട് അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+