കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിടാതെ യൂത്തന്‍മാര്‍.. പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും പറയുമെന്ന് ഷാഫിയും അനില്‍ അക്കരയും

  • By Desk
Google Oneindia Malayalam News

പിജെ കുര്യന് രാജ്യസഭാ സീറ്റ് നല്‍കരുതെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് കോണ്‍ഗ്രസിലെ യുവനേതാക്കളായിരുന്നു. ഒഴിവ് വരുന്ന രാജ്യസഭ സീറ്റിൽ വർഷങ്ങളായി എംപി സ്ഥാനത്തിരിക്കുന്ന പിജെ കുര്യനെ വീണ്ടും മത്സരിപ്പിക്കരുതെന്നായിരുന്നു യുവാക്കളുടെ ആവശ്യം. വിടി ബല്‍റാമായിരുന്നു ആദ്യം ഇക്കാര്യം ഉന്നയിച്ചത്. പിന്നാലെ ഷാഫി പറമ്പിൽ, റോജി എം ജോൺ, ഹൈബി ഈഡൻ, അനിൽ അക്കര തുടങ്ങിയ യുവനേതാക്കളും ഇതേ ആവശ്യവുമായി രംഗത്തെത്തി.

എന്നാല്‍ പ്രതിഷേധങ്ങളെയൊക്കെ കാറ്റില്‍ പറത്തി കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസിന് സീറ്റ് വിട്ട് നല്‍കി. ഇത് അതിലും വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്. ഇതോടെ തന്നെ ഒതുക്കാന്‍ യുവതുര്‍ക്കികളുടെ സഹായത്തോടെ ഉമ്മന്‍ചാണ്ടി കളിച്ച നാടകമായിരുന്നു യുവാക്കള്‍ നടത്തിയത് എന്ന വിമര്‍ശനമാണ് പിജെ കുര്യന്‍ ഉയര്‍ത്തിയത്.

ആരോപണം

ആരോപണം

രാജ്യസഭ സീറ്റ് നിഷേധിക്കാനും ഒടുവില്‍ സീറ്റ് കേരള കോണ്‍ഗ്രസ്സിന് നല്‍കാനും ഉള്ള തീരുമാനത്തിന് പിറകില്‍ ഉമ്മന്‍ ചാണ്ടിയാണെന്നാണ് പിജെ കുര്യന്റെ ആരോപണം.ഉമ്മന്‍ചാണ്ടി കാര്യങ്ങളെ വളച്ചൊടിപ്പിച്ച് ആളുകളെ തെറ്റുദ്ധരിപ്പിക്കുകയായിരുന്നു. അതിന് യുഡിഎഫിലെ മറ്റുള്ളവരെ ഉപയോഗിച്ചുവെന്നും യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന് കൂട്ടുനിന്നെന്നുമായിരുന്നു കുര്യന്‍റെ ആരോപണം. എന്നാല്‍ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എംഎല്‍എമാരായ ഷാഫി പറമ്പിലും അനില്‍ അക്കരയും.

പറഞ്ഞിട്ടില്ല

പറഞ്ഞിട്ടില്ല

അവനവ് കിട്ടാത്തതിന്‍റെ കലിപ്പാണ് പിജെ കുര്യന്‍റേത് എന്നായിരുന്നു ഷാഫി പറമ്പില്‍ പറഞ്ഞത്. ആന്‍റി കുര്യന്‍ മൂവ്മെന്‍റല്ല. പ്രൊ പുതുമുഖം മൂവ്മെന്‍റ് ആയിരുന്നു തങ്ങള്‍ ഉദ്ദേശിച്ചിരുന്നു. അല്ലാതെ ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടല്ലെന്നും ഷാഫി വ്യക്തമാക്കി.

ആരുടേയും മൈക്ക് അല്ല

ആരുടേയും മൈക്ക് അല്ല

ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഹസ്സനും എടുത്ത തീരുമാനത്തിന് യുവ എംഎൽഎ മാർ ഉത്തരവാദികളല്ല.ആരുടെയും മൈക്ക് ആയിട്ടല്ലാ യുവ എംഎല്‍എമാർ നിലപാട് എടുത്തതെന്നും ഷാഫി വിശദമാക്കി.സ്ഥാനമാനങ്ങള്‍ തറവാട്ടു വകയോ ഫിക്‌സഡ് ഡെപ്പോസിറ്റോ അല്ല എന്നായിരുന്നു ഷാഫി ആദ്യം പറഞ്ഞിരുന്നത്.

മൈക്ക് സെറ്റല്ല

മൈക്ക് സെറ്റല്ല

ഞങ്ങൾ ആരുടേയും
മൈക്ക് സെറ്റല്ലയെന്നായിരുന്നു അനില്‍ അക്കര എംഎല്‍എ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.
രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ മാത്രമല്ല, പാർട്ടിയെ ശക്തിപ്പെടുത്തുന്ന അഭിപ്രായങ്ങൾ പറയേണ്ടിടത്ത്‌ പറയും,
പാർട്ടിയുടെ അന്തിമ തീരുമാനം അനുസരിക്കുകയും ചെയ്യും.

പറയേണ്ടിടത്ത് പറയും

പറയേണ്ടിടത്ത് പറയും

നമ്മുടെ കാര്യം വരുമ്പോൾ അച്ചടക്കം, കാര്യം കഴിഞ്ഞാൽ പുരപ്പുറത്ത്‌ ആ ശീലവും ഇല്ല. ഞങ്ങളുടെ നിലപാട് കോൺഗ്രസ്സ് പ്രസിഡന്റിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
അത് സ്ഥാനാർഥി നിർണ്ണയത്തിന് മുൻപും, ശേഷവും.
ഇനിയും ആവശ്യമായ സമയത്ത്‌ പറയേണ്ടത് പറയേണ്ടിടത്ത്‌
പറയും അനില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

അനില്‍ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ ണ രൂപം

English summary
rajya-sabha-seat-shafi-parambil-and-anil-akkara-react-pj-kurien
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X