കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭ തിരഞ്ഞെടുപ്പ് വരുന്നു; ജോസ് പെടും? പൂട്ടാനുറച്ച് ജോസഫ്; '2 പേരേയും അയോഗ്യരാക്കും'

Google Oneindia Malayalam News

തിരുവനന്തപുരം: എംപി വീരേന്ദ്ര കുമാറിന്‍റെ മരണത്തോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. എംപി വിരേന്ദ്ര കുമാറിന്‍റെ മകനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ എംവി ശ്രേയാംസ് കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് എല്‍ജെഡി ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ ആവശ്യം എല്‍ജെഡി നേതൃത്വം എല്‍ഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഏക സീറ്റിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാല്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് നിഷ്പ്രയാസം ജയിക്കാന്‍ സാധിക്കും.

വിജയം ഉറപ്പ്

വിജയം ഉറപ്പ്

ഇടത് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പായതിനാല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണോ വേണ്ടയോ എന്ന കാര്യം യുഡിഎഫ് പരിഗണിച്ചു വരികയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയെ ചൊല്ലിയുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് മുന്നണിയില്‍ നിന്നും മാറ്റി നിര്‍ത്തിയ ജോസ് കെ മാണി പക്ഷം ആര്‍ക്ക് വോട്ട് ചെയ്യും എന്നതിലാണ് ആകാംക്ഷ.

 കേരള കോണ്‍ഗ്രസില്‍

കേരള കോണ്‍ഗ്രസില്‍


തിരഞ്ഞെടുപ്പില്‍ ഒരോ പാര്‍ട്ടിക്കും എംഎല്‍മാര്‍ക്ക് വിപ്പ് നല്‍കാന്‍ സാധിക്കും. ഏത് സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തതെന്ന പാര്‍ട്ടി നിയോഗിക്കുന്ന ഏജന്‍റിനെ എല്‍എമാര്‍ കാണിക്കം. ജോസ് കെ മാണി പക്ഷം സാങ്കേതികമായി ഇപ്പോഴും കേരള കോണ്‍ഗ്രസില്‍ തന്നെ തുടരുകയാണ. അതിനാല്‍ പാര്‍ട്ടി വിപ്പ് അവര്‍ക്കും ബാധകമായിരിക്കും.

മാറ്റി നിര്‍ത്തിയ വിഭാഗം

മാറ്റി നിര്‍ത്തിയ വിഭാഗം

വിപ്പ് അംഗീകിരിക്കാന്‍ ജോസ് പക്ഷത്തെ എംഎല്‍എമാര്‍ തയ്യാറായാല്‍ വര്‍ക്കിങ് ചെയര്‍മാന്‍ ജോസഫിനെ അംഗീകരിക്കുന്നാതായും യുഡിഎഫില്‍ തുടരുന്നതായും വിലയിരുത്തപ്പെടുന്നത്. എന്നാല്‍ യുഡിഎഫില്‍ നിന്നും മാറ്റി നിര്‍ത്തിയ വിഭാഗത്തിന് ജോസഫ് പക്ഷം എങ്ങനെ വിപ്പ് നല്‍കുമെന്ന കാര്യമാണ് മറുപക്ഷം ഉയര്‍ത്തുന്നത്.

വിപ്പ് നല്‍കും

വിപ്പ് നല്‍കും


രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരം വരികയാണെങ്കില്‍ കേരള കോണ്‍ഗ്രസിലെ മുഴുവന്‍ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കുമെന്നാണ് പിജെ ജോസഫ് വ്യക്തമാക്കിയത്. എന്നാല്‍ പാര്‍ട്ടിയുടെ നിയമസഭയിലെ വിപ്പ് റോഷി അഗസ്റ്റിനാണെന്നും അതിനാല്‍ തന്നെ വിപ്പ് നല്‍കേണ്ടത് റോഷിയാണെന്നുമാണ് ജോസ് പക്ഷം പറയുന്നത്.

പാര്‍ട്ടി ചിഹ്നത്തിന്‍റെ കാര്യത്തില്‍

പാര്‍ട്ടി ചിഹ്നത്തിന്‍റെ കാര്യത്തില്‍

പാര്‍ട്ടി ചിഹ്നത്തിന്‍റെ കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ വിപ്പ് നിലനില്‍ക്കുമോയെന്ന സംശയം ജോസ് പക്ഷത്തെ നേതാക്കള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കും. വിപ്പ് ലംഘിച്ചാല്‍ ജോസ് പക്ഷത്തെ എംഎല്‍എമാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

മത്സരം ഉണ്ടാകുമെന്ന് കരുതുന്നില്ല

മത്സരം ഉണ്ടാകുമെന്ന് കരുതുന്നില്ല

എന്നാല്‍ രാജ്യസഭയിലേക്ക് മത്സരം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നാണ് ജോസഫ് അഭിപ്രയാപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം യുഡിഎഫ് നേതൃത്വം തീരുമാനം എടുക്കും. രാജ്യസഭയിലേക്ക് മത്സരം ഉണ്ടായില്ലെങ്കിലും സര്‍ക്കാറിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം വന്നാല്‍ വിപ്പ് ബാധകമായിരിക്കുമെന്നും ജോസഫ് പറഞ്ഞു.

പിജെ ജോസഫില്‍

പിജെ ജോസഫില്‍

ഇടുക്കിയില്‍ നിന്നുള്ള റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള എന്‍ ജയരാജ് എന്നിങ്ങനെ രണ്ട് എംഎല്‍എമാരാണ് ജോസ് കെ മാണി വിഭാഗത്തിന് നിയമസഭയില്‍ ഉള്ളത്. ചിഹ്നം സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ വിധി വന്നിട്ടില്ലാത്തതിനാല്‍ വിപ്പ് നല്‍കാനുള്ള അധികാരം വര്‍ക്കിംഗ് ചെയര്‍മാനായ പിജെ ജോസഫില്‍ നിക്ഷിപ്തമാണ്.

Recommended Video

cmsvideo
M Swaraj Gives Befitting Reply To Sandeep Varier In Debate | Oneindia Malayalam
വ്യക്തമായ തീരുമാനം

വ്യക്തമായ തീരുമാനം

ജോസ് പക്ഷത്തെ എംഎല്‍എമാര്‍ പ്രമേയത്തെ എതിര്‍ത്താലും വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നാലും വിപ്പ് ലംഘനമാവും. എന്നാല്‍ യുഡിഎഫ് കൊണ്ടുവരുന്ന പ്രമേയത്തെ അനുകൂലിക്കുന്ന നിലപാട് ഒരിക്കലും ഉണ്ടാകില്ലെന്നാണ് ജോസ് പക്ഷം നേതാക്കള്‍ നല്‍കുന്ന സൂചന. അടുത്ത നിയമസഭാ സമ്മേളനം ചേരുമ്പോഴായിരിക്കും ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം എടുക്കേണ്ടി വരിക.

വിട്ടു നില്‍ക്കുക

വിട്ടു നില്‍ക്കുക

പിജെ ജോസഫിന് പുറമെ, മോന്‍സി ജോസഫ്, സിഎഫ് മത്യൂസ് എന്നീ അംഗങ്ങളാണ് ജോസഫ് പക്ഷത്ത് ഉള്ളത്. പ്രമേയത്തെ എതിര്‍ത്താല്‍ വിപ്പ് പ്രകാരം കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കും എന്ന് പിജെ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും വോട്ട് ചെയ്യാതെ അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയെന്ന നിലപാടാവും ജോസ് കെ മാണി സ്വീകരിക്കുക.

അനുകൂലമായ തീരുമാനം

അനുകൂലമായ തീരുമാനം

എല്‍ഡിഎഫിന് അനുകൂലമായ തീരുമാനം എടുക്കാന്‍ മുന്നണി പ്രവേശനം സബന്ധിച്ച് ഒരു ഉറപ്പ് ഇതുവരെ കിട്ടിയിട്ടില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിന്‍റെ പ്രതിഛായ ഇടിഞ്ഞുവെന്ന് കാട്ടി ഇടത് പ്രവേശനത്തെ ജോസ് കെ മാണിക്കൊപ്പമുള്ള ഒരു വിഭാഗം ശക്തമായി എതിര്‍ക്കുന്നു. വിഷയം ചര്‍ച്ച ചെയ്യാൻ ജോസ് പക്ഷം ഈയാഴ്ച പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്

വിജ്ഞാപനം

വിജ്ഞാപനം

അതേസമയം, രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ആഗസ്റ്റ് ആറിനാണ് പുറത്തിറങ്ങുക. ആഗസ്റ്റ് 13 വരെ നാനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയും. 14 നാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ആഗസ്റ്റ് 17ന് അവസാനിക്കും. തിരഞ്ഞെടുപ്പും ഫല പ്രഖ്യാപനവും ആഗസ്റ്റ് 24 തന്നെയായിരിക്കും.

2016 ല്‍

2016 ല്‍

2016 ലാണ് യുഡിഎഫ് ടിക്കറ്റില്‍ എംപി വീരേന്ദ്ര കുമാര്‍ രാജ്യസഭയില്‍ എത്തുന്നത്. പിന്നീട് ഇദ്ദേഹം യുഡിഎഫ് വിട്ടതോടെ രാജ്യസഭ അംഗത്വവും രാജിവച്ചു. തുടര്‍ന്ന് എല്‍ഡിഎഫില്‍ ചേര്‍ന്ന വീരേന്ദ്ര കുമാറിനെ തന്നെ തങ്ങള്‍ക്ക് വിജയം ഉറപ്പായിരുന്ന സീറ്റില്‍ ഇടതുമുന്നണി മത്സരിപ്പിക്കുകയായിരുന്നു. സ്വതന്ത്രനായി മത്സരിച്ചായിരുന്നു 2018 മാർച്ചിൽ വീരേന്ദ്രകുമാർ വീണ്ടും രാജ്യസഭയിലെത്തിയത്. രണ്ടു വർഷം കൂടിയാണ് ഇനി കാലാവധി അവശേഷിക്കുന്നത്.

 കര്‍ണാടകയില്‍ വമ്പന്‍ പ്രഖ്യാപനം; 20 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു: സിദ്ധരാമയ്യ കര്‍ണാടകയില്‍ വമ്പന്‍ പ്രഖ്യാപനം; 20 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു: സിദ്ധരാമയ്യ

 'സന്ദീപ് ജിയുടെ പേജില്‍, മുഴുവൻ വിലാപങ്ങള്‍:അജ്ജാതി അലക്കായിരുന്നല്ലോ സ്വരാജ് എടുത്തിട്ട് അലക്കിയത്' 'സന്ദീപ് ജിയുടെ പേജില്‍, മുഴുവൻ വിലാപങ്ങള്‍:അജ്ജാതി അലക്കായിരുന്നല്ലോ സ്വരാജ് എടുത്തിട്ട് അലക്കിയത്'

English summary
rajyasabha election; pj joseph says will give notice to kerala congress mlas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X