Get Updates
Get notified of breaking news, exclusive insights, and must-see stories!

എതിരില്ല; തർക്കം ഇല്ല; പ്രഖ്യാപനം മാത്രം; റഹീമും സന്തോഷ് കുമാറും ജെബി മേത്തറും രാജ്യസഭാംഗങ്ങൾ

തിരുവനന്തപുരം: രാജ്യസഭാ ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു. കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാ ഒഴിവുകളിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടത്തിയത്.

മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ആണ് കോൺഗ്രസിന്റെ രാജ്യസഭാംഗം. എന്നാൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി എ എ റഹീം, സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് പി സന്തോഷ് കുമാർ എന്നിവർ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷത്തിനുള്ള അംഗങ്ങളായി.

മൂന്ന് സീറ്റിലേക്ക് വേണ്ടിയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ മൂന്ന് ഒഴിവുകൾ ഉള്ള സീറ്റിലേക്ക് മൂന്നു പേർ മാത്രമായിരുന്നു പത്രിക സമർപ്പിച്ചിരുന്നത് എന്ന പ്രത്യേകതയുമുണ്ട്.

1

അതിനാൽ തന്നെ, തിരഞ്ഞെടുപ്പിൽ മറ്റു എതിർപ്പുകൾ ഉണ്ടായിരുന്നില്ല. ഇതിൽ എതിർപ്പ് ഇല്ലാതെ മൂന്ന് പേരും തിരഞ്ഞെടുക്കപ്പെടുകയാണ് ചെയ്തത്. നാമ നിർദേശ പത്രിക പിൻവലിക്കലിന്റെ അവസാന വേളയിലാണ് ഇവരെ വിജയികളായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ മൂന്ന് പേരെയും രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തതായി അറിയിക്കുകയായിരുന്നു.

2

അതേസമയം , 3 ദിവസം മുൻപാണ് കോൺഗ്രസ്സ് രാജ്യസഭാ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായത്. ഇതിന് പിന്നാലെ പ്രതികരണവുമായി ജെബി മേത്തർ രംഗത്ത് എത്തിയിരുന്നു. രാജ്യസഭാ സ്ഥാനാർത്ഥിയാകാൻ കഴിഞ്ഞത് വളരെ വലിയ അംഗീകാരം എന്നാണ് ജെബി മേത്തർ വ്യക്തമാക്കിയത്. പരിഗണിക്കപ്പെട്ടവരിലാരും തഴയപ്പെടേണ്ടവരല്ല. ഇത് സ്ത്രീകൾക്കും യുവാക്കൾക്കുള്ള അംഗീകാരമാണെന്നും ജെബി മേത്തർ പറഞ്ഞു. ഇന്നലെയായിരുന്നു കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നത്. വലിയ രീതിയിലുള്ള ചർച്ചകൾക്ക് ശേഷമാണ് കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായത്. ചർച്ചകളിൽ മൂന്ന് പേരുകൾ പരാമർശിക്കപ്പെട്ടു.

3

ജെബി മേത്തർ, എം ലിജു, ജോൺസൺ ജോസഫ് എന്നിവരായിരുന്നു സ്ഥാനാർഥി പട്ടികയ്ക്കായി ചർച്ചചെയ്ത് പേരുകൾ. എന്നാൽ നീണ്ട ചർച്ചകൾക്കൊടുവിൽ ഹൈക്കമാൻഡ് ജെബി മേത്തറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കികയായിരുന്നു. 'കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി എന്നത് അപ്രതീക്ഷിതമായ അംഗീകാരമായാണ് കാണുന്നത്. യുവാക്കൾക്കും സ്ത്രീകൾക്കും ഉള്ള അംഗീകാരമാണ്. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലെ എല്ലാ നേതാക്കളോടും ഒരുപാട് നന്ദിയുണ്ട്. രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് വലിയൊരു അംഗീകാരമാണ്... എന്നായിരുന്നു മേത്തറുടെ പ്രതികരണം.

4

സ്ഥാനാർത്ഥിയായി പരിഗണിക്കുമെന്ന് ഒരിക്കൽ പ്രതീക്ഷിച്ച കാര്യമല്ല. പലരും വിഷയത്തിൽ എന്നോട് അഭിപ്രായം ചോദിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ എല്ലാവരും അഭിപ്രായം പറയാതെ കോൺഗ്രസ് തീരുമാനിക്കട്ടെ എന്നാണ് ഞാൻ പറഞ്ഞത്. എന്തുതന്നെയായാലും കോൺഗ്രസ് തീരുമാനം പൂർണമായും അംഗീകരിക്കുക എന്നത് ആയിരുന്നു ഞാൻ തീരുമാനിച്ചിരുന്നത്. ആ തീരുമാനമാണ് ഞാൻ മഹിളാ കോൺഗ്രസിന് അഭിപ്രായമായി വ്യക്തമാക്കിയിരുന്നത്.

5

രാജ്യസഭാ സ്ഥാനാർത്ഥി എന്ന വിഷയം എന്നിലേക്ക് വരുമെന്ന ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കോൺഗ്രസ് രാജ്യസഭ സ്ഥാനാർഥിത്വത്തിനെതിരെ പല പേരുകൾ പുറത്ത് വന്നിരുന്നു . കെപിസിസി പ്രസിഡണ്ട് തന്നെ സ്ഥാനാർഥികളെ ഹൈക്കമാൻഡ് നിർദേശിക്കുന്ന സാഹചര്യമുണ്ടായി. പ്രത്യേകിച്ച് എം ലീഗിന് വേണ്ടി ഹൈക്കമാൻഡിൽ പലരും നിർദ്ദേശിച്ചിരുന്നു.എന്നാൽ, പാർട്ടി പരിഗണിക്കപ്പെട്ട എല്ലാവരും കോൺഗ്രസ് പാർട്ടിക്ക് പ്രധാനപ്പെട്ട നേതാക്കന്മാരാണ്. എം ലിജു കോൺഗ്രസ് നേതൃത്വത്തിൽ മുൻ നിരയിൽ ഉള്ള നേതാവാണ്. ആരും തഴയപ്പെടേണ്ടവരല്ല. എന്നാൽ ഒരു സീറ്റ് എന്ന് പറയുന്നതിൽ പല കാര്യങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്.

6

അതിനാൽ, കോൺഗ്രസ് നേതൃത്വം ഒരു തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ച എല്ലാപേരും കോൺഗ്രസ് പാർട്ടിയിലും കേരള നേതൃത്വത്തിലും ഇനിയും ഇതിന് മുൻപും വലിയ പങ്ക് വഹിച്ചവരാണ്. ഇനിയും അവർ വലിയ പങ്ക് തന്നെ വഹിക്കുമെന്നും മേത്തർ വ്യക്തമാക്കി. രാജ്യസഭാ സ്ഥാനാർത്ഥി ആയത് എല്ലാപേരുടെയും പിന്തുണയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മഹിളാ കോൺഗ്രസിന്റെ പ്രസിഡൻറ് ആയ സമയത്തും ഞാൻ ഇക്കാര്യം തന്നെയാണ് വ്യക്തമാക്കിയിരുന്നതെന്ന് മേത്തർ പറഞ്ഞിരുന്നു.

7

മുസ്ലീം സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി എന്ന നിലയിലുള്ള ഡല്‍ഹിയിലെ പ്രവര്‍ത്തന പരിചയം എന്നിവയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തറിനെ പരിഗണിക്കാൻ ഇടയാക്കിയത്. വലിയ രീതിയിലുള്ള ചർച്ചകൾക്ക് ശേഷമാണ് കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായത്. ചർച്ചകളിൽ മൂന്ന് പേരുകൾ പരാമർശിക്കപ്പെട്ടു. ജെബി മേത്തർ, എം ലിജു, ജോൺസൺ ജോസഫ് എന്നിവരായിരുന്നു സ്ഥാനാർഥി പട്ടികയ്ക്കായി ചർച്ചചെയ്ത് പേരുകൾ. എന്നാൽ നീണ്ട ചർച്ചകൾക്കൊടുവിൽ ഹൈക്കമാൻഡ് ജെബി മേത്തറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയാണ് ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+