കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചേട്ടനും അനിയനും കൂടി രാഖിയുടെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊന്നു... പകയുടെ കാരണം ഇത്...

Google Oneindia Malayalam News

Recommended Video

cmsvideo
സഹോദരങ്ങള്‍ ചേര്‍ന്ന് രാഖിയുടെ ജീവന്‍ എടുത്തു | Oneindia Malayala,

തിരുവനന്തപുരം: പൂവാര്‍ സ്വദേശിനി രാഖിയെ കൊലപ്പെടുത്തിയത് സഹോദരങ്ങളായ അഖിലും രാഹുലും ചേര്‍ന്ന് തന്നെയാണെന്ന് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ള ആദര്‍ശ് ആണ് കൊലപാതകത്തിനും മൃതദേഹം മറവ് ചെയ്യാനും വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത്.

രാഖിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്; കൊലപാതകത്തിന് മുമ്പ് അഖിലും രാഖിയും വിവാഹിതര്‍...രാഖിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്; കൊലപാതകത്തിന് മുമ്പ് അഖിലും രാഖിയും വിവാഹിതര്‍...

രാഖിയെ താന്‍ കൊന്നിട്ടില്ലെന്ന് അഖില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്. എങ്കിലും ഈ വാദം പോലീസ് മുഖവിലയ്‌ക്കെടുക്കുന്നതേയില്ല. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് അഖിലിനെ ഒന്നാം പ്രതിയും സഹോദരന്‍ രാഹുലിനെ രണ്ടാം പ്രതിയും ആക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

രാഖിയുടെ കഴുത്ത് മുറുക്കി ബോധരഹിതയാക്കിയത് രാഹുല്‍ ആയിരുന്നു എന്നാണ് വിവരം. അഖിലിന്റെ മൂത്ത സഹോദരനാണ് രാഹുല്‍. ഇയാള്‍ ഇപ്പോഴും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

അനിയന്റെ വിവാഹം മുടക്കുമല്ലേടീ...

അനിയന്റെ വിവാഹം മുടക്കുമല്ലേടീ...

നെയ്യാറ്റിന്‍കരയില്‍ നിന്നാണ് അഖില്‍, രാഖിയെ കാറില്‍ കൂട്ടിക്കൊണ്ടുവന്നത്. പുതിയതായി നിര്‍മിക്കുന്ന വീട് കാണിക്കാം എന്ന് പറഞ്ഞായിരുന്നു ഇത്. അമ്പൂരിയിലെ വീട്ടില്‍ എത്തിയ ഉടന്‍ തന്നെ രാഹുല്‍ കാറിന്റെ പിന്‍സീറ്റില്‍ കയറി, രാഖിയുടെ കഴുത്ത് പിടിച്ച് ഞെരിക്കുകയായിരുന്നത്രെ. അനിയന്റെ വിവാഹം മുടക്കാന്‍ നടക്കുന്ന നീ ഇനി ജീവിച്ചിരിക്കണ്ട എന്നും പറഞ്ഞായിരുന്നു ഇങ്ങനെ ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.

ബോധം കെട്ടു... പിന്നെ കൊലപാതകം

ബോധം കെട്ടു... പിന്നെ കൊലപാതകം

രാഹുല്‍ രാഖിയുടെ കഴുത്ത് ഞെരിക്കുമ്പോള്‍ ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ അഖില്‍ കാറിന്‌റെ ആക്‌സിലേറ്റര്‍ ചവിട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. അല്‍പസമയത്തിനകം രാഖിയുടെ ബോധം നഷ്ടപ്പെട്ടു. അതിന് ശേഷം അഖിലും രാഹുലും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.

പ്ലാസ്റ്റിക് കയര്‍ കൊണ്ട്

പ്ലാസ്റ്റിക് കയര്‍ കൊണ്ട്

കാറിന്റെ ഡിക്കിയില്‍ ഇവര്‍ പ്ലാസ്റ്റിക് കയര്‍ സൂക്ഷിച്ചിരുന്നു. ബോധ രഹിതയായ രാഖിയുടെ കഴുത്തില്‍ ഈ കയര്‍ മുറുക്കിയാണ് അഖിലും രാഹുലും ചേര്‍ന്ന് കൃത്യം നിര്‍വ്വഹിച്ചത്. ഇങ്ങനെയാണ് സുഹൃത്തായ ദര്‍ശ് നല്‍കിയ മൊഴി. ഈ സമയം ആദര്‍ശും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

വസ്ത്രങ്ങള്‍ ഊരിമാറ്റി

വസ്ത്രങ്ങള്‍ ഊരിമാറ്റി

വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ നേരത്തേ തന്നെ കുഴി ഒരുക്കിയിരുന്നു. രാഖിയുടെ മൃതദേഹത്തില്‍ നിന്ന് വസ്ത്രങ്ങള്‍ എല്ലാം ഊരിമാറ്റിയ ശേഷം ആയിരുന്നു മൃതദേഹം കുഴിയിലേക്ക് വലിച്ചിട്ടത്. അതിന് മുകളില്‍ ഉപ്പ് വിതറുകയും ചെയ്തു. മൃതദേഹം മറവ് ചെയ്തതിന് ശേഷം ആണ് പറമ്പ് കിളച്ച് വൃത്തിയാക്കിയതും കവുങ്ങിന്‍ തൈകള്‍ നട്ടതും.

തെളിവുകള്‍ നശിപ്പിച്ചു

തെളിവുകള്‍ നശിപ്പിച്ചു

രാഖിയുടെ വസ്ത്രങ്ങള്‍ ഭാവിയില്‍ തെളിവായേക്കും എന്ന് ആദ്യമേ ഇവര്‍ ഊഹിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ വസ്ത്രങ്ങള്‍ എല്ലാം തീയിട്ട് നശിപ്പിച്ചു. രാഖിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാകാതെ വന്നപ്പോള്‍ മറ്റൊരു മൊബൈല്‍ വാങ്ങി, സിം കാര്‍ഡ് അതിലിട്ട് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ സന്ദേശം അയക്കുകയും ഫോണ്‍ ചെയ്യുകയും ചെയ്തു.

വിവാഹവും പകയും

വിവാഹവും പകയും

2019 ഫെബ്രുവരിയില്‍ രാഖിയും അഖിലും എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ച് രഹസ്യമായി വിവാഹിതരായിരുന്നു. ഇതിന് ശേഷം ആണ് അഖിലിന് വീട്ടുകാര്‍ ഒരു വിവാഹം നിശ്ചയിച്ചത്. ആ വിവാഹത്തിന് വേണ്ടി രാഖി പിന്‍മാറണം എന്നായിരുന്നു ആവശ്യം. ഇത് രാഖി നിരാകരിച്ചതോടെയാണ് അഖിലിനും രാഹുലിനും കടുത്ത പകയായത്. അത് തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

English summary
Rakhi Murder Case: Akhil and brother Rahul did the murder, using a plastic rope- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X