കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലിന്റെ വിവാഹം മുടക്കാന്‍ രാഖി ശ്രമിച്ചു?അഖിലിന്റെ പ്രതിശ്രുത വധുവിനോട് രാഖി പറഞ്ഞു... ഒടുവിൽ

Google Oneindia Malayalam News

തിരുവനന്തപുരം: പൂവാര്‍ സ്വദേശിനി രാഖിയുടെ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഖിലിന്റെ പ്രതിശ്രുത വധുവിനോട് വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ രാഖി ആവശ്യപ്പെട്ടിരുന്നു. അഖില്‍ ആണ് ഇത്തരത്തില്‍ പോലീസിന് മൊഴി നല്‍കിയത്.

രാഖി ആത്മഹത്യാഭീഷണി മുഴക്കി, സ്വൈര്യമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു... കൊന്നതിന്റെ ന്യായംരാഖി ആത്മഹത്യാഭീഷണി മുഴക്കി, സ്വൈര്യമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു... കൊന്നതിന്റെ ന്യായം

ഒരു മാസം നീണ്ട ഗൂഢാലോചനയ്ക്ക് ശേഷം ആണ് കൊലപാതകം നടത്തിയത് എന്നും അഖില്‍ പോലീസിനോട് പറഞ്ഞു. തെളിവുകള്‍ എല്ലാം നശിപ്പിച്ച് അന്വേഷണം തങ്ങളിലേക്ക് നീളാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും മൊബൈല്‍ ഫോണ്‍ ആണ് അഖിലിനേയും കൂട്ടരേയും കുടുക്കിയത്.

തന്നെ കൊന്നുകളഞ്ഞാലും അഖിലുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് രാഖി പറഞ്ഞിരുന്നു. ഇതോടെയാണ് കൊലപാതകം ചെയ്യാന്‍ അഖില്‍ ഉറപ്പിച്ചത്.

പ്രതിശ്രുത വധുവിന് വാട്‌സ് ആപ്പ് സന്ദേശം

പ്രതിശ്രുത വധുവിന് വാട്‌സ് ആപ്പ് സന്ദേശം

രാഖിയും അഖിലും രഹസ്യമായി വിവാഹം ചെയ്തതിന് ശേഷം ആണ് വീട്ടുകാര്‍ അഖിലിന് വേറെ വിവാഹം നിശ്ചയിക്കുന്നത്. ആ പെണ്‍കുട്ടിയോട് വിവാഹത്തില്‍ നിന്ന് പിന്‍മാറണം എന്നാവശ്യപ്പെട്ട് രാഖി വാട്‌സ് ആപ്പില്‍ സന്ദേശം അയിച്ചിരുന്നു എന്നാണ് അഖില്‍ പറയുന്നത്. പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനത്തിലും രാഖി ചെന്നിരുന്നത്രെ.

പരമാവധി പറഞ്ഞു

പരമാവധി പറഞ്ഞു

ബന്ധത്തില്‍ നിന്ന് പിന്‍മാറണം എന്ന് രാഖിയോട് പലതവണ ആവശ്യപ്പെട്ടു. പക്ഷേ, രാഖി പിന്‍മാറാന്‍ തയ്യാറായില്ല. തന്നെ കൊന്നാലും താന്‍ അഖിലുമായുള്ള ബന്ധത്തില്‍ ഉറച്ച് നില്‍ക്കും എന്നായിരുന്നത്രെ രാഖി പറഞ്ഞത്.

എന്നാല്‍ കൊല്ലട്ടെ എന്ന് ചോദിച്ചു

എന്നാല്‍ കൊല്ലട്ടെ എന്ന് ചോദിച്ചു

ഇങ്ങനെ പറഞ്ഞപ്പോള്‍ ആയിരുന്നു 'എന്നാല്‍ കൊല്ലട്ടേ' എന്ന് അഖില്‍ രാഖിയോട് തിരിച്ച് ചോദിച്ചത്. കൊന്നോളൂ എന്ന് രാഖി മറുപടി കൊടുക്കുകയും ചെയ്തു. ഇതോടെയാണ് അഖില്‍ രാഖിയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ തുടങ്ങിയത്.

സീറ്റ് ബെല്‍റ്റുകൊണ്ട് മുറുക്കി

സീറ്റ് ബെല്‍റ്റുകൊണ്ട് മുറുക്കി

ആദ്യം കൈത്തണ്ട കൊണ്ട് കഴുത്ത് ഞെരിച്ചു. പിന്നീട് കൈ കഴച്ചപ്പോള്‍ കാറിന്റെ സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുക്കി മുറുക്കുകയായിരുന്നു എന്നാണ് അഖില്‍ പറയുന്നത്. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ചായിരുന്നു കൊലപാതകം എന്നും അഖില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

രാഖി എന്തോ പറഞ്ഞു

രാഖി എന്തോ പറഞ്ഞു

ബന്ധം ഒഴിവാക്കാന്‍ രാഖി സമ്മതിച്ചിരുന്നെങ്കില്‍ കൊലപാതകം നടത്തില്ലായിരുന്നു എന്നാണ് അഖില്‍ പറയുന്നത്. ശ്വാസം മുട്ടുന്നതിനിടെ രാഖി എന്തോ അവ്യക്തമായി പറയാന്‍ ശ്രമിച്ചിരുന്നു. അത് എന്താണെന്ന് മനസ്സിലായില്ല എന്നും അഖില്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

കൈവച്ചുപോയില്ലേ... തീര്‍ക്കാമെന്ന് കരുതി

കൈവച്ചുപോയില്ലേ... തീര്‍ക്കാമെന്ന് കരുതി

ഏറ്റവും ഒടുവില്‍ രാഖി പറയാന്‍ ശ്രമിച്ചത്, ബന്ധത്തില്‍ നിന്ന് പിന്‍മാറാം എന്നായിരുന്നെങ്കിലോ എന്ന് പോലീസ് ചോദിച്ചു. അങ്ങനെയായിരുന്നെങ്കില്‍ കൊലപാതകത്തില്‍ നിന്ന് പിന്‍മാറുമായിരുന്നോ എന്നായിരുന്നു ചോദ്യം. എന്തായാലും കൈവച്ചുപോയില്ലേ, തീര്‍ക്കാമെന്ന് കരുതി എന്നാണ് അഖില്‍ പോലീസിനോട് പറഞ്ഞത്.

 മരണം ഉറപ്പിച്ചു

മരണം ഉറപ്പിച്ചു

കുംബിച്ചാലില്‍ വച്ചായിരുന്നു അഖില്‍ കാറിന്റെ പിന്‍സീറ്റില്‍ കയറിയതും രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയും. പിന്നീട് അമ്പൂരിയിലെ വീട്ടില്‍ എത്തിയതിന് ശേഷം അഖിലും രാഹുലും ചേര്‍ന്ന് വീണ്ടും ബെല്‍റ്റുകൊണ്ട് മുറുക്കി മരണം ഉറപ്പിച്ചു. അതിന് ശേഷം പ്ലാസ്റ്റിക് കയറുകൊണ്ട് സീറ്റില്‍ ചേര്‍ത്ത് കെട്ടിവയ്ക്കുകയും ചെയ്തു.

ഒരുകടയിലെ മുഴുവന്‍ ഉപ്പും

ഒരുകടയിലെ മുഴുവന്‍ ഉപ്പും

പ്രദേശത്തെ ഒരു കടയില്‍ നിന്നാണ് മൃതദേഹത്തില്‍ വിതറാനുള്ള ഉപ്പ് വാങ്ങിയത്. ആ കടയിലെ മുഴുവന്‍ ഉപ്പ് പാക്കറ്റുകളും ഇതിനായി വാങ്ങി എന്നാണ് മൊഴി. മൃതദേഹം മറവുചെയ്തതിന് ശേഷം അഖില്‍ കുളിച്ചു. അതിന് ശേഷം അതേ കാറില്‍ സഹോദരന്‍ രാഹുലിനേയും ആദര്‍ശിനേയും തമ്പാനൂരില്‍ എത്തിക്കുകയും ചെയ്തു.

വസ്ത്രങ്ങള്‍ കത്തിച്ചില്ലേ?

വസ്ത്രങ്ങള്‍ കത്തിച്ചില്ലേ?

രാഖിയുടെ മൃതദേഹം നഗ്നമാക്കിയാണ് മറവ് ചെയ്തത്. അതിന് ശേഷം വസ്ത്രങ്ങള്‍ അവിടെ തന്നെ കത്തിച്ചു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. എന്നാല്‍ തമ്പാനൂര്‍ക്കുള്ള യാത്രക്കിടെ വസ്ത്രങ്ങള്‍ കുറ്റിക്കാട്ടിലേക്ക് എറിയുകയായിരുന്നു എന്നാണ് അഖില്‍ ഒടുവില്‍ പോലീസിനോട് പറഞ്ഞത്.

Recommended Video

cmsvideo
സഹോദരങ്ങള്‍ ചേര്‍ന്ന് രാഖിയുടെ ജീവന്‍ എടുത്തു | Oneindia Malayala,
കയര്‍ കണ്ടെത്തിയില്ല

കയര്‍ കണ്ടെത്തിയില്ല

തെളിവെടുപ്പിനായി അഖിലിനെ അമ്പൂരിയില്‍ കൊണ്ടുവന്നിരുന്നു. ജനക്കൂട്ടം അക്രമാസക്തമായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച പ്ലാസ്റ്റിക് കയര്‍ കണ്ടെത്തുകയായിരുന്നു പോലീസിന്റെ ലക്ഷ്യം. എന്നാല്‍ ഇത് കണ്ടെത്താന്‍ കഴിഞ്ഞില്ല.

English summary
Rakhi Murder case: Akhil reveals the original incidents that took place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X