കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പൂരിലെ കൊലപാതകം; രാഖിയും അഖിലും വിവാഹിതർ, ഉപയോഗിച്ച വാഹനം സൈനീകന്റേത്, കൂടുതൽ വെളിപ്പെടുത്തലുകൾ!

Google Oneindia Malayalam News

തിരുവനന്തപുരം: അമ്പൂരിൽ കൊല്ലപ്പെട്ട രാഖിയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കേസിലെ ഒന്നാം പ്രതിയായ അഖിലും കൊല്ലപ്പെട്ട രാഖിയും വിവാഹിതരായിരുന്നെന്ന് പോലീസ്. ഫെബ്രുവരി 15ന് എറണാകുളത്തുള്ള ഒരു ക്ഷേത്രത്തിൽ വെച്ച് താലികെട്ടി വിവാഹിതരായിരുന്നു. ഇരുപേരും ഭാര്യാഭർത്താകന്മാരെ പോലെയായിരുന്നു കഴിഞ്ഞിരുന്നതെന്നും പോലീസ് വ്യക്തമാക്കി.

<strong>കർണാടകയിൽ ബിജെപിക്ക് അഗ്നി പരീക്ഷ; വിമതർ ഒപ്പമില്ലെങ്കിൽ? സ്പീക്കറുടെ നിലപാടും നിർണ്ണായകം!</strong>കർണാടകയിൽ ബിജെപിക്ക് അഗ്നി പരീക്ഷ; വിമതർ ഒപ്പമില്ലെങ്കിൽ? സ്പീക്കറുടെ നിലപാടും നിർണ്ണായകം!

ഭാര്യഭർത്താക്കന്മാരെ പോലെ ജീവിക്കുന്നതിനിടയിലായിരുന്നു അഖിലിന്റെ വീട്ടുകാർ അന്തിയൂർകോണത്തു നിന്നും മറ്റൊരു വിവാഹം നിശ്ചയിക്കുന്നത്. ഈ വിവാഹം തടസ്സ്പ്പെടുത്താൻ രാഖി പല വഴിക്കും ശ്രമിച്ചു. അഖിലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അഖിലും സഹോദരൻ രാഹുലും സുഹൃത്ത് ആദർശും പല തവണ കൊലപാതക ശ്രമം നടത്തിയിരുന്നെന്ന് പോലീസ് പറയുന്നു.

' നീ എന്റെ അനിയന്റെ വിവാഹം മുടക്കമല്ലേടി....'

' നീ എന്റെ അനിയന്റെ വിവാഹം മുടക്കമല്ലേടി....'

എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന രാഖിയെ കഴിഞ്ഞ മാസം 21ന് അഖിൽ നെയ്യാറ്റിൻകര ബസ്റ്റാന്റിൽ നിന്നും താൻ നിർമ്മിക്കുന്ന വീട് കാണിക്കാമെന്നും പറ‍ഞ്ഞ് കാറിൽ കയറ്റ് അമ്പൂരിലെ തട്ടാംമുക്കിലെത്തിക്കുകയായിരുന്നു. രാഹുലും ആദർശും വീടിന് മുന്നിൽ കാത്ത് നിൽക്കുകയായിരുന്നു. കാർ മുറ്റത്ത് നിർത്തിയതോടെ കാറിന്റെ പിൻ സീറ്റിൽ രാഹുൽ കയറി. 'എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടി...' എന്ന് അട്ടഹസിച്ച് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

കഴുത്തിന് കയറിട്ട് മുറുക്കി

കഴുത്തിന് കയറിട്ട് മുറുക്കി

രാഖിയുടെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ അഖിൽ കാറിന്റെ എ‍ഞ്ചിൻ ഇരപ്പിച്ച് ശബ്ദമുണ്ടാക്കി. രാകി ബോധരഹിതയായതിനെ തുടർന്ന് അഖിലും പിൻസീറ്റിൽ കയറി കാറിൽ സൂക്ഷിച്ച പ്ലാസ്റ്റിക് കയർ എടുത്തു. തുടർന്ന് ഇരുവരും കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൂവരും നേരത്തെ തയ്യാരാക്കി കുഴിയിലേക്ക് രാഗിയെ നഗ്നയാക്കി കിടത്തി ഉപ്പ് വിതറി കുഴി മൂടുകയായിരുന്നു. രാഖി ധരിച്ചിരുന്ന വസ്ത്രങ്ങൾ തീയിട്ട് നശിപ്പിച്ചു.

വാഹനം സൈനീകന്റേത്...

വാഹനം സൈനീകന്റേത്...


രാഖിയുടെ സിം മറ്റൊരു ഫോണിൽ ഇട്ട് ഉപയോഗിച്ചിരുന്നു. ഈ ഫോൺ രാഹുലും ആദർശും ചേർന്ന് കാട്ടാക്കടയിലെ ഒരു കടയിൽ നിന്ന് വാങ്ങിയതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസിനെ വഴിതെറ്റിക്കാൻ പ്രതികൾ കാട്ടിയ അതിബുദ്ധിയാണ് പോലീസിനെ കേസ് തെളിയിക്കാൻ സഹായിച്ചതെന്നാണ് വിവരം. രാഖിയുടെ ഫോൺ തുറക്കുന്നത് അവളുടെ കൈ വിരലടയാളം ഉപയോഗിച്ചായിരുന്നു. പ്രതികൾ മൃതശരീരം മറവു ചെയ്തതോടെ ഫോൺ തുറക്കാനാവാതായി. ഇതോടെ കാട്ടാക്കടയിൽ നിന്ന് സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങി രാഖിയുടെ സിം കാർഡ് ഇട്ടു. അഖിലുമായി വഴിപിരിയുകയാണെന്നും താൻ മറ്റൊരാളുമായി ചെന്നൈയിലേക്ക് പോകുന്നുവെന്നും പ്രതികൾ തന്നെ നിരവധി എസ്എംഎസുകൾ അഖിലിന്റെ ഫോണിലേക്ക് അയച്ചു. ഇതാണ് കേസ് തെളിയിക്കാൻ പോലീസിനെ സഹായിച്ചത്.

വാഹനം പോലീസ് കണ്ടെത്തി

വാഹനം പോലീസ് കണ്ടെത്തി

സംഭവത്തിന് ശേഷം അഖിലും സഹോദരൻ രാഹുലും ഉപയോഗിച്ച കാർ തൃപ്പരപ്പ് സ്വദേശിയായ രതീഷ് എന്ന സൈനികന്റേതാണ്. കൊലപാതകത്തിന് ശേഷം നിരവധി തവണ കഴുകി തെളിവുകളെല്ലാം നശിപ്പിച്ച ശേഷം തിരികെ കൊണ്ടിട്ട വാഹനം പോലീസ് തൃപ്പരപ്പിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കാറിലാണ് രാഖിയെ നെയ്യാറ്റികരയിൽ നിന്നും കൂട്ടിക്കൊണ്ടുവന്നതും പിന്നീട് കൊലപ്പെടുത്തിയതും. അഖിൽ നാട്ടിലെത്തുമ്പോഴൊക്കെ സുഹൃത്തായ രതീഷിന്റെ കാർ ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

Recommended Video

cmsvideo
സഹോദരങ്ങള്‍ ചേര്‍ന്ന് രാഖിയുടെ ജീവന്‍ എടുത്തു | Oneindia Malayala,
രാഹുലിനെ ഉടൻ അറസ്റ്റ് ചെയ്യും

രാഹുലിനെ ഉടൻ അറസ്റ്റ് ചെയ്യും

അഖിലിന്റെ സഹോദരൻ രാഹുൽ നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയതായി പ്രചരണങ്ങളുണ്ടായിരുന്നു. എന്നാൽ പോലീസ് അത് നിഷേധിച്ചിട്ടുണ്ട്. അന്വേഷണം വഴിതെറ്റിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിത്. രാഹുലിന്റെ ഒളിയിടം കണ്ടെത്തിയെന്നും ഉടൻ അറസ്റ്റിലാവുമെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. രാഖി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തതായി സൂചനയുണ്ട്.

English summary
Rakhi murder case; New revelation on murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X