കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഖിയുടെ കൊലപാതകം; അഖിലിനെ കല്ലെറിഞ്ഞും കൂകി വിളിച്ചും ജനക്കൂട്ടം, വാഹനം നാട്ടുകാർ തടഞ്ഞു, സംഘർഷം!

Google Oneindia Malayalam News

തിരുവന്തപുരം: എറണാകുത്തെ സ്വകാര്യ ബ്രോഡ്ബാൻര് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന രാഖിയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ മുഖ്യ പ്രതി അഖിലിനെ തെളിവെടുപ്പിനെത്തിച്ചു. തെളിവെടുപ്പിനിടെ സംഘർഷം. കൊല്ലപ്പെട്ട രാഖിയുടെ കാമുകനാണ് അഖിൽ. കഴിഞ്ഞ ദിവസമാണ് അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. അഖിലുമായി തെളിവെടുപ്പിനെത്തിയ വാഹനം നാട്ടുകാർ തടഞ്ഞത് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.

<strong>ഉന്നാവോയിലെ വാഹനാപകടം; ചൂണ്ടുവിരൽ ബിജെപി എംഎൽഎയിലേക്ക്, പെൺകുട്ടിയുടെ പിതാവിന്റെ മരണത്തിലും ദുരൂഹത... കൊലപാതകമെന്ന് അമ്മ!</strong>ഉന്നാവോയിലെ വാഹനാപകടം; ചൂണ്ടുവിരൽ ബിജെപി എംഎൽഎയിലേക്ക്, പെൺകുട്ടിയുടെ പിതാവിന്റെ മരണത്തിലും ദുരൂഹത... കൊലപാതകമെന്ന് അമ്മ!

കേസിൽ അഖിന്റെ മാതാപിതാക്കളെയും അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ അഖിലിനെ കൊണ്ടുവന്ന വാഹനം തടഞ്ഞത്. .അഖിലിന്റെ മാതാപിതാക്കളെ അറസ്‌റ്റ് ചെയ്‌ത ശേഷം തെളിവെടുപ്പ് നടത്തിയാൽ മതിയെന്നും നാട്ടുകാർ നിലപാടെടുത്തു. തുടർന്ന് കനത്ത പോലീസ് സുരക്ഷയിലാണ് പ്രതിയെ വാഹനത്തിന് പുറത്തെത്തിച്ചത്.

അസഭ്യവർഷവും കല്ലേറും

അസഭ്യവർഷവും കല്ലേറും

വാഹനത്തിന് പുറത്തെത്തിച്ച അഖിലിനെ കണ്ടതോടെ നാട്ടുകാർ കൂടുതൽ അക്രമാസക്തരായി. അസഭ്യവർഷവും കല്ലേറുമായിരുന്നു പിന്നീട് അഖിലിനെ വരവേറ്റത്. തുടർന്ന് തെളിവെടുപ്പ് തൽക്കാലം അവസാനിപ്പിച്ച് പോലീസ് സംഘം അഖിലിനെയും കൊണ്ട് മടങ്ങി. അതേസമയം രാഖിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കയർ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.

അഖിലിന്റെ അറസ്റ്റ്

അഖിലിന്റെ അറസ്റ്റ്

കൊലപാതക കേസിലെ ഒന്നാം പ്രതിയും രാഖിയുടെ കാമുകനുമായ അഖിൽ കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് പിടിയിലായത്. ദില്ലിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ രാത്രി 8.15ന് തിരുവനന്തപുരത്ത് വന്നിറങ്ങിയ അഖിലിനെ ഇവിടെ കാത്തുനിൽക്കുകയായിരുന്ന പൂവാർ പോലീസ് പിടികൂടുകയായിരുന്നു. അതേസമയം, കേസിൽ അഖിലിന്റെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് ഇവരെയും പോലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

അച്ഛനെയും ചോദ്യം ചെയ്യും

അച്ഛനെയും ചോദ്യം ചെയ്യും


മൊഴിയുടെ വൈരുദ്ധ്യം ഒഴിവാക്കേണ്ടതും സംശയ ദൂരീകരണവും അത്യാവശ്യമണ്. അതുകൊണ്ട് അഖിലിന്റെ തെളിവെടുപ്പ് പൂർത്തിയായതിന് ശേഷം കേസിലെ രണ്ടാം പ്രതി രാഹുലിനനെ കൂടി പോലീസ് കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് അഖിലിന്റെ അച്ഛനെ അടക്കം മൂന്ന് പേരെ ഒരുമിച്ചിരുത്തി പോലീസ് ചോദ്യം ചെയ്യുമെന്നണ് പുറത്ത് വരുന്ന സൂചനകൾ.

കുഴിയെടുക്കാൻ അച്ഛനും...

കുഴിയെടുക്കാൻ അച്ഛനും...

രാഖിയുടെ മൃതദേഹം മറവ് ചെയ്യാനുള്ള കുഴിയെടുക്കാൻ അഖിലിന്റെ അച്ഛൻ കൂടെ ഉണ്ടായിരുന്നെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞിട്ടുണ്ട്. മരം നടാനാണ് കുവിയെടുത്തതെന്ന് ചിലരോട് പറ‍ഞ്ഞതായും റിപ്പോർട്ടുകളുണ്ട്. രാഖിയുടെ മൃതദേഹം അഖിലേഷിന്റെ വീട്ടുവളപ്പിൽ നിന്ന് പൊലീസ് കണ്ടെത്തുകയും അഖിലേഷും സഹോദരൻ രാഹുലും അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ ആദർശും ചേർന്നാണ് കൊലനടത്തിയതെന്ന് സ്ഥിരീകരിക്കുകയും ചെയ്തശേഷവും മക്കൾ നിരപരാധിയാണെന്ന മട്ടിൽ അഖിലിന്റെ അച്ഛൻ പരസ്യ പ്രസ്താവനകൾ നടത്തിയിരുന്നു.

Recommended Video

cmsvideo
സഹോദരങ്ങള്‍ ചേര്‍ന്ന് രാഖിയുടെ ജീവന്‍ എടുത്തു | Oneindia Malayala,
ദീർഘകാല പ്രണയത്തിന്റെ അന്ത്യം

ദീർഘകാല പ്രണയത്തിന്റെ അന്ത്യം

രാഖിയും അഖിലും ദീർഘകാലമായി പ്രണയത്തിലായിരുന്നു. തുടർന്ന് രഹസ്യമായി വിവാഹം കവിച്ചു. മറ്റൊരു യുവതിയുമായി അഖിലിന്റെ വിവാഹം തീരുമാനിച്ചതോടെ രാഖിയെ ഒവിവാക്കാൻ ശ്രമിക്കുകയായരുന്നു. രാഖിയെ കാറിൽ കയറ്റികൊണ്ടു വരുമ്പോൾ രാഹുൽ വഴിയിൽ വെച്ച് കാറിൽ കയറി പിൻ സീറ്റിലിരുന്നു. ഇയാൾക്കൊപ്പം കാത്തിരുന്ന ആദർശ് ഇരുചക്ര വാഹനത്തിൽ മടങ്ങുകയുമായിരുന്നു. കുംമ്പിച്ചൽ എന്ന ഭാഗത്തെത്തിയപ്പോൾ കാർ നിർത്തി അഖിൽ പിൻസീറ്റിൽ കയറി. പിന്നീടു രാഹുലാണു കാർ ഓടിച്ചത്. തുടർന്ന് കൈത്തണ്ടകൊണ്ട് കഴുത്ത് ഞെരിച്ചും സീറ്റ് ബെൽട്ട് കൊണ്ട് മുറുക്കിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

English summary
Rakhi murder case; Police brings Akhil for murder evidence collection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X