കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഖിയുടെ കൊലപാതകം: അഖിലിന്റെ കളികള്‍ എല്ലാം പൊളിഞ്ഞു... ജ്യേഷ്ഠൻ രാഹുല്‍ പിടിയിൽ, സത്യം വെളിപ്പെട്ടു

Google Oneindia Malayalam News

തിരുവനന്തപുരം: പൂവാര്‍ സ്വദേശിനി രാഖിയുടെ കൊലപാതകത്തില്‍ രണ്ടാം പ്രതി രാഹുല്‍ പോലീസ് പിടിയിലായി. രാഹുല്‍ കഴിഞ്ഞ ദീവസം പോലീസില്‍ കീഴടങ്ങിയിരുന്നു എന്നാണ് വീട്ടുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് ഇക്കാര്യം നിഷേധിച്ചിരുന്നു.

ചേട്ടനും അനിയനും കൂടി രാഖിയുടെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊന്നു... പകയുടെ കാരണം ഇത്...ചേട്ടനും അനിയനും കൂടി രാഖിയുടെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊന്നു... പകയുടെ കാരണം ഇത്...

രാഹുലിനെ മലയിന്‍കീഴില്‍ നിന്ന് പിടികൂടുകയായിരുന്നു എന്നാണ് പോലീസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. രാഖിയുടെ കൊലപാതകത്തിന് ശേഷം രാഹുല്‍ ഒളിവില്‍ ആയിരുന്നു.

കേസിലെ ഒന്നാം പ്രതിയും രാഖിയുടെ ഭര്‍ത്താവും ആയിരുന്ന അഖിലിന്റെ മൂത്ത സഹോദരന്‍ ആണ് രാഹുല്‍. അഖിലും രാഹുലും ചേര്‍ന്നാണ് രാഖിയെ കൊലപ്പെടുത്തിയത് എന്നാണ് സുഹൃത്ത് ആദര്‍ശ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അഖിലിനെ ഇതുവരെ പിടികൂടിയിട്ടില്ല.

രാഹുലിന്റെ ക്രൂരത

രാഹുലിന്റെ ക്രൂരത

അഖിലിന്റെ മൂത്ത സഹോദരനാണ് രാഹുല്‍. ' എന്റെ അനിയന്‌റെ കല്യാം മുടക്കും അല്ലേടീ... നീ ഇനി ജീവിച്ചിരിക്കണ്ടെടീ' എന്നും പറഞ്ഞ് രാഖിയുടെ കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചത് രാഹുല്‍ ആയിരുന്നു. ഇതോടെയാണ് രാഖി ബോധരഹിതയായത്.

അമ്പൂരിയിലെ വീട്ടില്‍

അമ്പൂരിയിലെ വീട്ടില്‍

സൈനികനായ അഖില്‍ അവധിയില്‍ എത്തിയപ്പോഴാണ് രാഖിയെ അമ്പൂരിയിലേക്ക് കൊണ്ടുവന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് കാറില്‍ ആയിരുന്നു യാത്ര. പുതിയതായി നിര്‍മിക്കുന്ന വീട് കാണിച്ച് തരാം എന്ന് പറഞ്ഞായിരുന്നു രാഖിയെ അമ്പൂരിയിലേക്ക് കൊണ്ടുവന്നത്.

കാറില്‍ വച്ച് കൊലപാതകം

കാറില്‍ വച്ച് കൊലപാതകം

അമ്പൂരിയിലെ വീട്ടുമുറ്റത്ത് വച്ചായിരുന്നു രാഖിയെ അഖിലും രാഹുലും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തിയത്. രാഹുല്‍ ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയതിന് ശേഷം രണ്ട് പേരും കൂടി ചേര്‍ന്ന് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കിയാണ് കൊല നടത്തിയത്. ഇവരുടെ സുഹൃത്ത് ആദര്‍ശിന്റെ സഹായവും ഇതിനുണ്ടായിരുന്നു.

തീരുമാനിച്ചുറപ്പിച്ച കൊലപാതകം

തീരുമാനിച്ചുറപ്പിച്ച കൊലപാതകം

യാദൃശ്ചികമായി സംഭവിച്ച ഒന്നായിരുന്നില്ല രാഖിയുടെ കൊലപാതകം എന്നാണ് വ്യക്തമായിട്ടുള്ളത്. കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കുഴിച്ചിടാന്‍ കുഴി നേരത്തെ ഒരുക്കിയിരുന്നു. മൃതദേഹത്തിന് മുകളില്‍ വിതറാന്‍ ഉപ്പും ശേഖരിച്ച് വച്ചിരുന്നു. മൃതദേഹം നഗ്നമാക്കിയാണ് കുഴിച്ചിട്ടത്. രാഖിയുടെ വസ്ത്രങ്ങള്‍ പിന്നീട് കത്തിച്ച് കളയുകയും ചെയ്തു.

ഒന്നും അറിയാത്ത ഭാവത്തില്‍

ഒന്നും അറിയാത്ത ഭാവത്തില്‍

കൊലപാതക കേസില്‍ ആദര്‍ശ് അറസ്റ്റിലായതിന് പിറകേ പ്രതികരണവുമായി അഖില്‍ രംഗത്തെത്തിയിരുന്നു. തനിക്ക് രാഖിയെ കൊല്ലണമായിരുന്നെങ്കില്‍ അത് നേരത്തേ ആകാമായിരുന്നു എന്നാണ് പ്രതികരണം. ഇത്തരം ഒരു കാര്യം ചെയ്ത് ജീവിതവും ജോലിയും കളയാന്‍ താന്‍ ശ്രമിക്കില്ലെന്നും അഖില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അതെല്ലാം കള്ളമാണന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.

Recommended Video

cmsvideo
സഹോദരങ്ങള്‍ ചേര്‍ന്ന് രാഖിയുടെ ജീവന്‍ എടുത്തു | Oneindia Malayala,
കുറ്റസമ്മതം

കുറ്റസമ്മതം

പിടിയിലായ രാഹുല്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട് എന്നാണ് വിവരം. കാറില്‍ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ അഖില്‍ ഇപ്പോഴും പഴയ പല്ലവിയില്‍ ഉറച്ച് നില്‍ക്കുകയാണ് എന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിവരം. അടുത്ത ദിവസം തന്നെ അഖില്‍ പട്ടാള ഉദ്യോഗസ്ഥര്‍ക്കൊപ്പം നാട്ടിലെത്തുമെന്ന് ഇവരുടെ പിതാവ് മണിയന്‍ വ്യക്തമാക്കി.

English summary
Rakhi Murder Case: Second accused Rahul under police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X