കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ഊര്‍ജ്ജസംരക്ഷണദിന റാലിയും പ്രതിജ്ഞയും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേരള ഗവണ്‍മെന്റിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്ററും റഹ്മാനിയ വൊക്കേഷണല്‍ എച്ച്.എസ്.എസ് നാഷണല്‍ സര്‍വ്വീസ് സ്‌കീമും കാളാണ്ടിതാഴം ദര്‍ശനം സാംസ്‌കാരിക വേദിയും ചേര്‍ന്ന് ദേശീയ ഊര്‍ജ്ജസംരക്ഷണദിന റാലി സംഘടിപ്പിച്ചു.


മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ നിന്ന് റഹ്മാനിയ വി.എച്ച്.എസ്.എസിലേക്ക് നടത്തിയ റാലി ഡപ്യൂട്ടി മേയര്‍ മീരാദര്‍ശക് ഫ്‌ളാഗ് ഓഫ് ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എം.എം. പത്മാവതി അധ്യക്ഷത വഹിച്ചു. റഹ്മാനിയ വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ കെ.പി. ആഷിക് ഊര്‍ജ്ജസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗണ്‍സിലര്‍മാരായ ഷെറീന വിജയന്‍, പി.കെ. ശാലിനി, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എം.ടി. അബ്ദുള്‍ മജീദ്, ദര്‍ശനം പ്രസിഡണ്ട് കെ.കെ.സഹീര്‍, സെപ് ജോയന്റ് കോ-ഓര്‍ഡിനേറ്റര്‍ എം.കെ.സജീവ്കമാര്‍, ഊര്‍ജ്ജക്ലബ്ബ് കണ്‍വീനര്‍ സി.പി. കോയ, രമേഷ് ബാബു.പി, ദ്വിബു ചന്ദ്രന്‍, കുര്യന്‍ ജേക്കബ്, ടി.കെ.സുനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

energy2

എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍. സിജേഷ് സ്വാഗതവും ദര്‍ശനം ഗ്രന്ഥാലയം ജോയിന്റ് സെക്രട്ടറി കെ.കെ. സുകുമാരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ. പാപ്പൂട്ടി ഊര്‍ജ്ജസംരക്ഷണവും പരിസ്ഥിതിയും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ കെ.പി. ആഷിക് അധ്യക്ഷത വഹിച്ചു.

ദര്‍ശനം ഗ്രന്ഥശാലക്ക് റഹ്മാനിയ വി.എച്ച്.എസ്.എസ്. സംഭാവന ചെയ്ത പുസ്തക റാക്ക് ദര്‍ശനം പ്രസിഡന്റ് കെ. കുഞ്ഞാലി സഹീര്‍ ഏറ്റുവാങ്ങി.

ടെറസില്‍ അമ്മയ്ക്കൊപ്പം കാമുകന്‍... അരുതാത്ത കാഴ്ച കണ്ട് മകള്‍ ഞെട്ടി!! പിന്നെ നടന്നത് ...ടെറസില്‍ അമ്മയ്ക്കൊപ്പം കാമുകന്‍... അരുതാത്ത കാഴ്ച കണ്ട് മകള്‍ ഞെട്ടി!! പിന്നെ നടന്നത് ...

English summary
Rally and pledge on National energy conservation day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X