കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്യാലിലെ നബിദിന റാലി അക്രമണം; 12 പേര്‍ക്കെതിരെ താനൂര്‍ പോലീസ് കേസെടുത്തു

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഉണ്യാല്‍ മിസ്ബാഹുല്‍ ഹുദാ ഹയര്‍സെക്കണ്ടറി മദ്രസയിലെ വിദ്യാര്‍ഥികള്‍ നടത്തിയ നബിദിന റാലിക്ക് നേരെയുണ്ടായ അക്രമക്കേസില്‍ 12പേര്‍ക്കെതിരെ താനൂര്‍ പോലീസ് കേസ്‌രജിസ്റ്റര്‍ചെയ്തു. അക്രമത്തിനു നേതൃത്വം നല്‍കിയ ഏഴൂപേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെയുമാണു കേസ് രജിസ്റ്റര്‍ ചെയ്തതെന്നു താനൂര്‍ എസ്.ഐ പറഞ്ഞു. സി.പി.എം കേസ്‌രജിസ്റ്റര്‍ ചെയ്ത പ്രതകളില്‍ ഭൂരിഭാഗംപേരും സി.പി.എം പ്രവര്‍ത്തകരാണെന്നാണ് സൂചന. അക്രമത്തില്‍ പ്രതിഷേധിച്ചു യു.ഡി. എഫ്. താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നിയോജക മണ്ഡലത്തില്‍ പൂര്‍ണ്ണം. പൊതുവെ സമാധാന പരമായിരുന്നു. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയായിരുന്നു ഹര്‍ത്താല്‍.

വഴിയിൽ മണ്ണിറക്കിയതുമായുള്ള തർക്കം-വൃദ്ധ മാതാവിനെ അക്രമിച്ചെന്ന പരാതിയിൽ ബ്ലോക്ക് പ്രസിഡണ്ടിനെതിരെ കേസ്സെടുത്തു
നബിദിന റാലി, ശബരിമല തീര്‍ഥാടകര്‍, താനൂരിലെ അമൃതമഠം പൊങ്കാല മഹോത്സവം എന്നിവയെ ഹര്‍ത്താലില്‍ നിന്നു ഒഴിവാക്കിയിരുന്നു. സിപിഎം ഭീകരാക്രമണത്തിനെതിരെയുള്ള പൊതുജനങ്ങളുടെ കനത്ത പ്രതിഷേധമായി ഹര്‍ത്താല്‍ മാറി. സാധാരണ ഗതിയില്‍ ഹര്‍ത്താലിനോട് സഹകരിക്കാത്ത പ്രദേശങ്ങളില്‍ വരെ കടകള്‍ അടഞ്ഞു കിടന്നു.

pic

വൈകി പ്രഖ്യാപിച്ച ഹര്‍ത്താ ലായിട്ടും വ്യാപാരികളും, പൊതുജനങ്ങളും, വാഹനങ്ങളും പൂര്‍ണ്ണമായും ഹര്‍ത്താലിനോട് സഹകരിച്ചു. ദീര്‍ഘദൂര വാഹനങ്ങളൊഴികെ മറ്റുള്ളവയൊന്നും നിരത്തിറങ്ങിയില്ല. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു. നബിദിന റാലികളെയും താനൂരിലെ പൊങ്കാല മഹോത്സവത്തെയും ഹര്‍ത്താല്‍ ബാധിച്ചില്ല. ചില പ്രദേശങ്ങളില്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിരുന്നു.

താനൂര്‍ നഗരത്തില്‍ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ദീര്‍ഘദൂര ബസുകള്‍ മാത്രമാണ് ചെമ്രവട്ടം കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തിയത്. ഒറ്റപ്പെട്ട ഇരു ചക്രവാഹനങ്ങള്‍ ഒഴിച്ചാല്‍ മറ്റു വാഹനങ്ങള്‍ ഒന്നും നിരത്തിലിറങ്ങിയില്ല. തീരദേശത്ത് മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. കണ്ണന്തളി, കുന്നുംപുറം, മോര്യ, ആട്ടില്ലം, ഓലപീടിക, ബ്ലോക്ക് ജംഗ്ഷന്‍, വാഴക്കാതെരുവ് അങ്ങാടി, നടക്കാവ് എന്നിവിടങ്ങളിലെല്ലാം ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.

വൈലത്തൂരില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം. വ്യാപാരസ്ഥാപനങ്ങളെല്ലാം അടച്ചു. ഇടക്ക് തുറന്ന കടകള്‍ യു.ഡി. എഫ്പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ച് അടച്ചു ഹര്‍ത്താലുമായി സഹകരിച്ചു. പൊന്‍മുണ്ടം, കാവുപ്പുര , കുറ്റിപ്പാല, ഇട്ടിലാക്കല്‍ എന്നിവിടങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.

വൈലത്തൂരില്‍ നടന്ന പ്രകടനത്തിന് കെ.കെ ഹനീഫ , പി.കെ. അബ്ദുല്‍ സലാം., പി.നാസര്‍, ടി. നിയാസ്, ഫൈസല്‍ മുപ്പന്‍, ബഷീര്‍ പറയില്‍ , മുനീര്‍ മൂത്തേടത്, സി.കെ. മന്‍സൂറലി, എന്‍.അബ്ദുല്‍ അസീസ്, കെ.കെ. ആസിഫ്, ഹംസ്സക്കുട്ടി മണ്ണാരക്കല്‍, പി.കെ.രിഫാഇ എന്നിവര്‍ നേതൃത്വം നല്‍കി.

ചെറിയമുണ്ടം പഞ്ചായത്തിലെ തലക്കടത്തൂര്‍, ഇരിങ്ങാവൂര്‍, ഓവുങ്ങല്‍, മീശപ്പടി, മായിനങ്ങാടി, ഹാജി ബസാര്‍, നെല്ലിക്കാട്, കുറുപ്പിന്‍പടി, കുറുക്കോള്‍ എന്നിവിടങ്ങളിലെല്ലാം വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ് കിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. ഹര്‍ത്താലിന്റെ ഭാഗമായി മുസ്ലിം ലീഗ് ഇരിങ്ങാവൂരില്‍ നടത്തിയ പ്രകടനത്തിന് സീ.കെ അബ്ദു പറപ്പൂത്തടം, സി.കെ.അബ്ദുറഹിമാന്‍, ഇ.ഖാദര്‍, എം.ഹംസു മോന്‍, നൗഷാദ് പറപ്പൂത്തുടം, പി.പി അഷ്‌റഫ്, തെമ്മത്ത് മുനീര്‍, എം. ജംശാദ്, എന്‍.സുനീര്‍, വൈ. സല്‍മാന്‍, ശിഹാബുദ്ധീന്‍ മേടമ്മല്‍, ടി.ഇബ്രാഹിം കുട്ടി, സി.ഷൗക്കത്തലി, പി.പി ഇബ്രാഹിം കുട്ടി, കെ.എം ശാഫി, എ.ശിഹാബ്, എം.ടി ഷമീര്‍, പി.അസഫ്, വി. ഹസൈന്‍ , കെ.പി ഉമ്മര്‍, വി.ബാസില്‍, വി.റഹൂഫ്, സമദ് ഹാജി ബസാര്‍, കെ.പി. റാഫി,പി. നാസിഫ്, എം.ഷഫീഖ്, എം.നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നിറമരുതൂരില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം. അക്രമമുണ്ടായ ഉണ്യാല്‍ അങ്ങാടി വിജനമായി. കടകള്‍ അടഞ്ഞുകിടന്നു. നിറമരുതൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ശാന്തമായിരുന്നു. വാഹനങ്ങള്‍ ഓടിക്കാതെയും കടകമ്പോളങ്ങള്‍ തുറക്കാതെയും നാട്ടുകാര്‍ ഹര്‍ത്താലിനോട് പൂര്‍ണ്ണമായും സഹകരിച്ചു. മങ്ങാട്, വള്ളിക്കാഞിരം, കാളാട്, പത്തമ്പാട്, പടിഞ്ഞാറങ്ങാടി, കോരങ്ങത്ത്, നൂര്‍ മൈതാനം, ചക്കര മുല, പഞ്ചാരമൂല തീരപ്രദേശങ്ങളായ ഉണ്യാല്‍, പുതിയ കടപ്പുറം എന്നീ പ്രദേശങ്ങള്‍ കടകള്‍ പൂര്‍ണമായും അടഞ്ഞ് കിടന്നു. മങ്ങാട് പോലീസുമായി വാക്കേറ്റമുണ്ടായെങ്കിലും സ്ഥിതി ശാന്തമായിരുന്നു. ഒഴൂരില്‍ ഹര്‍ത്താല്‍ സമ്പൂര്‍ണ്ണ വിജയം. കടകള്‍ തുറന്നില്ല.


അക്രമത്തില്‍ അക്രമത്തില്‍ 16 വിദ്യാര്‍ത്ഥികളടക്കം 22പേര്‍ക്കാണു പരുക്കേറ്റിരുന്നത്. അക്രമത്തില്‍ വെട്ടേറ്റ ആറുപേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. അക്രമത്തിനു പിന്നില്‍ സി.പി.എം.പ്രവര്‍ത്തകരാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു.

മുസ്ലിം ലീഗ് പ്രവര്‍ത്തകരുംഉണ്ണിയാല്‍ പുതിയ കടപ്പുറം സ്വദേശികളുമായ കാക്കാന്റെ പുരക്കല്‍ സക്കറിയ (29) പുത്തന്‍പുരയില്‍ അഫ്‌സല്‍ (25) പള്ളി മാഞ്ഞാന്റെ പുരക്കല്‍ അര്‍ഷാദ് (20) പള്ളിമ്മാന്റ പുരക്കല്‍ സെയ്തു മോന്‍ (55) പുത്തന്‍പുരയില്‍ അന്‍സാര്‍ (20) പുത്തന്‍പുരയില്‍ അഫ് സാദ് (20) എന്നിവര്‍ക്കാണ് വെട്ടേറ്റത്. അക്രമത്തില്‍ പരുക്കേറ്റ ഇ കെ.വിഭാഗം സമസ്ത നടത്തുന്ന ഉണ്ണിയാല്‍ മിസ് ബാവുല്‍ ഹിദാഹയര്‍ സെക്കണ്ടറിയിലെ വിദ്യാര്‍ത്ഥികളായ ആദില്‍ഷാ(13)ഉനൈസ് (11) റില്‍ ഷാന്‍ (10) ഷിംഷാറുല്‍ ഹഖ് (14) ഷാഹിദ് (11) ഷെമീം (8) ആദില്‍ (12) ഫാരിസ് (13) ഫറാസ് (16) മുഹമ്മദ് ബിനാന്‍ (14) ഖാലിദ് (10) റംഷാദ് (12) അസ്ലം (10) ഇംഫാന്‍ (12) സജാദ് (12) അര്‍ഷിഫ് (8) എന്നിവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

താനൂര്‍ ഉണ്യാലില്‍ നബിദിന റാലിക്കിടെയുണ്ടായ അക്രമം.

English summary
Rally attack; Tanur police charged case against 12 persons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X