സിപിഎം പിബിയില്‍ ആദ്യത്തെ ദലിത് സാന്നിധ്യം: രാമചന്ദ്ര ഡോം ബംഗാളില്‍ നിന്നുള്ള അംഗം
കണ്ണൂര്‍ : സിപിഎം പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം ആദ്യത്തെ ദലിത് പ്രതിനിധിയായി രാമചന്ദ്ര ഡോം സിപിഎം പിബിയിലേക്ക്. ഏഴ് തവണ എംപിയും സിപിഎം സെന്‍ട്രല്‍ കമ്മറ്റി അംഗവുമാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാവായ രാമചന്ദ്ര ഡോം. 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നായനാര്‍ ഹാളില്‍ നടന്ന സെന്‍ട്രല്‍ കമ്മറ്റി ഇതു സംബന്ധിച്ച് തീരുമാനം എടുത്തെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
1964ല്‍ സിപിഐ പിളര്‍ന്ന് സിപിഎം രൂപംകൊണ്ടതിന് ശേഷം ഇതുവരെ പാര്‍ട്ടിയുടെ ഉന്നതസമിതിയായ പോളിറ്റ്ബ്യൂറോയിലേക്ക് ദലിത് പശ്ചാത്തലമുള്ള നേതാവ് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. സിപിഎം പിബിയിലേക്ക് ദലിത് അംഗം തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഇത്തവണ രാമചന്ദ്രഡോമിനെ പിബിയിലേക്ക് ഉള്‍ക്കൊള്ളിച്ചത്. ദലിത് പ്രാതിനിധ്യം ഉണ്ടാകുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ പ്രകാശ് കാരാട്ടിനോട് ചോദിച്ചിരുന്നു. കാത്തിരുന്നു കാണു എന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ മറുപടി.

രാമചന്ദ്ര ഡോം
1989 മുതല്‍ 2014 വരെയുളള കാലയളവില്‍ ബിര്‍ഭും മണ്ഡലത്തില്‍ നിന്ന് സിപിഎം എംപിയായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ സിപിഎം കേന്ദ്രകമ്മറ്റി അംഗമാണ് രാമചന്ദ്ര ഡോം. പ്രായപരിധി പരിഗണിച്ച് പിബിയില്‍ നിന്ന് പുറത്തുപോകുന്ന ബംഗാളില്‍ നിന്നുള്ള പ്രതിനിധിയായ ബിമന്‍ ബോസിന്റെ പകരക്കാരനായാകും ഡോം പിബിയിലെത്തുക.
എ വിജയരാഘവനാണ് പിബിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മറ്റൊരു സിപിഎം പ്രതിനിധി. മുതിര്‍ന്ന നേതാക്കളായ എസ് രാമചന്ദ്രന്‍ പിള്ള, ഹന്നന്‍ മൊല്ല, എന്നിവര്‍ പിബിയില്‍ നിന്നും പുറത്തേക്ക് പോയേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേരളത്തിലെ മന്ത്രിസഭാംഗങ്ങളായ പി രാജീവ്, കെ എന്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മറ്റിയില്‍ ഇടം നേടിയേക്കും. പാര്‍ട്ടിയുടെ രണ്ടാമത്തെ ഉന്നതസമതിയാണ് സെന്‍ട്രല്‍ കമ്മറ്റി.
പി സതീദേവിയും സി.എസ് സുജാതയും സെന്‍ട്രല്‍ കമ്മറ്റിയിലേക്ക് ഉള്‍പ്പെടുത്തും. മുന്‍ മന്ത്രിയായ ജെ മേഴ്‌സിക്കുട്ടിയമ്മ, എംപി ടിഎന്‍ സീമ എന്നിവരില്‍ ഒരാളും സെന്‍ട്രല്‍ കമ്മറ്റിയിലെത്തും. അതേ സമയം പി കരുണാകരന്‍, വൈക്കം വിശ്വന്‍ എന്നിവരെ സെന്‍ട്രല്‍ കമ്മറ്റിയില്‍ നിന്ന് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രായപരിധി കണക്കിലെടുത്താണ് തീരുമാനങ്ങള്‍ എടുക്കുന്നത്. മുന്‍ എംഎല്‍എ പി കൃഷ്ണപ്രസാദ്, മുന്‍ എംപി പി ബിജു എന്നിവരെ സെന്‍ട്രല്‍ കമ്മറ്റിയിലേക്ക് പരിഗണിക്കുന്നുണ്ട്.
ഇതാര് ദേവസേനയോ; പൊളി ലുക്കിലാണല്ലോയെന്ന് ആരാധകര്‍, സ്‌നേഹയുടെ വൈറല്‍ ചിത്രങ്ങള്‍
നിര്‍ണായക ദൗത്യം സീതാറം യെച്ചൂരിക്ക്
മൂന്നാം തവണയും സിപിഎമ്മിനെ നയിക്കാനുള്ള നിര്‍ണായക ദൗത്യം സീതാറം യെച്ചൂരിക്ക് തന്നെ ലഭിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ തെരഞ്ഞെടുത്ത 85 അംഗ കേന്ദ്രകമ്മിറ്റിയുടെ ആദ്യയോഗം ചേര്‍ന്നുകൊണ്ടാണ് യെച്ചൂരിയെ വീണ്ടും സിപിഎം ദേശിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സിപിഎമ്മിനെ നയിക്കുകയെന്ന ദൗത്യമാണ് സീതാറം യെച്ചൂരിയെ വീണ്ടും സിപിഎം ഏല്‍പ്പിച്ചത്. ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ചാണ് സീതാറാം യെച്ചൂരി െസിപിഎം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. വിശാഖപട്ടണത്ത് വെച്ചാണ് ഇരുപത്തിയൊന്നാമത്തെ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. സിപിഎം കേരള ഘടകത്തിനും അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടിനും സീതാറാ യെച്ചൂരിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല.
കേരള ഘടകവും പ്രകാശ് കാരാട്ടും എസ് രാമചന്ദ്രന്‍ പിള്ളയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ശ്രമിച്ചത്. എന്നാല്‍ ഈ പ്രതിസന്ധിയെ നേരിട്ടുകൊണ്ടാണ് സീതാറം യെച്ചൂരി സിപിഎം ദേശിയ ജനറല്‍ സെക്രട്ടറി ആകുന്നത്. രഹസ്യ ബാലറ്റ് ആശയത്തിലൂടെയാണ് ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് യെച്ചൂരിയെ മാറ്റാനുള്ള നീക്കത്തെ ബംഗാള്‍ ഘടകം മറികടന്നത്












Click it and Unblock the Notifications