പ്രാണ പ്രതിഷ്ഠ: സ്കൂളിന് അവധി നൽകിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: കാസർഗോഡ് കുട്ലു ഗോപാലകൃഷ്ണ ഹൈസ്ക്കൂളിന് ഇന്ന് അവധി നൽകിയ സംഭവത്തിൽ അന്വേഷത്തിന് നിർദ്ദേശം. ഔദ്യോഗിക നിർദ്ദേശമില്ലാതെ സ്കൂളിന് അവധി നൽകിയ സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് മന്ത്രി ശിവൻ കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. 24 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി നിർദ്ദേശിച്ചത്.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:
കാസർകോട് കുട്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്ക്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക നിർദ്ദേശമില്ലാതെ ഇന്ന് അവധി നൽകിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. 24 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം, മന്ത്രി കുറിച്ചു.

അയോധ്യയിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്റർ സ്കൂളിന് ചട്ടവിരുദ്ധമായി അവധി നൽകിയത് വിവാദമായിരുന്നു, പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് അവധി നൽകുന്നതെന്ന് ആണ് ഡി ഇ ഒയ്ക്ക് നൽകിയ അപേക്ഷയിൽ ഹെഡ് മാസ്റ്റർ പറഞ്ഞത്. അയോധ്യയിൽ നടക്കുന്ന ചടങ്ങിന് കുട്ലുവിൽ പ്രാദേശിക അവധി നൽകുന്നത് എങ്ങനെയാണ് എന്നാണ് ചോദ്യം ഉയരുന്നത്..
അവധിക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും അനുവദിച്ചില്ല എന്നാണ് ഡി ഇ ഒ ദിനേശൻ വിശദീകരിക്കുന്നത്. ചട്ട വിരുദ്ധമായി അവധി നൽകിയത് സംബന്ധിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിന് പ്രദേശിക അവധി നൽകാൻ ഹെഡ് മാസ്റ്റർക്ക് അധികാരമുണ്ടെന്നും പകരം മറ്റൊരു ദിവസം പ്രവർത്തി ദിനം ആക്കുമെന്നുമാണ് സ്കൂളുമായി ബന്ധപ്പെട്ട വിശദീകരണം.












Click it and Unblock the Notifications