Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ പ്രാണ പ്രതിഷ്ഠ: സിനിമ ഷൂട്ടിം​​ഗ് ലൊക്കേഷനിൽ പ്രത്യേക പൂജ നടത്തി ഉണ്ണി മുകുന്ദൻ

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് തന്റെ സിനിമ സെറ്റിൽ പ്രത്യേക പൂജ നടത്തി നടൻ ഉണ്ണി മുകുന്ദൻ. പ്രാണ പ്രതിഷ്ഠാ സമയത്ത് ദീപം തെളിയിച്ചാണ് പൂജയ്ക്ക് തുടക്കമിട്ടത്. ​ഗെറ്റ് സെറ്റ് ബേബി എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു പൂജ. തന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണെന്നും ഒരുപാട് നാളായി കാത്തിരിക്കുകയായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്, ഒരുപാട് നാളായി കാത്തിരിക്കുകയായിരുന്നു. ഇന്ന് രാം മന്ദിറിന്റെ ഉദ്ഘാടനമാണ്. ​ഗെറ്റ് സെറ്റ് ബേബി എന്ന സിനിമയുടെ ഷൂട്ട് തുടരുന്നതിനാൽ അയോധ്യയിലേക്ക് നേരിട്ട് പോകാൻ സാധിച്ചില്ല. പോകണമെന്ന് വലിയ ആ​ഗ്രഹമുണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണം പൂർത്തിയായ ശേഷം ഞങ്ങളെല്ലാം പോയിരിക്കും , ഉണ്ണി പറഞ്ഞു.

temple

അതേസമയം നേരത്തെയും രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിലുള്ള സന്തോഷം ഉണ്ണി പങ്കുവെച്ചിട്ടുണ്ടായിരുന്നു.ശ്രീരാമൻ സ്വന്തം ​ഗൃഹത്തിലേക്ക് മടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം എന്നാണ് ഉണ്ണി പറഞ്ഞത്.

അയോധ്യയിൽ ശ്രീരാമക്ഷേത്രത്തിൻറെ പ്രാണപ്രതിഷ്ഠാച്ചടങ്ങുകൾ നടക്കാനിരിക്കെ സന്തോഷം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ. ശ്രീരാമൻ സ്വന്തം ഗൃഹത്തിലേക്ക് മടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം എന്നാണ് താരത്തിൻറെ വാക്കുകൾ. സമൂഹമാധ്യമത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ തൻറെ സന്തോഷം ആരാധകരുമായി പങ്കുവച്ചത്.

' എന്റെ ഭ​ഗവാൻ ​ഗൃഹത്തിലേക്ക് മടങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം എന്ന വസ്തു, എന്റെ ഹൃദ​യത്തെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അനുഭവിപ്പിക്കുകയാണ്. എല്ലാവർക്കും ഐശ്വര്യം ഉണ്ടാകട്ടേയെന്ന് പ്രാർത്ഥിക്കുന്നു, എല്ലാവർക്കും ജയ്ശ്രീറാം, എന്നാണ് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അതേസമയം പൂജ ചടങ്ങിൽ കൃഷ്ണ പ്രസാദ്, നിർമാതാവ് സജീവ് സോമൻ തുടങ്ങിയവർ പങ്കെടുത്തു. അയോധ്യയിലെ പ്രാണ് പ്രതിഷ്ഠയോട് അനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പ്രാണ പ്രതിഷ്ഠ ചടങ്ങ് നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു. നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

നിശ്ചയിച്ച പ്രകാരം 12. 20 നും 12. 30 നും ഇടയിലാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്നത്. നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ അയോധ്യയിലെ ശ്രീരാമ ജന്മ ഭൂമി ക്ഷേത്രത്തിൽ രാംലല്ലയുടെ വി​ഗ്രഹം അനാച്ഛാദനം ചെയ്തതിന് പിന്നാലെ ക്ഷേത്ര പരിസരത്ത് ഹെലികോപ്ടറുകളിൽ പുഷ്പവൃഷ്ടിയും നടത്തിയിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+