കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ 36ല്‍ ഒരാള്‍; വയനാട്ടില്‍ 40 ഏക്കര്‍, പോലീസിനെ വലച്ച് കുളി!! സ്വാമിയുടെ പോരിഷ

മൂന്നാര്‍ മറയൂര്‍ പാതയിലുള്ള ലക്കം വെള്ളച്ചാട്ടം കാണാനായി വാഹനം നിര്‍ത്തിയ സ്വാമി കുളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: കരമ്പൂച്ചകളുടെ നിരീക്ഷണത്തിന് താഴെ പുഞ്ചിരിച്ചു ഇരിക്കുന്ന സ്വാമി ഗുര്‍മീത് റാംറഹീം സിങ്. കേരളത്തില്‍ ആശ്രമം തുടങ്ങാനും അനുയായികളെ ഉണ്ടാക്കാനും ഇയാള്‍ നടത്തിയ നീക്കങ്ങള്‍ ഓരോന്നും പുറത്തുവരുന്നു. വയനാട്ടില്‍ 40 ഏക്കര്‍ ഭൂമിയാണ് വിവാദ സ്വാമിക്കുള്ളത്.

ബലാല്‍സംഗ കേസില്‍ കുറ്റക്കാരന്നെ് കണ്ടെത്തിയതോടെയാണ് ദേര സച്ച സൗദ തലവന്‍ ഗുരു ഗുര്‍മീത് റാം റഹീം സിങിന്റെ നീക്കങ്ങള്‍ ഓരോന്നായി പുറത്തുവരുന്നത്. കേരളത്തിലെ പ്രകൃതി ഭംഗി ഏറെ ഇഷ്ടപ്പെട്ട ഇയാള്‍ വയനാട്ടില്‍ വാങ്ങിയത് 40 ഏക്കറാണ്. കൂടാതെ നിരവധി തവണ സ്വാമി കേരളത്തില്‍ വന്നിരുന്നു. ഇത് എന്തിനാണെന്ന് പലപ്പോഴും പോലീസിന് അറിവുണ്ടായിരുന്നില്ല.

വൈത്തിരിയിലെ 40 ഏക്കര്‍

വൈത്തിരിയിലെ 40 ഏക്കര്‍

വൈത്തിരിയിലെ പ്രമുഖ റിസോര്‍ട്ടിനോട് ചേര്‍ന്നാണ് സ്വാമിയുടെ പേരില്‍ 40 ഏക്കറുള്ളത്. ഇസെഡ് കാറ്റഗറി സുരക്ഷയുള്ള ഇദ്ദേഹത്തിന്റെ വയനാട്ടിലേക്കുള്ള വരവ് ആളുകള്‍ക്ക് കൗതുക കാഴ്ചയായിരുന്നു.

13 കോടി രൂപ ചെലവാക്കി

13 കോടി രൂപ ചെലവാക്കി

2012ലാണ് എറണാകുളം സ്വദേശിയില്‍ നിന്നു സ്വാമി 40 ഏക്കര്‍ വാങ്ങിയത്. 13 കോടി രൂപയ്ക്ക്. റിസോര്‍ട്ട് തുടങ്ങുമെന്ന് പറഞ്ഞായിരുന്നു ഭൂമി വാങ്ങല്‍.

റിസോര്‍ട്ടിന് ഉടന്‍ അനുമതി

റിസോര്‍ട്ടിന് ഉടന്‍ അനുമതി

റിസോര്‍ട്ട് നിര്‍മാണത്തിന് അപേക്ഷ നല്‍കിയ ഉടനെ വൈത്തിരി പഞ്ചായത്ത് ഭരണസമിതി അനുമതി നല്‍കിയത് വിവാദമായിരുന്നു. അനുമതി കിട്ടിയ ഉടനെ സ്ഥലത്തെ വിലപിടിപ്പുള്ള മരങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വനംവകുപ്പ് തടഞ്ഞു.

ശല്യമില്ലാതെ താമസിക്കണം

ശല്യമില്ലാതെ താമസിക്കണം

സംഭവം വിവാദമായതോടെ റിസോര്‍ട്ടിനുള്ള അനുമതി വൈത്തിരി പഞ്ചായത്ത് റദ്ദാക്കി. വയനാടിലെത്തുമ്പോള്‍ ചുണ്ടേലിലെ റിസോര്‍ട്ടിലാണ് സ്വാമി തങ്ങിയിരുന്നത്. ആ മേഖല മൊത്തം സ്വാമിയുടെ നിയന്ത്രണത്തിലാകുന്ന ദിനങ്ങളായിരുന്നു അത്. സ്വാമി താമസിക്കുന്ന കേന്ദ്രങ്ങള്‍ക്ക് സമീപമൊന്നും ഒരു ശല്യവും ഉണ്ടാകാന്‍ പാടില്ലത്രെ.

36ല്‍ ഒരാള്‍

36ല്‍ ഒരാള്‍

രാജ്യത്ത് ഏറ്റവും സുരക്ഷയുള്ള വ്യക്തികളില്‍ ഒരാളാണ് റാം റഹീം സിങ്. 36 പേര്‍ക്കാണ് രാജ്യത്ത് ഇസെഡ് കാറ്റഗറിയുള്ളത്. അതിലൊരാള്‍ ഇയാളായിരുന്നു. ഈ സര്‍ക്കാര്‍ സുരക്ഷക്ക് പുറമെ അനുയായികളുടെ വക വേറെയും സുരക്ഷയുണ്ടായിരുന്നു.

വരവും പോക്കും ഗംഭീരം

വരവും പോക്കും ഗംഭീരം

കേന്ദ്രസേന, ഏതെങ്കിലും സംസ്ഥാനത്തിന്റെ പോലീസ് സുരക്ഷ, കേരളത്തിലെത്തിയാല്‍ കേരളാ പോലീസിന്റെ സംരക്ഷണം... വളരെ ആഘോഷമായിരുന്നു സിങിന്റെ വയനാട്ടിലും ഇടുക്കിയിലും വാഗമണിലുമുള്ള വരവും പോക്കും.

അമ്പതോളം ഇന്നോവ

അമ്പതോളം ഇന്നോവ

അമ്പതോളം ഇന്നോവകളില്‍ ഇയാളുടെ തന്നെ കരിമ്പൂച്ചകളുണ്ടാകും കൂടെ. ഇതിന് പുറമെയാണ് സര്‍ക്കാരിന്റെ സുരക്ഷ. ഇടുക്കിയിലേക്കുള്ള വരവില്‍ സ്വാമിയുടെ വാഹനവ്യൂഹം രണ്ട് അപകങ്ങളുണ്ടാക്കിയിരുന്നു.

എന്തിനാ വന്നത്, ഷൂട്ടിങിനോ

എന്തിനാ വന്നത്, ഷൂട്ടിങിനോ

2010ലും 2014ലും സ്വാമി ഇടുക്കിയില്‍ വാഗമണിലും എത്തിയിരുന്നു. ധ്യാനത്തിനും ഷൂട്ടിങിനുമാണ് ഇവിടെ എത്തിയിരുന്നതെന്നാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. പക്ഷേ, യഥാര്‍ഥ കാരണം പോലീസിന് പോലും അറിയില്ല.

വാഹനം നാട്ടുകാര്‍ തടഞ്ഞു

വാഹനം നാട്ടുകാര്‍ തടഞ്ഞു

2010ല്‍ മൂന്നാറിലേക്ക് വരുന്നതിനിടെ സ്വാമിയുടെ അകമ്പടി കാറിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. നിര്‍ത്താതെ പോയ വാഹനത്തെ നാട്ടുകാര്‍ തടഞ്ഞു. കാറിടിച്ച് പരിക്കേറ്റയാള്‍ക്ക് വിദഗ്ധ ചികില്‍സ നല്‍കാമെന്ന് പറഞ്ഞാണ് അന്ന് പ്രശ്‌നം പരിഹരിച്ചത്. തേക്കടിയിലേക്ക് പോകുന്നതിനിടെ മറ്റൊരാളെയും വാഹനം ഇടിച്ചു.

പോലീസിനെ വലച്ചു കുളി

പോലീസിനെ വലച്ചു കുളി

മടക്കയാത്രയില്‍ സ്വാമി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയത് പോലീസിന് പൊല്ലാപായി. മൂന്നാര്‍ മറയൂര്‍ പാതയിലുള്ള ലക്കം വെള്ളച്ചാട്ടം കാണാനായി വാഹനം നിര്‍ത്തിയ സ്വാമി കുളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിനോദസഞ്ചാരികളെ ഓടിച്ചുവിട്ടാണ് സ്വാമിക്ക് കുളിക്കാന്‍ പോലീസ് സൗകര്യം ഒരുക്കിയത്.

English summary
Ram Rahim has his own land in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X