കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'45 ൽ 34 എംഎൽഎമാരും ന്യൂനപക്ഷത്തിൽ നിന്ന്; കോൺഗ്രസിന്റെ മൗനം, വോട്ടിന് വേണ്ടി എന്ത് നെറികേടും '

Google Oneindia Malayalam News

തിരുവനന്തപുരം; അയോധ്യ രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ക്ഷേത്രം നിർമ്മിക്കുന്നതിലൂടെ ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നം പൂവണിയുകയാണ് എന്നാണ് കമല്‍നാഥ് പറഞ്ഞത്.രാമക്ഷേത്രം പണിയണമെന്ന രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നുവെന്നായിരുന്നു ദിഗ്വിജയ് സിംഗിന്റെ പ്രസ്താവന. കെ മുരളീധരൻ എംപിയും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.

അതേസമയം വിഷയത്തിൽ പാര്‍ട്ടിനേതൃത്വത്തിന്റെ ഔദ്യോഗിക നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കേരളത്തിൽ നിന്നുള്ള നേതാക്കൾ ഇക്കാര്യത്തിൽ എന്തുകൊണ്ടാണ് മൗനം പുലർത്തുന്നതെന്ന് വിമർശിക്കുകയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. അവരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരാണ്

ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരാണ്

കമൽനാഥും ദിഗ്‌വിജയ് സിങ്ങും പിന്തുണയ്ക്കുന്ന അയോദ്ധ്യ രാമക്ഷേത്ര നിർമാണത്തെകുറിച്ച് കേരളത്തിലെ കോൺഗ്രസുകാർ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയുമോ?അതിന് യു ഡി എഫ് സംവിധാനത്തെ കുറിച്ച് മനസിലാക്കേണ്ടതുണ്ട്. 21 എം എൽ എ മാരുള്ള കോൺഗ്രസിൽ 11 പേർ ന്യൂനപക്ഷ വിഭാഗത്തിലുള്ളവരാണ്.

 പിളരാനുള്ളതും കൂട്ടി 5

പിളരാനുള്ളതും കൂട്ടി 5

രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗിന്റെ അടിത്തറ ഇ കെ സുന്നി വിഭാഗമാണ്. എം എൽ എ മാരുടെ എണ്ണം 18. കത്തോലിക്കാ സഭാ അധ്യക്ഷന്മാരുടെ മധ്യസ്ഥതയിൽ ഒരു മന്ത്രിസഭയിൽ നിന്ന് രാജിവെച്ച് മുന്നണി മാറി യു ഡി എഫിൽ എത്തിയ പി ജെ ജോസഫ് ആണ് മൂന്നാമൻ. എം എൽ എമാർ പിളരാനുള്ളതും കൂട്ടി 5.പിന്നെ എം എൽ എയുള്ളത് കേരള കോൺഗ്രസ്‌ ജേക്കബ് വിഭാഗത്തിന്റെ ഏക എം എൽ എ അനൂപ് ജേക്കബാണ്.

Recommended Video

cmsvideo
All You Need To Know About The Ayodhya Ram Mandir Bhoomi Puja and Preparations | Oneindia Malayalam
 വോട്ടല്ലാതെ മറ്റൊരു ലക്ഷ്യവും ഇല്ല

വോട്ടല്ലാതെ മറ്റൊരു ലക്ഷ്യവും ഇല്ല

അങ്ങനെ ആകെയുള്ള 45 എം എൽ എ മാരിൽ 34 പേരും ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്.കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് അതിന്റെ മേൽ സ്ഥായിയായ ഒരു വോട്ട് ബാങ്ക് നിർമിച്ച് അടയിരിക്കുന്ന യു ഡി എഫ് സംവിധാനം എങ്ങനെയാണ് രാമക്ഷേത്ര നിർമാണത്തെ അനുകൂലിക്കുക? വോട്ടല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലാത്ത ഒരു മുന്നണി സംവിധാനം മാത്രമാണ് യുഡിഫ്.

 കേരളത്തിലെ കോൺഗ്രസുകാർക്ക്

കേരളത്തിലെ കോൺഗ്രസുകാർക്ക്

മുസ്ലിം സ്ത്രീകൾക്ക് വേണ്ടി പാർലമെന്റിൽ നിയമനിർമ്മാണം നടത്തിയ നരേന്ദ്ര മോദി സർക്കാരിന് ലഭിക്കുന്ന ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇനി കോൺഗ്രസിലേക്ക് മടങ്ങി വരില്ലെന്ന് തിരിച്ചറിയുന്ന കമൽനാഥിന്റെയും ദിഗ്‌വിജയ് സിംഗിന്റെയും വഴിയേ വരാൻ മാത്രമേ കേരളത്തിലെ കോൺഗ്രെസ്സുകാർക്കും കഴിയൂ.

 എന്ത് നെറികേടും

എന്ത് നെറികേടും

അപ്പോഴും അതൊക്കെ സംസ്കാരത്തോടും ദേശത്തോടുമുള്ള കൂറിന്റെ അടിസ്ഥാനമായി എടുക്കേണ്ടതില്ല. വോട്ടിനു വേണ്ടി എന്ത് നെറികേടും പ്രചരിപ്പിക്കുന്ന ഒരു സംവിധാനത്തിന്റെ ചോരകുടിക്കലായി മാത്രം കണ്ടാൽ മതി. കോൺഗ്രസിൽ നിന്ന് അതിനും അപ്പുറം പ്രതീക്ഷിക്കാൻ ചരിത്രത്തിൽ ഒന്നും ബാക്കിയില്ലല്ലോ....

English summary
Ram temple construction; Soba Surendran about congress opinion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X