Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് പറഞ്ഞ ആ ഗൂഢാലോചന സത്യം തന്നെയാണോ? രാമലീലയില്‍ ഇപ്പോള്‍ സംഭവിച്ചത് ഞെട്ടിപ്പിക്കും

കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ട് എന്നായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് ദിലീപ് ഉന്നയിച്ച ആരോപണം. തന്റെ സിനിമകള്‍ റിലീസ് ചെയ്യുന്ന സമയത്ത് എന്തെങ്കിലും വിവാദങ്ങള്‍ ചിലര്‍ മനപ്പൂര്‍വ്വം കുത്തിപ്പൊക്കുന്നു എന്നും ദിലീപ് അന്ന് ആരോപിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ 13 മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനായതിന് ശേഷം മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലും ദിലീപ് ഇക്കാര്യം പറഞ്ഞിരുന്നു. എന്തായാലും അതിന് ശേഷം ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു.

ദിലീപിന്റെ അറസ്റ്റോടെയാണ് രാമലീലയുടെ റിലീസിങ് അനിശ്ചിതത്വത്തില്‍ ആയത്. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്തപ്പോഴും പ്രശ്‌നങ്ങള്‍ തീരുന്നില്ല.

രാമലീല ഹിറ്റ്

രാമലീല ഹിറ്റ്

ആദ്യ ദിവസങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ രാമലീല വന്‍ ഹിറ്റിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒട്ടുമിക്ക തീയേറ്ററുകളിലും പ്രക്ഷകരുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

അതിനിടയില്‍ സംഭവിച്ചത്

അതിനിടയില്‍ സംഭവിച്ചത്

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ രാമലീലയുടെ പ്രസക്ത ഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍ എത്തിക്കഴിഞ്ഞു എന്നതാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ആരാണ് ഇതിന് പിന്നില്‍ എന്ന സംശയവും ഉയരുന്നുണ്ട്.

ക്ലൈമാക്‌സ് അടക്കം

ക്ലൈമാക്‌സ് അടക്കം

സിനിമയുടെ ഏറ്റവും നിര്‍ണായകം ആയ ക്ലൈമാക്‌സ് രംഗങ്ങള്‍ അടക്കമാണ് ഇപ്പോള്‍ യൂ ട്യൂബില്‍ പ്രചരിക്കുന്നത്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ഏത് തീയേറ്റര്‍

ഏത് തീയേറ്റര്‍

ഏത് തീയേറ്ററില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇവ എന്ന് വ്യക്തമായിട്ടില്ല. ആരാണ് ഇതിന് പിന്നില്‍ എന്ന് അന്വേഷിച്ച് വരികയാണ്. ആകെ 191 തീയേറ്ററുകളില്‍ ആണ് സിനിമ റിലീസ് ചെയ്തത്.

കണ്ടുപിടിക്കാം

കണ്ടുപിടിക്കാം

ആരാണ് ഇതിന് പിന്നില്‍ എന്ന് കണ്ടുപിടിക്കാന്‍ അത്ര ബുദ്ധിമുട്ട് കാണില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന കാര്യം തള്ളിക്കളയാനും ആകില്ല.

ദിലീപ് മുമ്പ് പറഞ്ഞത്

ദിലീപ് മുമ്പ് പറഞ്ഞത്

തന്റെ സിനിമകള്‍ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ട് എന്ന് ദിലീപ് നേരത്തേയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതുമായി ചേര്‍ത്ത് വയ്ക്കാവുന്നതാണ് ഇപ്പോഴത്തെ സംഭവവും.

കാത്തിരുന്ന റിലീസ്

കാത്തിരുന്ന റിലീസ്

ദിലീപ് ആരാധകര്‍ ഏറെ കാത്തിരുന്ന സിനിമ ആയിരുന്നു രാമലീല. ആദ്യം ജൂലായ് 7 ന് ആയിരുന്നു റിലാസ് നിശ്ചയിച്ചിരുന്നത്. പിന്നീട് ദിലീപ് അറസ്റ്റിലായതോടെ ആണ് ചിത്രത്തിന്റെ റിലീസ് വൈകിയത്.

നടി ആക്രമിക്കപ്പെട്ട കേസ്

നടി ആക്രമിക്കപ്പെട്ട കേസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ഒക്ടോബര്‍ 7 ന് കുറ്റപത്രം സമര്‍പ്പിക്കും എന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്. കേസില്‍ ദിലീപ് രണ്ടാം പ്രതിയാകും എന്നാണ് സൂചന.

ജാമ്യ ഹര്‍ജി

ജാമ്യ ഹര്‍ജി

ദിലീപിന്റെ അഞ്ചാമത്തെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായിക്കഴിഞ്ഞു. ഒക്ടോബര്‍ 3 ന് ആണ് ജാമ്യ ഹര്‍ജിയില്‍ വിധി പറയുക.

വിധി എതിരായാല്‍

വിധി എതിരായാല്‍

കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ദിലീപിന് ജാമ്യം കിട്ടിയില്ലെങ്കില്‍ പിന്നെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും എന്നാണ് സൂചന. ഒരുപക്ഷേ വിചാരണ പൂര്‍ത്തിയാകുന്നതുവരെ ദിലീപ് ജയിലില്‍ കിടക്കേണ്ടി വന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+