Get Updates
Get notified of breaking news, exclusive insights, and must-see stories!

രമയുടെ ആരോഗ്യനില മോശം;ആശുപത്രിയിലേക്ക് മാറ്റണം

തിരുവനന്തപുരം: ടിപി വധത്തിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കെകെ രമയുടെ ആരോഗ്യ നില വീണ്ടും മോശമായി. ഡോക്ടര്‍മാരെത്തി പരിശോധിച്ച് ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടു. രക്ത സമ്മര്‍ദ്ദം വളരെ താഴ്ന്ന നിലയിലാണ് ഉള്ളതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ആശുപത്രിയിലേക്ക് മാറില്ലെന്ന് രമ ആവര്‍ത്തിച്ചു.

സെക്രട്ടേറിയറ്റിന് മുന്നില്‍ രമ നടത്തുന്ന സമരം മൂന്ന് ദിവസം പിന്നിട്ടുകഴിഞ്ഞു. സിബിഐ അന്വേഷണം എന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ട്. പക്ഷേ പെട്ടെന്ന് സിബിഐ അന്വേഷണം പ്രഖ്യാപിക്കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ച സാഹചര്യത്തില്‍ നിരാഹാര സമരം അവസാനിപ്പിക്കണം എന്നും സര്‍ക്കാര്‍ രമയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

KK Rama Strike

എന്നാല്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ആര്‍എംപി ഉറപ്പിച്ചുപറയുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ആര്‍എംപി നേതാക്കള്‍ പറഞ്ഞു.

ഇപ്പോള്‍ ഈസമരം ആര്‍എംപിയുടേതല്ല, കേരളത്തിന്റെ പൊതുസമൂഹത്തിന്റേതാണെന്നാണ് ആര്‍എംപി നേതാവ് എന്‍ വേണു പറഞ്ഞത്. പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാ മാര്‍ച്ച് സമരം ചെയ്യുന്ന രമക്കെതിരെ ആയിപ്പോയെന്നും വേണു കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+