കേരള സർക്കാരിനെ പാഠം പഠിപ്പിക്കണം; ശബരിമലയിൽ കാണിക്കയിടരുതെന്ന് വീണ്ടും ആഹ്വാനം!!
മംഗളൂരു: വീണ്ടും ശബരിമലയിൽ കാണിക്കയിടരുതെന്ന് ആഹ്വാനം. ഉരാഖണ്ഡ് ഗതീര്‍ഥ കപിലാശ്രമ മഠാധിപതി സ്വാമി രാമചന്ദ്ര ഭാരതിയാണ് ആഹ്വാനവുമായി രംഗത്ത് വന്നിരിക്കുന്നത്. ശബരിമലിൽ സ്ത്രീകളെ കയറ്റാമെന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷം കാണിക്കയിടരുതെന്ന ആഹ്വാനം ബിജെപി നേതൃത്വവും നൽകിയിരുന്നു. ആ വർഷം വരുമാനത്തിൽ വൻ കുറവാണ് ഉണ്ടായിരുന്നത്.
എന്നാൽ ഇപ്പോൾ സന്നിധാനത്തോ ശബരിമലയിലോ അക്രമ സംഭവങ്ങളോ പ്രതിഷേധങ്ങളോ ഇല്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വരുമാനമാണ് ശബരിമലയിൽ നിന്ന് ദേവസ്വംബോർഡിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രശ്നങ്ങളെല്ലാം ശാന്തമായി വരുന്ന സാഹചര്യത്തിലാണ് ഉത്തരാഖണ്ഡ് ഗതീര്‍ഥ കപിലാശ്രമ മഠാധിപതി സ്വാമി രാമചന്ദ്ര ഭാരതിയുടെ ആഹ്വാനം പുറത്ത് വരുന്നത്.

സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിപ്പിക്കാതെ അയ്യപ്പഭക്തര്‍ ഒരു രൂപ പോലും കാണിക്കയിടരുതെന്നാണ് രാമചന്ദ്ര ഭാരതി ആവശ്യപ്പെട്ടിരിക്കുന്നത്. ക്ഷിണ കന്നഡ അയപ്പസേവാസമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന അയ്യപ്പ ഭക്തരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യവെയാണ് കപിലാശ്രമ മഠാധിപതി സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയത്.
. ശബരിമല ക്ഷേത്രത്തിലെ വരുമാനത്തില്‍ മാത്രമാണ് സര്‍ക്കാരിന്‍റെ കണ്ണ്. അതുകൊണ്ട് നമ്മള്‍ അയ്യപ്പ ഭക്തര്‍ കേരള സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കണം, കര്‍ണാടക ഉള്‍പ്പടെ കേരളത്തിന് പുറത്ത് നിന്ന് ശബരിമലയിലെത്തുന്ന ഒരു ഭക്തനും ഒരു രൂപ പോലും കാണിക്കവഞ്ചിയിലിടരുതെന്ന് സ്വാമി രാമചന്ദ്ര ഭാരതി പറയുകയായിരുന്നു. ശബരിമല സ്ത്രീപ്രവശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ കഴിഞ്ഞ വര്‍ഷം 9000 ഭക്തരെയാണ് കേരള സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ശബരിയിൽ പോകാം. അപ്പവും അരവണയും വാങ്ങാം. എന്നാൽ സർക്കാരിലേക്ക് പണം പോകുന്ന ഭണ്ഡാരത്തിലേക്ക് കാശ് ഇടരുത്. നമ്മളെല്ലാവരും വിചാരിച്ചാല്‍ ഭണ്ടാരപ്പിരിവു വഴി ഖജനാവിലേക്ക് പോകുന്ന പണം നിയന്ത്രിക്കാനാവും. കേരളത്തിന് പുറത്ത് നിന്നാണ് കൂടുതൽ പേർ ശബരിമലയിൽ എത്തുന്നതെന്നും അദ്ദേഹം മംഗളൂരുവിൽ പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications