ബസ് ചാര്‍ജ്ജ് കൂട്ടാന്‍ ശുപാര്‍ശ
തിരുവനന്തപുരം: ബസ് ചാര്‍ജ്ജ് കൂട്ടാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ ശുപാര്‍ശ. മിനിമം ചാര്‍ജ് ഏഴ് രൂപയാക്കി ഉയര്‍ത്താനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ജസ്റ്റിസ് രാമചന്ദ്രന് അധ്യക്ഷനായ സമിതിയാണ് ബസ് ചാര്‍ജ്ജ് വര്‍ദ്ധനക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
നിലവില്‍ ഓര്‍ഡിനറി ബസ്സുകളിലെ മിനിമം ചാര്‍ജ്ജ് ആറ് രൂപയാണ്. ഇത് ഏഴ് രൂപയാക്കി ഉയര്‍ത്തുമ്പോള്‍ മറ്റ് സര്‍വ്വീസുകളിലെ നിരക്കും വര്‍ദ്ധിക്കും എന്ന് ഉറപ്പാണ്. മിനിമം ചാര്‍ജ്ജ് എട്ട് രൂപയാക്കണം എന്നതായിരുന്നു ബസ് ഉടമകളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് നടത്താനിരുന്നു സമരം ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദിന്റെ ഉറപ്പിനെ തുടര്‍ന്ന് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫഡറേഷന്‍ മാറ്റിവച്ചിട്ടുണ്ട്.

ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന്റെ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിക്കും. കിലോമീറ്റര്‍ നിരക്കുകളിലും മാറ്റം ഉണ്ടാകും എന്ന് ഉറപ്പാണ്.
2012 നവംബര്‍ 10 നാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. ഓര്‍ഡിനറി ബസ്സുകളില്‍ മിനിമം ചാര്‍ജ്ജ് അഞ്ച് രൂപയായിരുന്നത് അന്ന് ആറ് രൂപയാക്കുകയായിരുന്നു. ഇതോടെ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളില്‍ മിനിമം ചാര്‍ജ്ജ് എട്ട് രൂപയും, സൂപ്പര്‍ ഫാസ്റ്റിന് 12 രൂപയും ആക്കിയിരുന്നു. എക്സ്പ്രസ് ബസ്സുകള്‍ക്ക് 17ഉം സൂപ്പര്‍ ഡീലക്സിന് 25 ഉം വോള്‍വോക്ക് 35 രൂപയും ആണ് നിലവിലെ മിനിമം ചാര്‍ജ്ജ്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications