യെച്ചൂരിയ്ക്ക് ആശംസ അര്‍പ്പിച്ച വിഎസിന് വിമര്‍ശനം
വിശാഖപട്ടണം: വിഎസ് അച്യുതാനന്ദന് പരോക്ഷ വിമര്‍ശനവുമായി എസ് രാമചന്ദ്രന്‍ പിള്ള. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന സീതാറാം യെച്ചൂരിയ്ക്ക് വിജയാശംസകള്‍ നേര്‍ന്നതാണ് എസ്ആര്‍പിയെ ചൊടിപ്പിച്ചത്.
ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കേരള ഘടകം പിന്തുണയ്ക്കുന്നത് എസ് രാമചന്ദ്രന്‍ പിള്ളയെ ആണ്. പാര്‍ട്ടിയ്ക്കുള്ളില്‍ ഇവര്‍ തമ്മില്‍ ഒരു മത്സരം തന്നെ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുതിയ ജനറല്‍ സെക്രട്ടറിയ്ക്ക് ആശംസകള്‍ നേരുന്ന പതിവ് സിപിഎമ്മില്‍ ഇല്ലെന്നാണ് എസ്ആര്‍പി വിഎസിന്റെ പരാമര്‍ശത്തെ കുറിച്ച് പ്രതികരിച്ചത്. സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ഒരു തര്‍ക്കവും ഇല്ലെന്നാണ് രാമചന്ദ്രന്‍ പിള്ള പറയുന്നത്.
ദേശീയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ഘടകം തന്നെ പിന്തുണയക്കുന്നു എന്നത് അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് വിഎസ് അച്യുതാനന്ദന്‍ സീതാറാം യെച്ചൂരിയെ കണ്ടത്. അവിടെ വച്ചാണ് അദ്ദേഹം വിജയാശംസകള്‍ നേര്‍ന്നതും. ചെറുപ്പക്കാര്‍ നേതൃത്വത്തിലേക്ക് വരണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിഎസ് പിന്നീട് പറഞ്ഞു.












Click it and Unblock the Notifications