മാസപ്പിറവി കണ്ടു; കേരളത്തില്‍ ഞായറാഴ്ച റമദാന്‍ വ്രതാരംഭം
തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച റംസാന്‍ വ്രതാരംഭം. മലപ്പുറം പരപ്പനങ്ങാടി ആലുങ്ങള്‍ ബീ്ച്ചിലും തമിഴ്‌നാട് പുതുപ്പേട്ടയിലും മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തൂല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. ഉത്തരേന്ത്യയിലും ഞായറാഴ്ചയാണ് റംസാന്‍ വ്രതാരംഭം തുടങ്ങുന്നത്.
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച വ്രതാരംഭം ആരംഭിച്ചിരുന്നു. സൗദി അറേബ്യ, യു എ ഇ , ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വെള്ളിയാവ്ച ശഅബാന്‍ 29 പൂര്‍ത്തിയാക്കിയാണ് ശനിയാഴ്ച വ്രതം ആരംഭിച്ചത്. ഒമാനില്‍ ഞായറാഴ്ചയാണ് വ്രതം ആരംഭിക്കുക.













Click it and Unblock the Notifications