കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടു; കേരളത്തില്‍ റംസാന്‍ വൃതം തിങ്കളാഴ്ച ആരംഭിക്കും
കേരളത്തിലിനി വ്രതാനുഷ്ടാനക്കാലം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാൽ റമദാൻ ഒന്ന് തിങ്കളാഴ്ചയായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു.

മാസപ്പിറവി കണ്ടതായി ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ ,കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ,സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.












Click it and Unblock the Notifications