Ramadan In Kerala: മാസപ്പിറവി കണ്ടു; കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ റമദാന്‍ വ്രതം

കോഴിക്കോട്: മാസപ്പിറവി കണ്ടു. കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ റമദാന്‍ വ്രതം ആരംഭിക്കും. സംയുക്ത ഖാദിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും ഖലീലുല്‍ ബുഖാരി തങ്ങളും മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതോടെയാണ് വ്രതാരംഭത്തിന് തുടക്കമായിരിക്കുന്നത്. കാപ്പാടും തമിഴ്നാട്ടിലെ കുളച്ചലിലുമാണ് മാസപ്പിറവി ദൃശ്യമായത്.
മാസപ്പിറ കണ്ടതിനാൽ വ്യാഴാഴ്ച റമസാൻ ഒന്നായിരിക്കും എന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, പാളയം ഇമാം വിപി ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവർ അറിയിച്ചു












Click it and Unblock the Notifications