Get Updates
Get notified of breaking news, exclusive insights, and must-see stories!

റമദാനിലെ റിലീഫ് വിതരണങ്ങള്‍ സജീവം

മലപ്പുറം: റമദാന്‍ ആദ്യ പത്ത്് കഴിഞ്ഞതോട് കൂടി റിലഫ് വിതരണങ്ങളും സജീവമായി. രാഷ്ട്രീയ പാര്‍ട്ടികളുടേയും സന്നദ്ധസംഘടനകളുടേയും ക്്‌ളബ്ബുകളുടേയും വിവിധ ബിസിനസ്സ് സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ അടക്കം നടക്കുന്ന റിലീഫ് വിതരണങ്ങള്‍ക്ക് പുറമെ ചില വ്യക്തികള്‍ തനിച്ചും റമദാന്‍ റിലഫ് വിതരണങ്ങളില്‍ സജീവമാണ്.

റമദാന്‍ റിലീഫിന്റെ ഭാഗമായി മാണൂര്‍ മേഖല യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഇന്നലെ ഇരുനൂറോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റും ധനസഹായവും നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി ഇഫ്തികാറുദ്ധീന്‍ ഉദഘാടനം ചെയ്തു. ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി സസ്ഫറലി മാണൂര്‍ അധ്യക്ഷത വഹിച്ചു. ധനസഹായവിതരണം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ ഭാസ്‌കരന്‍ നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഇ പി രാജീവ്, ജവാഹര്‍ ബാലജനവേദി ജില്ലാ ചെയര്‍മാന്‍ ഫിറോസ്ഖാന്‍ അണ്ണക്കമ്പാട്, യൂത്ത് കോണ്‍ഗ്രെസ് പാര്‍ലിമെന്റ് സെക്രട്ടറി ടി വി ഷബീര്‍, ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് തുറയാറ്റില്‍, കെ എസ് യു സംസ്ഥാന സെക്രട്ടറി ടി എം മനീഷ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി വി മഹേഷ്, എം മാലതി, ശറഫുദ്ധീന്‍ ചോലയില്‍ കെ ജി ബെന്നി, ആര്‍ കെ നൗഷാദ്, രാഷിക് മാണൂര്‍, സി കിരണ്‍ദാസ്, എന്നിവര്‍ പ്രസംഗിച്ചു.

news

്യാപാരി വ്യവസായി യൂത്ത് മലപ്പുറം മുനിസിപ്പല്‍ യൂണിറ്റ് നിര്‍ദരരായ വ്യാപാരികളിലെ രോഗികളുടെ ചികില്‍ത്സാസഹായത്തിനുവേണ്ടി വ്യാപാര സ്ഥാപനങ്ങളില്‍ സ്ഥാപിക്കാനുള്ള ചാരിറ്റി ബോക്‌സ് വിതരണം മലപ്പുറം ജില്ലാ വ്യാപാരി വ്യവസായി യൂത്ത് പ്രസിഡന്റ് അക്രം ചുണ്ടയില്‍ നിയാസ് മെന്‍സ് ക്ലബിന് നല്‍കി നിര്‍വഹിച്ചു. ചടങ്ങിന്റെ ഉല്‍ഘാടനം യൂണിറ്റ് പ്രസിഡന്റ് പരി ഉസ്മാന്‍ നിവാഹിച്ചു. ഗഫാര്‍ അലി. കെ അധ്യക്ഷന്‍ ആയ യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ഹാരിസ് ആമിയന്‍, സ്്‌ല െജില്ലാ ട്രഷറര്‍ കളപ്പാടാന്‍ നൗഷാദ്, നിവില്‍ ഇബ്രാഹിം,വാളന്‍ സമീര്‍, ഫൈസല്‍ മഞ്ചേരി, റഷീദ് അലി ടി കെ, ഷബീര്‍ മാഞ്ഞാബ്ര, കെ ര്‍ അസീസ്, അക്ബര്‍ കെ ടി,എ പി ഹംസ, അബ്ബാസ്,തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. താജുദ്ദീന്‍ സ്വാഗതവും സിദ്ദീഖ് എം പി നന്ദിയും പറഞ്ഞു

വെന്നിയൂര്‍ കൊടക്കല്ല് ഉള്ളാട്ടുപാറ പാണക്കാട് ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ റമസാന്‍ കിറ്റ് വിതരണവും വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും ഷൈഖ് അലി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഏലായി മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ടി.വി മൊയ്തീന്‍, ഷരീഫ് വടക്കയില്‍, എം.പി കുഞ്ഞിമൊയ്തീന്‍, ബി.കെ സൈതു, ഏലായി ഹുസൈന്‍, ചെമ്മല മൂസക്കുട്ടി ഹാജി, അരിമ്പ്ര മുക്താര്‍, ബി.കെ സിദ്ധീഖ്, വി.പി റസാഖ്, തച്ചമ്മാട് ഇബ്രാഹീം, അക്ബാര്‍ പൂണ്ടോളി, വെന്നിയൂര്‍ മുഹമ്മദ്, ഇബ്രാഹീം മുസ്ലിയാര്‍, റാഷിദ് അക്കര, കെ.കെ ജലീല്‍, മഹ്റൂഫ് മച്ചിങ്ങല്‍, പി അജ്മല്‍, ചെമ്മല മൊയ്തീന്‍, ചെമ്മല കുഞ്ഞിമൊയ്തു, സി ഇബ്രാഹീം, എം ഷരീഫ്, അക്കര നാസര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+