ദുബായ്; മെയ് 19 ശനിയാഴ്ച്ച രാത്രി റമദാൻ പ്രഭാഷണം സംഘടിപ്പിക്കുന്നു
ദുബായ് : മെയ് 19 ശനിയാഴ്ച്ച രാത്രി തറാവീഹ് നമസ്കാര ശേഷം ദേര സർവാനി മസ്‌ജിദിൽ മൗലവി അബ്‌ദുസ്സലാം മോങ്ങം പ്രഭാഷണം നടത്തും. അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക എന്നതാണ് പ്രഭാഷണ വിഷയം. കൂടാതെ മെയ് 18 മുതൽ റമദാനിലെ എല്ലാ വെള്ളിയാഴ്ചയും ദേര നായിഫ് റോഡിലുള്ള റാഷിദ് ബിൻ ദൽമൂക് മസ്‌ജിദിൽ ജുമുഅഃ നമസ്‌കാരത്തിന് ശേഷം മൗലവി അബ്‌ദുസ്സലാം മോങ്ങത്തിൻറെ പ്രഭാഷണം ഉണ്ടായിരിക്കും.

2005 മുതൽ മോങ്ങത്തിൻറെ നേത്രത്വത്തിൽ ദുബൈയിൽ മലയാളത്തിൽ ജുമുഅഃ ഖുതുബ നടക്കുന്ന ഏക പള്ളികൂടിയാണ് ദൽമൂക് മസ്‌ജിദ്. ദുബൈ മതകാര്യ വകുപ്പിൻറെ കീഴിലുള്ള ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്ററുമായി സഹകരിച്ചുകൊണ്ടാണ് ഇന്ത്യൻ ഇസ്ലാഹി സെന്റർ റമദാൻ പ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 04 2722723, 055 6525733.












Click it and Unblock the Notifications