Get Updates
Get notified of breaking news, exclusive insights, and must-see stories!

റമളാന്‍ പ്രഭാഷണ പരമ്പര ഇന്ന് സമാപിക്കും

ആലുവ: വിശുദ്ധ റമളാനില്‍ നേടിയെടുക്കുന്ന ആത്മീയ ചൈതന്യവും ജീവിത വിശുദ്ധിയും തുടര്‍ ജീവിതത്തില്‍ പകര്‍ത്താന്‍ സമൂഹം തയ്യാറകണമെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ഉസ്താദ് ഇഎസ്ഹസ്സന്‍ ഫൈസി പറഞ്ഞു. സാമൂഹിക ബന്ധങ്ങളിലെ ഇഴയടുപ്പിക്കാന്‍ ഈ മാസം പ്രത്യേകം ശ്രദ്ധിക്കണമെന്നും സഹജീവികളുടെ അവശതകള്‍ കണ്ടെത്തി അവര്‍ക്കിടയിന്‍ സഹചാരിയായി ഇറങ്ങി ചെല്ലണമെന്നും അദ്ദേഹം പറഞ്ഞു.

ramadan

ആസക്തിക്കെതിരെ ആത്മസമരം എന്ന പ്രമേയവുമായി എസ്.കെ.എസ്. എസ്. എഫ്.ആലുവ മേഖല കമ്മറ്റി യുടെ നേത്യത്വത്തില്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന റമളാന്‍ പ്രഭാഷണ പരബരയുടെ രണ്ടാം ദിവസത്തെ ഉദ്ഘാടനം തോട്ടുംമുഖം എന്‍ .കെ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിലീഫ് കിറ്റ് വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു. ഇസ്ലാമിലെ മനുഷ്യ അവകാശം എന്ന വിഷയത്തില്‍ പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ അന്‍വര്‍ മുഹ് യിദ്ദീന്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി.മേഖല പ്രസിഡന്റ് ഷാജഹാന്‍ അല്‍ ഖാസിമി അദ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ .കെ. അബ്ദുള്ള ഇസ്ലാമിയ സ്വാഗതം പറഞ്ഞു. സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ ഫൈസി, എസ്. കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹുദവി, ജനറല്‍ സെക്രട്ടറി സിദ്ദിക്ക് കുഴിവേലപ്പടി, സി.കെ.അബ്ദുറഹ്മാന്‍ മൗലവി,

വി.കെ.മുഹമ്മദ് ഹാജി, കെ.എം.ബഷീര്‍ ഫൈസി, മുസ്തഫ കമാല്‍ , യഹിയ പാല പ്രശ്ശേരി, ഇബ്രാഹിം കുട്ടി റഷാദി എന്നിവര്‍ സംസാരിച്ചു. മുട്ടം അബ്ദുള്ള നന്ദിയും പറഞ്ഞു. സമാപന ദിവസമായ ഇന്ന് ( തിങ്കള്‍) രാവിലെ 9 ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ് എം.എല്‍. എ. ഉദ്ഘാടനവും , വിദ്യഭ്യാസ അവാര്‍ഡ് വിതരണവും നടത്തും. ഖബറിലെ അത്ഭുതങ്ങള്‍ എന്ന വിഷയത്തില്‍ അന്‍വര്‍ മുഹ് യിദ്ദീന്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തും.മുഹമ്മദ് ഷഫീഖ് നഈമിയുടെ ദുആ യോടെ ആരംഭിക്കുന്ന ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ മുസ്തഫ കമാല്‍ അദ്ധ്യക്ഷത വഹിക്കും. ജഒഛഠഛ: ആസക്തിക്കെതിരെ ആത്മസമരം എന്ന പ്രമേയവുമായി എസ്.കെ.എസ്. എസ്. എഫ് ആലുവ മേഖല കമ്മറ്റി യുടെ നേത്യത്വത്തില്‍ തോട്ടുംമുഖം എന്‍ .കെ ഓഡിറ്റോറിയത്തില്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന റമളാന്‍ പ്രഭാഷണ പരബരയുടെ രണ്ടാം ദിവസത്തെ ഉദ്ഘാടനം സമസ്ത കേരള ജംഇയത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ഉസ്താദ് ഇ.എസ്.ഹസ്സന്‍ ഫൈസി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+