Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ പത്രം ദിലീപിനൊപ്പമോ? ദേശാഭിമാനിയുടെ ഒന്നാം പേജ് 'ഫുള്‍' രാമലീല

തിരുവനന്തപുരം: പത്രത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം പുലിവാല് പിടിച്ചിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. പഴയ ദേശാഭിമാനി ബോണ്ട് വിവാദവും, ഭൂമി വില്‍പനയും എല്ലാം ചെറുതല്ലാത്ത ഡാമേജ് ആണ് സിപിഎമ്മിന് ഉണ്ടാക്കിയിട്ടുള്ളത്.

എന്നാല്‍ പത്രത്തിലെ പരസ്യത്തിന്റെ പേരില്‍ സിപിഎം ഇപ്പോള്‍ വീണ്ടും പുലിവാല് പിടിക്കുകയാണ്. അതും നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിന്റെ പേരില്‍.

രാമലീല റിലീസിന് ദേശാഭിമാനിയുടെ ഒന്നാം പേജില്‍ ഫുള്‍ പേജ് പരസ്യമാണ് ഉള്ളത്. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തെറിവിളി കേള്‍ക്കുകയാണ് സിപിഎമ്മും ദേശാഭിമാനിയും.

രാമലീല റിലീസ്

രാമലീല റിലീസ്

ദിലീപ് ചിത്രമായ രാമലീല റിലീസ് ആണ് സെപ്തംബര്‍ 28 ന്. കേരളത്തില്‍ മാത്രം 129 തീയേറ്ററുകളില്‍ ആണ് സിനിമയുടെ റിലീസ്. ചെന്നൈയിലും ബെംഗളൂരിവിലും ആയി ആകെ 191 തീയേറ്ററുകളില്‍ ആണ് റിലീസ്.

ദേശാഭിമാനിയില്‍

ദേശാഭിമാനിയില്‍

ദേശാഭിമാനിയുടെ ഒന്നാം പേജില്‍ തന്നെ രാമലീലയുടെ പരസ്യമുണ്ട്. ചെറിയൊരു പരസ്യം അല്ല, ഫുള്‍ പേജ് പരസ്യം.

തെറിവിളി തുടങ്ങി

തെറിവിളി തുടങ്ങി

പരസ്യത്തിന്റെ പേരില്‍ ഇപ്പോള്‍ തന്നെ ദേശാഭിമാനിക്കും സിപിഎമ്മിനും തെറിവിളി തുടങ്ങിയിട്ടുണ്ട്. ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ് പരസ്യം എന്നാണ് ആക്ഷേപം.

മനോരമയും മാതൃഭൂമിയും

മനോരമയും മാതൃഭൂമിയും

ദേശാഭിമാനിയേക്കാള്‍ പ്രചാരമുള്ള പത്രങ്ങളാണ് മനോരമയും മാതൃഭൂമിയും. അവര്‍ പോലും ചെയ്യാത്ത കാര്യമാണ് ഇപ്പോള്‍ ദേശാഭിമാനി ചെയ്തിരിക്കുന്നത് എന്നാണ് ആക്ഷേപം.

ദിലീപിന്റെ അറസ്റ്റ്

ദിലീപിന്റെ അറസ്റ്റ്

പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് ദിലീപിനെ പോലെ ഒരു പ്രമുഖന്റെ അറസ്റ്റിന് പോലും വഴിവച്ചത് എന്നൊക്കെയായിരുന്നു പലരും പറഞ്ഞിരുന്നത്. അത്തരക്കാരെല്ലാം ഇപ്പോള്‍ പ്രതിരോധത്തില്‍ ആയിരിക്കുകയാണ്.

പരസ്യമല്ലേ... എന്താണ് പ്രശ്‌നം

പരസ്യമല്ലേ... എന്താണ് പ്രശ്‌നം

പത്രത്തില്‍ വരുന്ന പരസ്യം എന്നത് പത്രത്തിന്റെ നിലപാടല്ല എന്നാണ് വിശദീകരണം. എന്നാല്‍ എല്ലാ തരത്തിലും ഉള്ള പരസ്യങ്ങള്‍ ദേശാഭിമാനി കൊടുക്കുമോ എന്ന് ചോദിച്ചാല്‍ ഉത്തരവും ഇല്ല.

മുമ്പും പെട്ടിട്ടുണ്ട്

മുമ്പും പെട്ടിട്ടുണ്ട്

മുമ്പ് പാലക്കാട് പാര്‍ട്ടി പ്ലീനം നടക്കുമ്പോഴും പരസ്യത്തിന്റെ പേരില്‍ ദേശാഭിമാനി കുടുങ്ങിയിട്ടുണ്ട്. വിവാദ വ്യവസായി വിഎം രാധാകൃഷ്ണന്റെ സ്ഥാപനം പാര്‍ട്ടി പ്ലീനത്തിന് ആശംസ അര്‍പിക്കുന്ന പരസ്യം കൊടുത്തപ്പോഴായിരുന്നു അത്.

സിനിമയുടെ കാര്യത്തില്‍

സിനിമയുടെ കാര്യത്തില്‍

എന്നാല്‍ സിനിമയുടെ കാര്യത്തില്‍ ആദ്യമായിട്ടല്ല ദേശാഭിമാനി ഇങ്ങനെ ഒന്നാം പേജില്‍ പരസ്യം കൊടുക്കുന്നത്. നേരത്തെ മെക്‌സിക്കന്‍ അപാരത, സഖാവ്, പുലിമുരുകന്‍ തുടങ്ങിയ സിനിമകളുടെ പരസ്യങ്ങളും ഒന്നാം പേജില്‍ നേരത്തേ കൊടുത്തിട്ടുണ്ട്

കമ്യൂണിസ്റ്റ് കഥ?

കമ്യൂണിസ്റ്റ് കഥ?

മെക്‌സിക്കന്‍ അപാരതയും സഖാവും സിപിഎം/കമ്യൂണിസ്റ്റ് അനുകൂല സിനിമകള്‍ ആയിരുന്നു എന്നാണ് പലരും പറയുന്നത്. രാമലീലയും അങ്ങനെ ആണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിരോധത്തില്‍

പ്രതിരോധത്തില്‍

രാമലീലയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം അരങ്ങേറിക്കൊണ്ടിരിക്കുമ്പോള്‍ ആണ് ദേശാഭിമാനിയില്‍ ഒന്നാം പേജ് പരസ്യം വന്നത്. സോഷ്യല്‍ മീഡിയയിലെ ഇടത് അനുഭാവികള്‍ തന്നെയാണ് അധികവും രാമലീലയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുള്ളതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+