പിണറായിയെ കാണാന്‍ 'അവര്‍' എത്തി; അവിടെ തന്നെ താമസിച്ചോളൂവെന്ന് മുഖ്യന്‍, സിപിഎം വീട്‌വെച്ച് നല്‍കും
കൊച്ചി: തൃപ്പൂണിത്തുറയ്ക്ക് സമീപം ജപ്തി ചെയ്യപ്പെട് രാമനും കുടുംബവും മുഖ്യമന്ത്രി പിമറായി വിജയനെ കാണാന്‍ കൊച്ചി ഗസ്റ്റ് ഹൗസില്‍ എത്തി. രാമനും കുടുംബവും നല്‍കിയ നിവേദനം ഇരുന്ന് വായിച്ച ശേഷം വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രി വാക്ക് നല്‍കി. നിങ്ങള്‍ അവിടെ തന്നെ താമസിക്കൂ ബാക്കി ആലോചിച്ച് ചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
തങ്ങളെ ആ വീട്ടില്‍ നിന്ന് ഇറക്കി വിടരുതെന്ന രാമന്റെ അപേക്ഷയില്‍ നിങ്ങള്‍ അവിടെ തിരികെ എത്തിയില്ലെ എന്ന് പിണറായി തിരിച്ച് ചോദിക്കുകയായിരുന്നു. തൃപ്പൂണിത്തുറ ഗാന്ധി സ്ക്വയര്‍ ജവഹര്‍ റോഡില്‍ കോരങ്ങാത്ത് വീട്ടില്‍ രാമനെയും കുടുംബത്തെയും തൃപ്പൂണിത്തുറ ഹൗസിങ് സഹകരമ സൊസൈറ്റിയിലെ വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ കഴിഞ്ഞ ദിവസം ജപ്തി ചെയ്ത് വീട്ടില്‍ നിന്ന് ഇറക്കി വിട്ടത് വന്‍ വിവാദമായിരുന്നു.

അന്ന് രാത്രി തന്നെ തിരികെ എത്തി
വീട്ടില്‍ നിന്ന് കുടുംബത്തെ ഇരക്കിയവിട്ടത് വാര്‍ത്ത ആയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടിരുന്നു. തുടര്‍ന്ന് അന്ന് രാത്രി തന്നെ അതേ വീട്ടില്‍ തിരികെ എത്തിക്കുകയായിരുന്നു.

കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു
മുഖ്യമന്ത്രി കൊച്ചിയിലുണ്ടെന്ന് അറിഞ്ഞ രാമനും കുടുംബവും മുഖ്യംമന്ത്രിയെ കാണാന്‍ താല്‍പര്യം പ്രകടിപ്പിക്കുകായയിരുന്നു.

തുച്ഛമായ വരുമാനം
പന്തല്‍ പണിക്കാരനാണ് രാമന്റെ മകന്‍ ദിനേശന്‍. രാമനും ഭാര്യയും രോഗികളാണ് ദിനേശന്റെ ഭാര്യ മായ വീടടുകളില്‍ പണിക്കുപോകുകയും ചെയ്യുന്നത്‌കൊണ്ട് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം പുലര്‍ന്നു പോകുന്നത്.

മുഖ്യനെ കാണാന്‍ കുടുംബം മുഴുവന്‍...
രാമന്റെ ഭാര്യ വിലാസിനി, മകന്‍ ദിനേശന്‍, ഭാര്യ മായ, ഇവരുടെ മക്കളായ പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനി മാനസി, മൂന്നാം ക്ലാസുകാരിയായ നന്മ എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ കൊച്ചി ഗസ്റ്റ് ഹൗസില്‍ എത്തിയത്.

വീട് വച്ച് നല്‍കാന്‍ സിപിഎം
ഇവര്‍ താമസിക്കുന്ന സ്ഥലം തിരികെ ലഭിക്കുന്ന മുറയ്ക്ക് ഇവര്‍ക്ക് പുതിയ വീട് വച്ച് നവല്‍കാമെന്ന് സിപിഎം ഏരിയ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം സ്ഥലം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് സിപിെം ഏരിയ സെക്രട്ടറി കെഡി വിന്‍സന്റ് പറഞ്ഞു.

സ്ഥലം തിരികെവാങ്ങാന്‍ ബുദ്ധിമുട്ടും
ഇവരുടെ 2.125 സെന്റ് സ്ഥലം ഒരാള്‍ ലേലത്തില്‍ വാങ്ങിയതിനാല്‍ നിയമ നടപടികളിലൂടെ മാത്രമേ ഇത് തിരികെ വാങ്ങാന്‍ കഴിയൂ. പലിശയടക്കം 2,70,000 രൂപയാണ് കുടുംബം തിരിച്ചടക്കേണ്ടത്.

ലേലം നടന്നത് 5 ലക്ഷം രൂപയ്ക്ക്
അതേസമയം അഞ്ച് ലക്ഷം രൂപയാക്കാണ് ലേലം നടന്നത്. ബാക്കി തുക കോടതി മുകാന്തിരം ഇവര്‍ക്ക് തിരികെ ലഭിക്കേണ്ടതാണ്. ന്നൊല്‍ ഇവരുടെ അജ്ഞത മൂലം പണം വാങ്ങിയിരുന്നില്ല.

2 സെന്റ് കേവലം 5 ലക്ഷത്തിന്
സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെട്ടതിനാല്‍ സ്ഥലം തിരികെ നല്‍കാന്‍ വാങ്ങിച്ചയാള്‍ തയ്യാറായിട്ടുണ്ടെന്നാണ് വിവിരം. അതേസമയം രണ്ട് സെന്റ് സ്ഥലം കേവലം 5 ലക്ഷത്തിന് ലേലത്തില്‍ പോയതും വിവാദമായിട്ടുണ്ട്.












Click it and Unblock the Notifications