കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിനെ കൊണ്ട് പിണറായിക്ക് തലവേദന ഒഴിയുന്നില്ല!! എല്ലാം ശരിയാക്കാന്‍ രമണ്‍ ശ്രീവാസ്തവ വരുന്നു!!

പോലീസിന്റെ ഭാഗത്തുനിന്ന് നിരന്തരം വീഴ്ച ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഉപദേശകനായി രമണ്‍ശ്രീവാസ്തവയെ ഉപദേശകനായി നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം:മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ പോലീസ് ഉപദേശകനാക്കാന്‍ തീരിമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.രമണ്‍ ശ്രീവാസ്തവ ആഭ്യന്തര വകുപ്പിന്റെയല്ല, പോലീസിന്റെ ഉപദേശകനാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഉപദേശകന്മാര്‍ ഉണ്ടാകുന്നത് നല്ലതല്ലേയെന്നും പിണറായി ചോദിച്ചു.

പോലീസിന്റെ ഭാഗത്തുനിന്ന് നിരന്തരം വീഴ്ച ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഉപദേശകനായി രമണ്‍ശ്രീവാസ്തവയെ ഉപദേശകനായി നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ തന്നെ രമണ്‍ ശ്രീവാസ്തവ ഉപദേശകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിരുന്നില്ല.

raman sreevasthava

അതേസമയം ഒരുമാസത്തെ അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ജേക്കബ് തോമസ് തിരിച്ചുവരുമെന്ന സൂചനകളാണ് പിണറായി നല്‍കിയത്. ജേക്കബ് തോമസ് ഒരുമാസത്തെ അവധിയിലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവധികഴിഞ്ഞാല്‍ തിരിച്ചു വരാതെ പിന്നെ എവിടെപോകാനാണ് -മുഖ്യമന്ത്രി ചോദിക്കുന്നു.

ഡിജിപി ഓഫീസിനു മുന്നിലെ പോലീസ് അതിക്രമത്തെ വിമര്‍ശിച്ച് തണലാകേണ്ടവര്‍ താണ്ഡവമാടുന്നു എന്ന ജേക്കബ് തോമസിന്റെ പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം സാഹിത്യ ഭാഷയില്‍ നന്നായി സംസാരിക്കുന്ന ആളാണെന്നാണ് പിണറായി പറഞ്ഞത്. ഇക്കാര്യത്തില്‍ അദ്ദേഹത്തോട് അഭിപ്രായം ചോദിക്കണണെന്നും പിണറായി പറയുന്നു.

English summary
raman sreevasthava appoint as police advisor says pinarayi vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X