രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച കേസ്; അറസ്റ്റിലായ മുഹമ്മദ് ശിഹാബിന് എൻഡിഎ നേതാക്കളുമായി അടുത്ത ബന്ധം
കോഴിക്കോട്; രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ മലപ്പുറം മഞ്ചേരി സ്വദേശി മുഹമ്മദ് ശിഹാബിന് എന്‍ഡിഎ നേതാക്കളുമായി അടുത്ത ബന്ധമെന്ന് റിപ്പോർട്ട്. മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന എപി അബ്ദുള്ളക്കുട്ടിയെ പ്രചരണത്തിന് മേൽനോട്ടം വഹിച്ചത് ശിഹാബായിരുന്നു. അബ്ദുല്ലക്കുട്ടിയ്ക്കും ബിജെപി നേതാക്കള്‍ക്കുമൊപ്പം ശിഹാബ് വേദി പങ്കിടുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
എന്‍ഡിഎ ഘടകക്ഷിയായ കേന്ദ്ര മന്ത്രി രാംദാസ് അത്തേവാലയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് ശിഹാബ്.

നേരത്തേ ഓമനശേരി സ്വദേശി മാക്കിൽ അബ്ദുൾ അസീസിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് കൊലുപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ശിഹാബ്. 2014 ലായിരുന്നു സംഭവം. കേസിൽ ശിഹാബും കൂട്ടുപ്രതികളും അറസ്റ്റിലായിരുന്നു. ഇത് കൂടാതെ കൊട്ടിയം മൈലാപ്പൂർ സ്വദേശി ഷഹാലുദ്ദീനെയും കുടുംബത്തേയും തട്ടിക്കൊണ്ടുപോയി ഒരേക്കർ ഭൂമിയും ആറു സെൻറ് പുരയിടവും തട്ടിയെടുത്തെന്ന കേസിലും കൊടുവള്ളി പാലക്കുറ്റി റിയാസിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് മാധ്യമം റിപ്പോർട്ട് ചെയ്തു.
നേരത്തേ തന്നെ ഇയാൾക്ക് സ്വർണക്കടത്തുമായി ബന്ധമുള്ളതായി ആരോപണങ്ങൾ ഉണ്ടായിരുന്നു . കരിപ്പൂർ കേന്ദ്രീകരിച്ചാണ് ഇയാൾ സ്വർണക്കടത്ത് നടത്തിയിരുന്നുത്. അര്‍ജുന്‍ ആയങ്കി തട്ടിയതില്‍ ശിഹാബിന് വേണ്ടി കടത്തിയ സ്വര്‍ണവും ഉണ്ടായിരുന്നു.രാമനാട്ടുകര സ്വർണ കവർച്ചാ കേസിൽ ഹാബിന്റെ രാഷ്ട്രീയ ബന്ധം പുറത്തുവന്നതോടെ ബിജെപി നേതൃത്വവും വെട്ടിലായിരിക്കുകയാണ്.












Click it and Unblock the Notifications