Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമനാട്ടുകര സ്വർണക്കടത്ത് കേസ്: ജയരാജന്‍മാരെ ചോദ്യം ചെയ്യണമെന്ന് കെ സുരേന്ദ്രന്‍

കണ്ണൂർ: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ എംവി ജയരാജനെയും പി. ജയരാജനെയും ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. സ്വർണ്ണക്കടത്തുകാരെ സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് യുവമോർച്ച കണ്ണൂരിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങൾ പോലെ കണ്ണൂർ വിമാനത്താവളത്തെയും സ്വർണക്കടത്തുകാർക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള കേന്ദ്രമാക്കി സിപിഎം മാറ്റി. കസ്റ്റംസ് അന്വേഷണം ശരിയായ ദിശയിലാണ്. കേസ് അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിൽ ഗൂഢാലോചനയുണ്ടെന്നും കൊള്ളമുതൽ പങ്കുവെക്കുന്നതിലുള്ള തർക്കമാണ് കണ്ണൂരിലെ സിപിഎമ്മിലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ks

സ്വർണ _ കള്ളക്കടത്ത് ക്വട്ടേഷൻ സംഘം സി.പി.എമ്മിൻ്റെ പോഷക സംഘടനയായി മാറിയിരിക്കുകയാണ്. വിമാന താവളങ്ങൾ കേന്ദ്രീകരിച്ചാണ് ഈ ക്വട്ടേഷൻ സംഘം പ്രവർത്തിക്കുന്നത്. ഇതിന് സി.പി.എം നേതാക്കളാണ് ഒത്താശ ചെയ്യുന്നത്. ഇവർ സ്വർണ കള്ളക്കടത്ത് നടത്തുന്നതിലെ ഒരു വിഹിതം പാർട്ടിക്കുള്ളതാണെന്ന് വ്യക്തമായിരിക്കുകയാണ്. കൊള്ള മുതൽ പങ്കുവയ്ക്കുന്ന തർക്കമാണ് ഇപ്പോൾ സി.പി.എമ്മിൽ നടക്കുന്നത്. പി. ജയരാജൻ നേതൃത്വം നൽകുന്ന പാർട്ടിയെ വെല്ലുവിളിക്കുന്ന ഗുണ്ടാസംഘവും എം.വി ജയരാജൻ നേതൃത്വം നൽകുന്ന സി.പി.എം ഔദ്യോഗിക വിഭാഗവുമായാണ് ഇപ്പോൾ തർക്കം നടക്കുന്നത്. ഇതിൻ്റെ ഭാഗമായുള്ള തർക്കങ്ങളാണ് പുറത്തു വന്നിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം

ധർണ്ണ സമര പരിപാടിയിൽ യുവമോർച്ച ജില്ലാ പ്രസിഡൻ്റ് അരുൺ കൈതപ്രം അദ്ധ്യക്ഷത വഹിച്ചു . ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസ് ,സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്ത്, നേതാക്കളായ ബിജു ഏളക്കുഴി, കെ.കെ വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ച. യുവമോർച്ച കണ്ണൂർ ജില്ലാ ജനറൽ സെക്രെട്ടറിമാരായ അർജുൻ മാവിലക്കണ്ടി സ്വാഗതവും അഡ്വ കെ രഞ്ജിത്ത് നന്ദിയും പറഞ്ഞു.

അതീവ ഗ്ലാമറസായി നടി ബവിത്ര; വൈറലായ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
    Kerala to reopen BevQ app | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+