'രാമസങ്കല്പം കേരളത്തില്‍': ദേശീയ സെമിനാറിന് കുസാറ്റില്‍ തുടക്കം
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ഹിന്ദി വകുപ്പും കൊച്ചി ഭാരതീയ സാഹിത്യ പ്രതിഷ്ഠാനും സംയുക്തമായി നടത്തുന്ന 'രാമസങ്കല്പം കേരളത്തില്‍' എന്ന വിഷയത്തില്‍ ത്രിദിന ദേശീയ സെമിനാര്‍ കുസാറ്റില്‍ ആരംഭിച്ചു. കുസാറ്റ് സെമിനാര്‍ കോംപ്ലക്സില്‍ സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

രാമന് ദൈവാംശമുള്ളയാളായും സാധാരണ മനുഷ്യനായും രാമായണത്തിന്റെ പല പതിപ്പുകളിലും ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും എഴുത്തച്ഛന്റെ രാമനാണ് മലയാളികളുടെ വാസനകളെ തൃപ്തിപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ രാഷ്ട്രീയ-സാംസ്കാരിക അന്തരീക്ഷത്തില്‍ രാമകഥ പുതിയ ആഖ്യാന രീതികളിലൂടെ ഇപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. എല്ലാത്തരം മനുഷ്യരോടും സംവദിക്കുന്ന ഒരു കഥാപുരുഷനായി രാമനെ മലയാളി വളര്‍ത്തിയെടുത്തിട്ടുണ്ടെന്നും ഡോ. അനില്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകതയ്ക്ക് പ്രാധാന്യം നല്‍കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയാണെന്നും അങ്ങനെയില്ലാത്തിടങ്ങളാണ് സമരകലുഷിതമാകുന്നതെന്നും കുസാറ്റ് പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന് പറഞ്ഞു.
എഴുത്തുകാരന് സി. രാധാകൃഷ്ണന്, മുന്‍ പി.എസ്.സി ചെയര്മാന് ഡോ. കെ. എസ്. രാധാകൃഷ്ണന്, അയോദ്ധ്യ ശോധ് സംസ്ഥാന് ഡയറക്ടര്‍ ഡോ. യോഗേന്ദ്രപ്രതാപ് സിംഗ്, ഭാരതീയ സാഹിത്യ പ്രതിഷ്ഠാന്‍(കൊച്ചി) പ്രസിഡന്റ് ഡോ. എന്‍. മോഹനന്, ലോകധര്‍മ്മി ഡയറക്ടര്‍ ചന്ദ്രദാസന്‍, ഭാരതീയ സാഹിത്യ പ്രതിഷ്ഠാന്‍ മുന്‍ പ്രസിഡന്റ് ഡോ. പി.വി. വിജയന്, സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ. വനജ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

സെമിനാറിന്റെ രണ്ടാം ദിവസമായ ഇന്ന് എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡീന്‍ ഡോ. പി. എസ്. രാധാകൃഷ്ണന്, ലോകധര്‍മ്മി ഡയറക്ടര്‍ ചന്ദ്രദാസന്‍, ആകാശവാണി കൊച്ചി പ്രോഗ്രാം ഡയറക്ടര്‍ ശ്രീകുമാര്‍ മുഖത്തല, എറണാകുളം മഹാരാജാസ് കോളേജ് സംഗീതവിഭാഗം മുന്‍ വകുപ്പു മേധാവി പ്രൊഫ. ജയലക്ഷ്മി, പ്രശസ്ത സംഗീത സംവിധായകന് ശ്രീവല്സന് ജെ. മേനോന്, ഫോക്ലോര് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. രാഘവന് പയ്യനാട്, പ്രശസ്ത നാടക പ്രവര്ത്തകന് കരിവെള്ളൂര്‍ മുരളി, എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സ് അസി. പ്രൊഫ. ഡോ. അജു. കെ. നാരായണന് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications