കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാമസങ്കല്പം കേരളത്തില്‍': ദേശീയ സെമിനാറിന് കുസാറ്റില്‍ തുടക്കം

  • By Desk
Google Oneindia Malayalam News

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ഹിന്ദി വകുപ്പും കൊച്ചി ഭാരതീയ സാഹിത്യ പ്രതിഷ്ഠാനും സംയുക്തമായി നടത്തുന്ന 'രാമസങ്കല്പം കേരളത്തില്‍' എന്ന വിഷയത്തില്‍ ത്രിദിന ദേശീയ സെമിനാര്‍ കുസാറ്റില്‍ ആരംഭിച്ചു. കുസാറ്റ് സെമിനാര്‍ കോംപ്ലക്‌സില്‍ സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

seminar

രാമന്‍ ദൈവാംശമുള്ളയാളായും സാധാരണ മനുഷ്യനായും രാമായണത്തിന്റെ പല പതിപ്പുകളിലും ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും എഴുത്തച്ഛന്റെ രാമനാണ് മലയാളികളുടെ വാസനകളെ തൃപ്തിപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ രാഷ്ട്രീയ-സാംസ്‌കാരിക അന്തരീക്ഷത്തില്‍ രാമകഥ പുതിയ ആഖ്യാന രീതികളിലൂടെ ഇപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. എല്ലാത്തരം മനുഷ്യരോടും സംവദിക്കുന്ന ഒരു കഥാപുരുഷനായി രാമനെ മലയാളി വളര്‍ത്തിയെടുത്തിട്ടുണ്ടെന്നും ഡോ. അനില്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകതയ്ക്ക് പ്രാധാന്യം നല്‍കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയാണെന്നും അങ്ങനെയില്ലാത്തിടങ്ങളാണ് സമരകലുഷിതമാകുന്നതെന്നും കുസാറ്റ് പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍ പറഞ്ഞു.

എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍, മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍, അയോദ്ധ്യ ശോധ് സംസ്ഥാന്‍ ഡയറക്ടര്‍ ഡോ. യോഗേന്ദ്രപ്രതാപ് സിംഗ്, ഭാരതീയ സാഹിത്യ പ്രതിഷ്ഠാന്‍(കൊച്ചി) പ്രസിഡന്റ് ഡോ. എന്‍. മോഹനന്‍, ലോകധര്‍മ്മി ഡയറക്ടര്‍ ചന്ദ്രദാസന്‍, ഭാരതീയ സാഹിത്യ പ്രതിഷ്ഠാന്‍ മുന്‍ പ്രസിഡന്റ് ഡോ. പി.വി. വിജയന്‍, സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ. വനജ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

seminar

സെമിനാറിന്റെ രണ്ടാം ദിവസമായ ഇന്ന് എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡീന്‍ ഡോ. പി. എസ്. രാധാകൃഷ്ണന്‍, ലോകധര്‍മ്മി ഡയറക്ടര്‍ ചന്ദ്രദാസന്‍, ആകാശവാണി കൊച്ചി പ്രോഗ്രാം ഡയറക്ടര്‍ ശ്രീകുമാര്‍ മുഖത്തല, എറണാകുളം മഹാരാജാസ് കോളേജ് സംഗീതവിഭാഗം മുന്‍ വകുപ്പു മേധാവി പ്രൊഫ. ജയലക്ഷ്മി, പ്രശസ്ത സംഗീത സംവിധായകന്‍ ശ്രീവല്‍സന്‍ ജെ. മേനോന്‍, ഫോക്‌ലോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. രാഘവന്‍ പയ്യനാട്, പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കരിവെള്ളൂര്‍ മുരളി, എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് അസി. പ്രൊഫ. ഡോ. അജു. കെ. നാരായണന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
English summary
'ramasankalpam keralathil' seminar started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X