'നല്ലകാലം മുഴുവന്‍ പ്രസ്ഥാനത്തിന് വേണ്ടി പടപൊരുതിയവര്‍'; സന്ദീപ് വാര്യര്‍ക്ക് പരോക്ഷ പിന്തുണ
കൊച്ചി: ബി ജെ പി വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ നീക്കം ചെയ്ത നടപടിയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സന്ദീപിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില് ബി ജെ പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബി ജെ പി നേതാവും സംവിധായകനുമായ രാമസിംഹന്‍ അബൂബക്കര്‍.

മൗനത്തിന്റെ പാതാളക്കുഴിയിലേക്ക് ഒരു സുഹൃത്തുകൂടി യാത്ര തിരിക്കുമ്പോള്‍ മൗനമായിരിക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നത്. ജീവിതത്തില്‍ നല്ലകാലം മുഴുവന്‍ പ്രസ്ഥാനത്തിന് വേണ്ടി പടപൊരുതിയവര്‍. കടക്കാരായവര്‍, ചിലര്‍ക്ക് കുടുംബ ജീവിതം പോലും കലുഷിതമായവര്‍. ഒന്നും നേടാത്തവരായി പൂജ്യമായിരിക്കുന്നവര്‍. അവരങ്ങനെ തുടരുമെന്നും അദ്ദേഹം ചോദിക്കുന്നു. രാമസിംഹന്റെ വാക്കുകളിലേക്ക്...

മൗനത്തിന്റെ പാതാള കുഴിയില്‍ അനവധി നേതാക്കളുണ്ട്,,,എനിക്ക് ചുറ്റും.നാവുണ്ടായിട്ടും നിശ്ശബ്ദത പാലിക്കുന്നവര്‍.... നാമമുണ്ടെങ്കിലും നാമരഹിതരായി നിലകൊള്ളുന്നവര്‍... വര്‍ഷങ്ങളുടെ പാരമ്പര്യമുള്ളവര്‍, സ്വാതിക ഭാവത്തില്‍ നിലകൊള്ളുന്നവര്‍.. പതിഞ്ഞ ശബ്ദത്തില്‍ അവരുടെ വേദനകള്‍ ഞാന്‍ കേട്ടിട്ടുണ്ട്...

പോകട്ടെ സാരമില്ല ജീവിതത്തില്‍ നല്ലകാലം മുഴുവന്‍ പ്രസ്ഥാനത്തിന് വേണ്ടി പടപൊരുതിയവര്‍...
കടക്കാരായവര്‍, ചിലര്‍ക്ക് കുടുംബ ജീവിതം പോലും കലുഷിതമായവര്‍...
ഒന്നും നേടാത്തവരായി പൂജ്യമായിരിക്കുന്നവര്‍...

അവരങ്ങനെ തുടരും.. താഴേ തട്ടില്‍... പതിയെ സമൂഹത്തിന്റെ മറവിയില്‍ അവര്‍ മാഞ്ഞുപോകും..
കെട്ടിപ്പിടിച്ചു നേട്ടം കൊയ്യുന്നവരുടെ മുന്‍പില്‍ അവര്‍ നിസ്സഹായരാണ്..
ആക്കൂട്ടത്തിലേക്ക് ഓരോരുത്തരായി ചെന്നു പതിക്കുന്നു..
മൗനത്തിന്റെ പാതാളക്കുഴിയില്‍ അംഗങ്ങളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു.

അനുസരണയുള്ള അറവുമാടുകളായതിനാല്‍ ഒച്ച പുറത്തുവരുമെന്ന പേടിയും വേണ്ട..
പക്ഷങ്ങള്‍ പക്ഷം പിടിച്ചു ന്യായീകരണ താളിയോലകള്‍ നിരത്തുമ്പോള്‍ പക്ഷമില്ലാതെ അവരവിടെ കിടക്കട്ടെ..
ഓര്‍മ്മപ്പെടുത്താന്‍ ചില നാവുകള്‍ ദൈവം നിയോഗിക്കും, ഒടുങ്ങിപ്പോവാന്‍... അത്തരത്തിലൊരു നാവാണെന്റേത്..

ശത്രുക്കളുടെ എണ്ണം കൂട്ടുന്ന നാവ്.. സാരമില്ല അതും കര്‍മ്മമാണല്ലോ...
മൗനത്തിന്റെ പാതാളക്കുഴിയിലേക്ക് ഒരു സുഹൃത്തുകൂടി യാത്ര തിരിക്കുമ്പോള്‍.. മൗനിയായിരിക്കുന്നതെങ്ങിനെ..
സദയം ക്ഷമിക്കുക..പൊങ്കാലയ്ക്ക് ഈയുള്ളവന്റെ നെഞ്ചില്‍ ഇനിയും ഇടമുണ്ട്..ഇട്ടോളൂ.












Click it and Unblock the Notifications