സിപിഎം വനിതാ എംഎല്‍എയുടെ രാമായണ പാരായണം.. ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ ! വീഡിയോ വൈറല്‍
രാമയണമാസം ആചരിക്കാനുള്ള സിപിഎം തിരുമാനം വന്‍ വാദപ്രതിവാദങ്ങള്ക്കായിരുന്നു തുടക്കമിട്ടത്. പിന്നാലെ കോണ്‍ഗ്രസും രാമായണ മാസാചരണവുമായി രംഗത്തെത്തി. എന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പ് ഉയര്‍ന്നതോടെ കോണ്‍ഗ്രസും ആ നീക്കം ഉപേക്ഷിച്ചു.
എന്നാല്‍ രാമായണം ആരുടേയും കുത്തകയല്ലെന്ന നിലപാട് ഇരു പാര്‍ട്ടികളും ആവര്‍ത്തിച്ചു. വിവാദങ്ങള്‍ കെട്ടടങ്ങിയ പിന്നാലെ സിപിഎം നേതാവും കായംകുളം എംഎല്‍എയുമായ പ്രതിഭ രാമായണ പാരായണം നടത്തുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

രാമായണ മാസാചരണം
സിപിഎമ്മിന്റെ സംസ്കൃത സംഘം കൂട്ടായ്മയുടെ നേതൃത്വത്തില്‍ രാമായണ മാസാചരണം നടത്താനായിരുന്നു സിപിഎമ്മിന്റെ തിരുമാനം. സിപിഎമ്മിലേക്ക് എത്തിയ മുന്‍ ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് സിപിഎമ്മിന്റെ സംസ്കൃത സംഘം.

പ്രസംഗങ്ങള്‍
രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണത്തിന്റെ സാമൂഹിക പശ്ചാത്തലം വിശദമാക്കുന്ന സെമിനാറുകളും പ്രഭാഷണങ്ങളും നടത്താനായിരുന്നു പാര്‍ട്ടിയുടെ തിരുമാനം. എന്നാല്‍ വിവിധ തലങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ പാര്‍ട്ടി ഈ നീക്കം ഉപേക്ഷിച്ചു.

കോണ്‍ഗ്രസ്
സിപിഎമ്മിന് പിന്നാലെ രാമായണം ഹിന്ദുത്വവാദികളുടെ കുത്തകയല്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസും രാമായണ മാസം ആചരിക്കാനുള്ള തിരുമാനവുമായി രംഗത്തെത്തി. എന്നാല്‍ ബിജെപിയുടെ നേരിടാനുള്ള തന്ത്രം രാമായണ മാസം ആചരിക്കലല്ല എന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസും ആ നീക്കം ഉപേക്ഷിച്ചു.

പ്രതിഭാ ഹരി
വിമര്‍ശനങ്ങളും വിവാദങ്ങളും കൊഴുക്കുന്നതിനിടെ തന്റെ വീട്ടിലിരുന്ന് രാമായണം വായിച്ച് ഹിന്ദുത്വവാദികളുടെ വായടപ്പിച്ചിരിക്കുകയാണ് സിപിഎം കായംകുളം എംഎല്‍എ പ്രതിഭാ ഹരി. കസവു മുണ്ടുടുത്ത് ഈറന്‍ മുടിയുമായി പ്രതിഭ നിലത്തിരുന്നു രാമായണം വായിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

ഫേസ്ബുക്ക്
രാമായണമാസാചരണത്തിനു് തുടക്കമായി. നന്മകൾ പ്രചരിപ്പിക്കുന്നതിന് ആകട്ടെ ഓരോ വിശ്വാസവും .... വായനയും എന്ന കുറിപ്പോടെ തന്റെ ഫേസ്ബുക്ക് വാളിലാണ് അവര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ കണ്ടത്. സഖാക്കള്‍ എല്ലാവരും പ്രതിഭയുടെ നടപടിയെ പുകഴ്ത്തുന്നുണ്ട്.

നേതാവ്
എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്ത പ്രതിഭാ ഹരി ഡിവൈഎഫ്ഐയിലും, സിപിഐഎമ്മിലും സജീവ സാന്നിദ്ധ്യമാണ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതിഭാ ഹരിക്ക് സീറ്റ് നേടിക്കൊടുത്തത്. കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് എം ലിജുവിനെതിരെയായിരുന്നു പ്രതിഭാ ഹരി മത്സരത്തിനിറങ്ങിയത്.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് വീഡിയോ
-
പ്രമുഖർക്ക് സീറ്റില്ല, സീറ്റുള്ള പ്രമുഖക്ക് വോട്ടില്ല, ഇടഞ്ഞ് കാമരാജ് കോൺഗ്രസ്- പുകഞ്ഞ് എൻഡിഎ -
ചരിത്രം തിരുത്തിയ ഭൂരിപക്ഷം നേടിയ കെകെ ശൈലജ, പിണറായിയേയും പിന്നിലാക്കി, ചില കൂറ്റൻ ഭൂരിപക്ഷങ്ങൾ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
ഘടക കക്ഷികൾക്കായി പാർട്ടി നേതാക്കളെ ബലിയാടുകളാക്കുന്നു; ബിജെപിയിൽ അമർഷം -
മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിൽ വന്നത്; ഡോ. റോബിൻ രാധാകൃഷ്ണൻ -
"നുണകൾ പൊളിക്കണം, വീടുകളിൽ എത്തണം!"പ്രചാരണം ഏറ്റെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം -
പി.കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥി? ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ പോസ്റ്ററുകൾ -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും!












Click it and Unblock the Notifications