ശശീന്ദ്രന്റെ സദാചാര പ്രശ്‌നം; ചെന്നിത്തല ലക്ഷ്യമാക്കുന്നത് ഉമ്മന്‍ ചാണ്ടിയെ
കോട്ടയം: ഫോണ്‍കെണി വിവാദത്തില്‍ ആരോപണവിധേയനായ എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതിനെ രമേശ് ചെന്നിത്തല കടുത്ത ഭാഷയില്‍ എതിര്‍ക്കുന്നത് ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യമാക്കിയെന്ന് സൂചന. സരിത നായരെ ലൈംഗികമായി ഉപയോഗിച്ചെന്ന ആരോപണത്തിലുള്ള ഉമ്മന്‍ ചാണ്ടിയെയും എ ഗ്രൂപ്പിലെ നേതാക്കളെയും അധികാരത്തിലേക്ക് തിരിച്ചുവരുന്നത് തടയുകയാണ് ചെന്നിത്തലയുടെ ലക്ഷ്യം.
ബിസിസിഐയ്ക്ക് പണത്തോടുള്ള ആര്‍ത്തി; കളിക്കാര്‍ സംഘടിച്ചേക്കും
ശശീന്ദ്രന്റെ സദാചാര പ്രശ്‌നമാണ് രമേശ് ചെന്നിത്തല പ്രധാനമായും ഉന്നയിക്കുന്നത്. എന്നാല്‍, ശശീന്ദ്രനേക്കാള്‍ സദാചാര പ്രശ്‌നം ബാധകമാവുക ഉമ്മന്‍ ചാണ്ടിക്കും ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കുമാണ്. ഇവര്‍ക്കെതിരെയുള്ള പരോക്ഷമായ വിമര്‍ശനമായാണ് ചെന്നിത്തല ശശീന്ദ്രന്‍ വിഷയം ചര്‍ച്ചയാക്കുന്നത്.

അടുത്തിടെ വിന്‍സെന്റ് എംഎല്‍എയെ ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ എംഎല്‍എയ്ക്ക് ഉമ്മന്‍ ചാണ്ടി പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെതിരെ രമേശ് ചെന്നിത്തലയുടെ മറുപടികൂടിയാണ് ശശീന്ദ്രനെതിരായ ആരോപണം.
വിന്‍സെന്റിനെ ഉമ്മന്‍ ചാണ്ടി അനുകൂലിച്ചതും സോളാറിലെ ആരോപണവുമെല്ലാം പാര്‍ട്ടി വേദികളില്‍ ഐ ഗ്രൂപ്പ് ഉന്നയിച്ചിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിന് കഴിയാത്ത തരത്തില്‍ ചരടുവലി നടത്തുകയാണ് ചെന്നിത്തലയെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ നിയമസഭയില്‍ സോളാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് എടുത്തുപറഞ്ഞതും ഇതിന്റെ ഭാഗമായാണ്.












Click it and Unblock the Notifications