'ഉമ്മന്‍ ചാണ്ടിയുമായി മുഖ്യമന്ത്രി പദം പങ്കുവെക്കല്‍'; വാര്‍ത്തകളെ തള്ളി ചെന്നിത്തല
തിരുവനന്തപുരം; യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിപദം പങ്കുവെക്കുമെന്ന വാര്‍ത്തകളെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രിയായി ഒരു ടേം നല്‍കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണ് ഇതെന്നും അന്തരീക്ഷത്തില്‍ പല അനാവശ്യ ചര്‍ച്ചകളും നടക്കുന്നതായും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഡല്‍ഹിയില്‍ എത്തിയതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഉമ്മന്‍ ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന് ഘടകക്ഷികള്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്, അധികാരത്തിലെത്തിയാല്‍ ഒരു ടേം ഉമ്മന്‍ ചാണ്ടിയെ കൊണ്ടുവരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കോരളത്തിലെ നേതാക്കള്‍ ചര്‍ച്ച നടത്താനിരിക്കെ ഡിസിസി പുനസംഘടനയില്‍ മാറ്റമില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ദേശീയ നേതൃത്വം. പാലക്കാട്, എറണാകുളം,വയനാട് ജില്ലകള്‍ക്ക് പുറമേ മറ്റ് ജില്ലകളിലെ അധ്യക്ഷന്മാര്ക്കും മാറ്റമുണ്ടാകും. കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി ഇതു സംബന്ധിച്ച് ഹൈക്കമാന്‍ഡ് നാളെ ചര്‍ച്ച നടത്തും. സാധ്യത പട്ടികയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്.