Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയിലേക്ക് ആളെ ചേര്‍ക്കുന്ന പണിയാണ് സിപിഎമ്മിന്;കോണ്‍ഗ്രസില്‍നിന്ന് ആരും ബിജെപിയിലേക്ക് പോകില്ല!

മലപ്പുറം: ബിജെപിയിലേക്ക് ആളെ ചേര്‍ത്തി കൊടുക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സിയുടെ പണിയാണ് സിപിഎം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ പോകുന്നുവെന്ന സിപിഎം ആരോപണത്തിന് മറുപടിയായാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

ഫാസിസ്റ്റ് വിരുദ്ധനയം പറയുന്ന സിപിഎം കോണ്‍ഗ്രസിനെ ഇത്തരം ആരോപണങ്ങളിലൂടെ തകര്‍ത്ത് ബിജെപിക്ക് ആളെ ചേര്‍ത്തു കൊടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കോണ്‍ഗ്രസ് നശിക്കാനും ബിജെപി വളരാനുമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh Chennithala

കോണ്‍ഗ്രസിനെ നന്നാക്കാനായി കുറേപ്പേര്‍ ഇറങ്ങിയിട്ടുണ്ട്. ഞങ്ങള്‍ സ്വയം നന്നായി കൊള്ളാം അതിനായി ആരും മെനക്കെടേണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നാരും ബിജെപിയിലേക്ക് പോയിട്ടില്ല. എന്നാല്‍ ആരോക്കെ തമ്മിലാണ് ധാരണയെന്ന് എല്ലാവര്‍ക്കുമറിയാം. കണ്ണൂരില്‍ സിപിഎമ്മുകാര്‍ ബിജെപിയിലേക്ക് പോകുന്നു ബിജെപിക്കാര്‍ സിപിഎമ്മിലേക്ക് വരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+