"ഞാന്‍ ഒരുമാസത്തെ ശമ്പളം നല്‍കി!! നിങ്ങളും ഒരു കൈ സഹായം നല്‍കുകയെന്ന് ചെന്നിത്തല..

മഴക്കെടുതി നേരിടാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്‍റെ ഒരുമാസത്തെ ശമ്പളം നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ഒരു ലക്ഷം രൂപ നല്‍കിയെന്നും ഓരോരുത്തരും അവനാല്‍ ആവുന്നത് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

chenni2-1534067394.jpg

'അതിരൂക്ഷമായ പ്രളയക്കെടുതിക്ക് ഇരയായവരെ സഹായിക്കുന്നതിനായി ഒരു മാസത്തെ ശമ്പളം ഞാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കരുത് എന്ന സോഷ്യല്‍ മീഡിയ കാമ്പയിന്‍ നിങ്ങള്‍ തള്ളിക്കളയണം. മഹാദുരന്തത്തില്‍ നിന്നും കരകയറാന്‍ നിങ്ങള്‍ ഓരോരുത്തരുടെയും ഒരു കൈ സഹായം കേരളത്തിന് ആവശ്യമുണ്ട്'അദ്ദേഹം തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.

ummen3-1534067404

നേരത്തേ മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്കെതിരെ രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളെല്ലാം വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ സഹായം കൊണ്ടല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാല്‍ രാഷ്ട്രീയം പറയേണ്ട സന്ദര്‍ഭമല്ലിതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികപണം. രാഷ്ട്രീയം വിട്ട് ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രിക്കൊപ്പം ദുരിതാശ്വാസ കാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+