ഇത് രാഹുൽ ഗാന്ധി നൽകിയ പ്രചോദനം; ഓഖി ദുരന്ത മേഖല സന്ദർശനത്തിന് മോദിയെ പ്രേരിപ്പിച്ചത് ഇതാണ്...
ദില്ലി: പ്രധാനമന്ത്രിക്ക് കാഴ്ച വിരുന്നിനുവേണ്ടി വരേണ്ട അവസ്ഥയല്ല ഇപ്പോൾ കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഖി ദുരന്തം വിതച്ച കേരളത്തില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളം സന്ദര്‍ശിക്കാന്‍ തയ്യാറായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ദില്ലിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കേരളത്തിനോട് ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ ദുരന്തം നടന്നപ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ വിളിക്കാന്‍ മോദി തയ്യാറാകുമായിരുന്നെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സന്ദർശിക്കുന്നത്. ഓഖി ദുരന്തം വിതച്ച ലക്ഷദ്വീപിലും കന്യാകുമാരിയിലും അദ്ദേഹം സന്ദർശിക്കും. 19ന് രാവിലെ ലക്ഷദ്വീപിലും ഉച്ചയോടുകൂടി കന്യാകുമാരിയിലും അദ്ദേഹം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരുന്നു.

തുടർന്ന് വൈകുന്നേരം തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഒരുമണിക്കൂറോളം നേരം ദുരന്തബാധിത പ്രദേശങ്ങളിൽ ചെലവിടും. ദുരന്ത ബാധിതരെ അദ്ദേഹം നേരിൽ കാണുമെന്നും കുമനം ഫേസ്ബുക്കിൽ കുറിച്ചു. പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ലത്തീന്‍ സഭാനേതൃത്വം അടക്കമുള്ളവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും കോണ്‍ഗ്രസ് നിയുക്ത പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചിരുന്നു.
അതേസമയം വൈകിയാണെങ്കിലും കേരളത്തിലെത്തുന്ന മോദിയോട് നന്ദിയുണ്ടെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച വിവാദത്തില്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും ഓഖി ദുരിതബാധിതരെ സഹായിക്കാനാണ് സര്‍ക്കാരിന് താല്‍പര്യമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications