തലശേരിയിലും ഗുരുവായൂരിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ല: രമേശ് ചെന്നിത്തല
വോട്ട് വേണ്ടെന്ന് പറയുന്നത് നിഷേധാത്മകമായ സമീപനമാണ്
കോഴിക്കോട്: ബിജെപി സ്ഥാനാർഥികൾ മത്സരരംഗത്തില്ലാത്ത തലശേരിയിലും ഗുരുവായൂരിലും ബിജെപി വോട്ടുകൾ നിരസിക്കാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പിൽ വോട്ട് വേണ്ടെന്ന് ആരു പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടിടത്തെയും ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളി പോയിരുന്നു.

പ്രത്യേക രാഷ്‌ട്രീയമില്ലാത്ത ധാരാളം ആളുകളുണ്ട്. അവർ ഇഷ്‌ടമുളളയാൾക്ക് വോട്ട് ചെയ്യും. വോട്ട് വേണ്ടെന്ന് പറയുന്നത് നിഷേധാത്മകമായ സമീപനമാണ്. സിപിഎം അങ്ങനെ ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. കഴിഞ്ഞ തവണ തലശ്ശേരിയിൽ ബിജെപി സ്ഥാനാർഥി വി.കെ. സജീവന് 22,125 വോട്ടുകളാണു കിട്ടിയത്. ഗുരുവായൂരിൽ ബിജെപി കഴിഞ്ഞ തവണ നേടിയത് 25,450 വോട്ടാണ്.
എൽഡിഎഫ് സർക്കാർ തിരഞ്ഞെടുപ്പ് അഴിമതി നടത്തുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. എൽപി, യുപി സ്‌കൂൾ കുട്ടികൾക്ക് സെപ്റ്റംബർ മുതൽ കൊടുക്കേണ്ട അരി പിടിച്ചുവച്ചു, തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഇപ്പോഴാണ് വിതരണം ചെയ്യുന്നത്. വിഷുവിന് വിതരണം ചെയ്യേണ്ട കിറ്റ് വളരെ നേരത്തെയാക്കി ഏപ്രിൽ 6ന് മുൻപ് വിതരണം ചെയ്യുന്നു.
Recommended Video

"ഓണത്തിന് കൃത്യസമയത്തു കിറ്റ് വിതരണം ചെയ്തിട്ടില്ല. എന്നാൽ, തിരഞ്ഞെടുപ്പ് കണക്കിലെടുത്തു വിഷുവിന് വളരെ മുൻപുതന്നെ കിറ്റ് കൊടുക്കുന്നു. ഏപ്രിൽ, മേയ് മാസങ്ങളിലെ പെൻഷൻ ഒരുമിച്ചു തിരഞ്ഞെടുപ്പിന് മുൻപ് വിതരണം ചെയ്യുകയാണ്. ഇവയെല്ലാം തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്ക് മേൽക്കൈ നേടാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന നടപടികൾ ആണ്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകും." രമേശ് ചെന്നിത്തല പറഞ്ഞു.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍
തെരഞ്ഞെടുപ്പ് സർവേയിൽ യുഡിഎഫ് വിശ്വസിക്കുന്നില്ല. ഇത് ജനങ്ങളെ പറ്റിക്കാനാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിത നീക്കമുണ്ട്. 140 മണ്ഡലങ്ങളിലും വ്യാജ വോട്ടർമാരെ ചേർത്തു. ഇതിനു പിന്നിൽ സിപിഐ എമ്മിന്റെ സർവീസ് സംഘടനകളാണ്. വോട്ടുചേർത്ത കോൺഗ്രസുകാർക്കെതിരെയും നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രാകുൽ പ്രീതിന്റെ സ്റ്റൈലിഷ് ലുക്ക്, വൈറലായി പുതിയ ഫോട്ടോകൾ












Click it and Unblock the Notifications