കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യ വകുപ്പിലേയും പോലീസ് സേനയിലേയും ഉദ്യോഗസ്ഥരെ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണമെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലേയും പോലീസ് സേനയിലേയും ഉദ്യോഗസ്ഥരെ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വന്തം ആരോഗ്യവും കുടുംബാംഗങ്ങളുടെ ആരോഗ്യവും നോക്കാതെ വിശ്രമമില്ലാതെ കർമ്മനിരതരായ ഉദ്യോഗസ്ഥരുടെ സേവനം കണക്കിലെടുത്ത് മറ്റു സംസ്ഥാനങ്ങൾ ഇവർക്ക് ഒരു മാസത്തെ ശമ്പളം ഇൻസെൻ്റീവ് ആയി നൽകുകയാണ്. ഇതിന് സമാനമായി കേരളത്തിലും, കൊറോണ യുദ്ധമുഖത്ത് സേവനമനുഷ്ഠിക്കുന്നവർക്ക് ഒരു മാസത്തെ അധികശമ്പളം നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

chenni-

അത്യന്തം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ കൊറോണ വ്യാപനം തടയാൻ ആരോഗ്യ പ്രവർത്തകരും പോലീസുദ്യോഗസ്ഥരും അനുഷ്ഠിക്കുന്ന നിസ്തുലമായ സേവനം അംഗീകരിക്കപ്പെടേണ്ടതാണ്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 50 ലക്ഷം ഇൻഷുറൻസ് പരിരക്ഷയ്ക്ക് ഇപ്പോഴും ഇവർ പുറത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാനായി രാപകൽ ഭേദമില്ലാതെ പ്രയത്നിക്കുന്ന ഉദ്യോഗസ്ഥർക്ക് ഹൃദയം നിറഞ്ഞ നന്ദി. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും വ്യക്തിപരമായ ആവശ്യങ്ങൾ മാറ്റിവച്ചാണ് സമൂഹത്തിനായി ജോലി ചെയ്യുന്നത്. രോഗത്തിൻ്റെ വ്യാപനം തടയാനായി ഈ ലോക്ക് ഡൗൺകാലത്ത് ഈ നാടിനു വേണ്ടി തെരുവിൽ പ്രവർത്തിക്കുന്നവരാണ് പോലീസ് ഉദ്യോഗസ്ഥരും. ഡ്യൂട്ടിസമയം കഴിഞ്ഞും ഉറക്കവും വിശ്രമവും വേണ്ടെന്നു വച്ചും, യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ജനങ്ങളുമായി നിരന്തരം ഇടപെടുകയും ദുഷ്കരമായ കാലവസ്ഥയേയും രോഗഭീതിയും അവഗണിച്ചാണ് പോലീസ് ഉദ്യോഗസ്ഥർ കർമ്മനിരതരാകുന്നത്.

അത്യന്തം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ കൊറോണ വ്യാപനം തടയാൻ ആരോഗ്യ പ്രവർത്തകരും പോലീസുദ്യോഗസ്ഥരും അനുഷ്ഠിക്കുന്ന നിസ്തുലമായ സേവനം അംഗീകരിക്കപ്പെടേണ്ടതാണ്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 50 ലക്ഷം ഇൻഷുറൻസ് പരിരക്ഷയ്ക്ക് ഇപ്പോഴും ഇവർ പുറത്താണ്. സ്വന്തം ആരോഗ്യവും കുടുംബാംഗങ്ങളുടെ ആരോഗ്യവും നോക്കാതെ വിശ്രമമില്ലാതെ കർമ്മനിരതരായ ഉദ്യോഗസ്ഥരുടെ സേവനം കണക്കിലെടുത്ത് മറ്റു സംസ്ഥാനങ്ങൾ ഇവർക്ക് ഒരു മാസത്തെ ശമ്പളം ഇൻസെൻ്റീവ് ആയി നൽകുകയാണ്.

ഇതിന് സമാനമായി കേരളത്തിലും, കൊറോണ യുദ്ധമുഖത്ത് സേവനമനുഷ്ഠിക്കുന്നവർക്ക് ഒരു മാസത്തെ അധികശമ്പളം നൽകണമെന്നും ഇവരെ സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു.

ഉത്തരാഘണ്ഡ് കോണ്‍ഗ്രസില്‍ ഞെട്ടിക്കുന്ന നടപടി; വിഭാഗീയതക്ക് ശ്രമിച്ച നേതാക്കളെ പിടിച്ചു പുറത്താക്കിഉത്തരാഘണ്ഡ് കോണ്‍ഗ്രസില്‍ ഞെട്ടിക്കുന്ന നടപടി; വിഭാഗീയതക്ക് ശ്രമിച്ച നേതാക്കളെ പിടിച്ചു പുറത്താക്കി

 ലോക്ക് ഡൗണ്‍: ഡിജിപിമാരുടേയും ചീഫ് സെക്രട്ടറിമാരുടേയും യോഗം വിളിച്ച് ക്യാബിനറ്റ് സെക്രട്ടറി ലോക്ക് ഡൗണ്‍: ഡിജിപിമാരുടേയും ചീഫ് സെക്രട്ടറിമാരുടേയും യോഗം വിളിച്ച് ക്യാബിനറ്റ് സെക്രട്ടറി

English summary
Ramesh Chennithala about cmdrf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X