കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലയില്‍ മുണ്ടിട്ട് ചെന്നല്ല മകന് എംബിബിഎസ് വാങ്ങി കൊടുത്തത്‌ ; പ്രത്യേക സംവിധാനമെന്ന് ചെന്നിത്തല

  • By വരുണ്‍
Google Oneindia Malayalam News

കൊച്ചി: മകന്റെ എംബിബിഎസ് അഡ്മിഷനുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തലയില്‍ മുണ്ടിട്ട് പോയല്ല തന്റെ മകന് കൊച്ചിയിലെ അമൃത മെഡിക്കല്‍ കോളെജില്‍ അഡ്മിഷന്‍ വാങ്ങിയതെന്ന് ചെന്നിത്തല പറഞ്ഞു. തന്റെ മകന്‍ മാത്രമല്ല നിരവധി നേതാക്കളുടെ മക്കള്‍ അവിടെ പഠിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

അമൃത ഡീംഡ് യൂണിവേഴ്‌സിറ്റിയാണ്. അവിടെ പ്രത്യേക സംവിധാനമുണ്ട്. സിപിഎം നേതാവായ വിഎസ് അച്യുതാനന്ദന്റെ മകളുടെ മകള്‍, എസ് ശര്‍മ്മയുടെ മകന്‍, ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ധാരാളം എംഎല്‍എമാരുടെയും മക്കളും ബന്ധുക്കളും അവിടെ പഠിക്കുന്നുണ്ട്. ഡീംഡ് യൂണിവേഴ്‌സിറ്റിക്ക് പ്രത്യേക സ്റ്റാറ്റസ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണ്. കേന്ദ്രത്തിലെ നിയമങ്ങള്‍ക്ക് അനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

ramesh-chennithala

സ്വാശ്രയത്തിന് യുഡിഎഫോ, കോണ്‍ഗ്രസോ എതിരല്ല. അമൃതയില്‍ എംബിബിഎസ് അഡ്മിഷന് ഫീസ് ഒരു കോടിയും തൊണ്ണൂറ് ലക്ഷവുമൊന്നും ഇല്ല. മിനിമം ഫീസാണ് ഈടാക്കുന്നത്. എത്രയാണെന്ന് കൃത്യമായി തനിക്കറിയില്ലെന്നും ചെന്നിത്തല പറഞ്ഞു. മകന്‍ എംബിബിഎസിന് പഠിക്കുന്നത് ലോണെടുത്തിട്ടാണ്. ധനലക്ഷ്മി ബാങ്കില്‍ നിന്നും ആറുലക്ഷത്തി തൊണ്ണുറായിരം രൂപയുടെ ലോണ്‍ എടുത്തിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

ഹൗസ് സര്‍ജന്‍സി ചെയ്തു തുടങ്ങിയ കാലത്ത് 25000 രൂപ വീതം സ്‌റ്റൈപ്പന്റ് ലഭിച്ചിരുന്നു. ഈ തുകയുപയോഗിച്ച് ലോണ്‍ ഘട്ടം ഘട്ടമായി തിരിച്ച് അടക്കാനുളള സൗകര്യം ഉപയോഗപ്പെടുത്തുത്തിയിട്ടുണ്ട്. താന്‍ വലിയ പണക്കാരനല്ല, എന്നാല്‍ അത്യവശ്യത്തിന് പണമുണ്ട്. ആദായ നികുതി അടക്കുന്നതാണ്. ആര്‍ക്കുവേണമെങ്കിലും അത് പരിശോധിക്കാവുന്നതാണെന്നും ചെന്നിത്തല വ്യക്തമാക്കി.

എല്ലാവരുടെയും മക്കള്‍ക്ക് എംബിബിഎസ് പഠിക്കാനുളള അവസരം കൊടുക്കുക എന്നതാണ് യുഡിഎഫിന്റെ നയം. അതുകൊണ്ടാണ് സ്വാശ്രയകോളെജുകള്‍ ആരംഭിച്ചത്. മകന്റെ ഫീസ് സംബന്ധിച്ചും, എത്ര തുക ലോണ്‍ എടുത്തെന്നും അതിന്റെ വിശദാംശങ്ങള്‍ വേണമെങ്കില്‍ ഇനി അമൃതയില്‍ പോയി വിവരങ്ങള്‍ ശേഖരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Read Also: നീട്ടിക്കുറുക്കി വിഎസിന്‍റെ ഹരിശ്രീ, പാദ പൂജയുമായി സുരേഷ് ഗോപിയും; അക്ഷര ലോകത്തേക്ക് കുരുന്നുകള്‍

Read Also: ഞാന്‍ കൊല്ലപ്പെടും, കാരണം നിങ്ങളറിയണം: പൊട്ടികരഞ്ഞ് സിപിഎം പഞ്ചായത്തംഗത്തിന്‍റെ രാജി പ്രഖ്യാപനം

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Opposition leader Ramesh Chennithala about his son educational loan and Amrita medical college admission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X