Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമലയിൽ നടത്തും: രമേശ് ചെന്നിത്തല, മറുപടിയുമായി കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി നിയമ നിര്‍മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ സിപിഐഎമ്മും ബിജെപിയും സ്വീകരിക്കുന്നത് ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ വിശ്വാസ സമൂഹത്തിനായി നിയമനിര്‍മാണം നടത്തും. ഇപ്പോള്‍ സിപിഐഎമ്മും ബിജെപിയും ശബരിമല വിഷയത്തെക്കുറിച്ച് മിണ്ടാന്‍ പോലും തയാറാകാത്തത് പുതിയ കൂട്ടുകെട്ടിന് അത് തടസമാകുമെന്നതുകൊണ്ടാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ശബരിമല സ്ത്രീ പ്രവേശനം ഏറ്റവുമധികം വേദനിപ്പിച്ച സംഭവമാണെന്നും ഇത് ഭക്തരിൽ മുറിവുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ശബരിമല വിഷയത്തിലെ റിവ്യൂ ഹർജിയിൽ വേഗത്തിൽ തീർപ്പ് കൽപ്പിക്കാൻ സുപ്രീംകോടതിയോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ തയ്യാറാണോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി മറുപടി നൽകുമോ എന്നും ചെന്നിത്തല ചോദിക്കുന്നു.

 ramesh-chennithala9-1600

ശബരിമല വിഷയത്തിൽ രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവനകൾക്ക് മറുപടിയുമായി കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിച്ചെന്നാണ് കുമ്മനം രാജശേഖരന്‍ ഉന്നയിക്കുന്ന ആരോപണം. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യുഡിഎഫ് ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തിയ കുമ്മനം ഭക്തര്‍ക്കൊപ്പം ത്യാഗം സഹിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്നും കൂട്ടിച്ചേർത്തു.

സിപിഎമ്മിന്റെ ലീഗിനെതിരായ പരാമർശങ്ങൾ ബോധപൂർവ്വം വർഗ്ഗീയ ഇളക്കിവിടാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നും ചെന്നിത്തല ആരോപിക്കുന്നു. സിപിഎമ്മും ബിജെപിയും ചേർന്ന് മതന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+